ഗാന്ധിനഗർ∙ കോട്ടയം മെഡിക്കൽ കോളജിൽ പ്രൗഢഗംഭീര പ്രവേശന കവാടം ഒരുങ്ങുന്നു. പൂർവ വിദ്യാർഥികളുടെ നേതൃത്വത്തിലാണ് കോളജിന് അലങ്കാരമായി പുതിയ കമാനം ഉയരുന്നത്. ഇതോടെ പ്രവേശന കവാടമില്ലാത്ത ഏക ഗവണ്മെന്റ് മെഡിക്കൽ കോളജ് എന്ന പേരു ദോഷം കോട്ടയത്തിനു മാറും. 1981 എംബിബിഎസ്‌ ബാച്ചിന്റെ സംഭാവനയാണ് ‘വജ്ര ജൂബിലി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗാന്ധിനഗർ∙ കോട്ടയം മെഡിക്കൽ കോളജിൽ പ്രൗഢഗംഭീര പ്രവേശന കവാടം ഒരുങ്ങുന്നു. പൂർവ വിദ്യാർഥികളുടെ നേതൃത്വത്തിലാണ് കോളജിന് അലങ്കാരമായി പുതിയ കമാനം ഉയരുന്നത്. ഇതോടെ പ്രവേശന കവാടമില്ലാത്ത ഏക ഗവണ്മെന്റ് മെഡിക്കൽ കോളജ് എന്ന പേരു ദോഷം കോട്ടയത്തിനു മാറും. 1981 എംബിബിഎസ്‌ ബാച്ചിന്റെ സംഭാവനയാണ് ‘വജ്ര ജൂബിലി കവാടം’‌.സർജിക്കൽ-ഫൊറൻസിക് ഭാഗത്തുനിന്ന് പ്രധാന റോഡിലേക്ക് കടക്കുന്ന ഭാഗത്താണ് കവാടം നിർമിക്കുന്നത്. 15 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്ന കവാടത്തിന്റെ നിർമാണം ആരംഭിച്ചു.

പ്രിൻസിപ്പൽ ഡോ. എസ്.ശങ്കർ, സൂപ്രണ്ട്  ഡോ. ടി.കെ.ജയകുമാർ, വൈസ് പ്രിൻസിപ്പൽ ഡോ.വർഗീസ് പുന്നൂസ്, ഡപ്യൂട്ടി സൂപ്രണ്ട് ഡോ. ആർ.രതീഷ്‌ കുമാർ, വജ്രജൂബിലി കമ്മിറ്റി സെക്രട്ടറി ഡോ. ടിജി തോമസ് ജേക്കബ് എന്നിവരാണ് നിർമാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്നത്. 1981 എംബിബിഎസ്‌ ബാച്ചിന്റെ പ്രതിനിധിയായ ഡോ. കെ.ജയപ്രകാശ് (കാർഡിയോളജി വിഭാഗം) പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നു. വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പൂർവ വിദ്യാർഥികളുടെ നേതൃത്വത്തിൽ ഒട്ടേറെ വികസന പ്രവർത്തനങ്ങളാണ് മെഡിക്കൽ കോളജിൽ നടക്കുന്നത്. മൂന്നര കോടിയോളം രൂപ സമാഹരിച്ച് നടത്തിയ ലക്ചർ ഹാളുകളുടെ നവീകരണം, ബാസ്കറ്റ് ബോൾ കോർട്ട് തുടങ്ങിയവയുടെ നിർമാണം പൂർത്തീകരിച്ചു കഴിഞ്ഞു.