കോട്ടയം ∙ ക്ഷേത്രങ്ങളിൽനിന്നുള്ള ചെറുപൂരങ്ങൾ ഇന്നു രാവിലെ 9നു തിരുനക്കര ക്ഷേത്രമുറ്റത്ത് എത്തിച്ചേരും. പൂരം വൈകിട്ട് നാലിന് ആരംഭിക്കും. ഒട്ടേറെ വിശേഷണങ്ങളുള്ള, നിറയെ ആരാധകരുള്ള 22 ഗജവീരന്മാരാണ് ഇന്ന് അണിനിരക്കുന്നത്. ആനകളെ മാതംഗ മാണിക്യം, ഗജസൗമ്യൻ, നാരായണപ്രിയൻ, ഗജശ്രേഷ്ഠൻ, ഗജമുഖ ശ്രേഷ്ഠൻ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙  ക്ഷേത്രങ്ങളിൽനിന്നുള്ള ചെറുപൂരങ്ങൾ ഇന്നു രാവിലെ 9നു തിരുനക്കര ക്ഷേത്രമുറ്റത്ത് എത്തിച്ചേരും. പൂരം വൈകിട്ട് നാലിന് ആരംഭിക്കും. ഒട്ടേറെ വിശേഷണങ്ങളുള്ള, നിറയെ ആരാധകരുള്ള 22 ഗജവീരന്മാരാണ് ഇന്ന് അണിനിരക്കുന്നത്. ആനകളെ  മാതംഗ മാണിക്യം, ഗജസൗമ്യൻ, നാരായണപ്രിയൻ, ഗജശ്രേഷ്ഠൻ, ഗജമുഖ ശ്രേഷ്ഠൻ, ഗജപ്രജാപതി എന്നിങ്ങനെയുള്ള വർണനകളോടെയാണ് പൂരപ്പറമ്പിലേക്ക് ആനയിക്കുക.  കുന്നുമ്മേൽ പരശുരാമൻ എന്ന കൊമ്പനാണ് ആദ്യം പടിക്കെട്ടുകൾ ഇറങ്ങി മൈതാനത്തേക്ക് എത്തുക.

 ഏറ്റവും ഒടുവിൽ തൃക്കടവൂർ ശിവരാജു തിടമ്പേറ്റി എത്തുന്നതോടെ പാണ്ടിമേളത്തിനു ചെണ്ടയിൽ ആദ്യകോൽ വീഴും. 

ADVERTISEMENT

പൂരം കാണാൻ എത്തുന്നവരുടെ ശ്രദ്ധയ്ക്ക്
∙കോട്ടയം നഗരത്തിൽ ഇന്ന് ഉച്ചയ്ക്ക് 2 മുതൽ 8 വരെ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി. 
∙ശിവശക്‌തി ഓഡിറ്റോറിയം, ക്ഷേത്രത്തിനു മുന്നിലെ പടിക്കെട്ട് എന്നിവിടങ്ങളിൽ സ്‌ത്രീകൾക്കും കുട്ടികൾക്കും മാത്രമാണു പ്രവേശനം. 
∙മൈതാനം പൂർണമായും സിസിടിവി നിരീക്ഷണത്തിലായിരിക്കും. 
∙ക്ഷേത്ര മൈതാനത്തേക്കുള്ള 9 കവാടങ്ങളും തുറന്നിടും. 
∙ക്ഷേത്രമൈതാനത്ത് ഉത്സവത്തിന്റെ ഭാഗമായി ആരംഭിച്ച കടകൾ താൽക്കാലികമായി പൊളിച്ചുമാറ്റും. 
∙ക്ഷേത്ര ഉപദേശക സമിതി, ജില്ലാ ഭരണകൂടം, പൊലീസ്, ദേവസ്വം ബോർഡ് എന്നിവരുടെ നേതൃത്വത്തിലാണ്ക്രമീകരണം.