കോട്ടയം ∙ തുഷാർ വെള്ളാപ്പള്ളിക്കു വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി, ഫ്രാൻസിസ് ജോർജിനു വേണ്ടി രാഹുൽ ഗാന്ധിയോ പ്രിയങ്കയോ, തോമസ് ചാഴികാടന്റെ പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ... കോട്ടയം കാണാൻ പോകുന്നത് താരപ്രചാരകരുടെ നിര. നവകേരള സദസ്സിന്റെ വേദിയിൽ തോമസ് ചാഴികാടനെ ശാസിച്ചിട്ടില്ലെന്നും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ തുഷാർ വെള്ളാപ്പള്ളിക്കു വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി, ഫ്രാൻസിസ് ജോർജിനു വേണ്ടി രാഹുൽ ഗാന്ധിയോ പ്രിയങ്കയോ, തോമസ് ചാഴികാടന്റെ പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ... കോട്ടയം കാണാൻ പോകുന്നത് താരപ്രചാരകരുടെ നിര. നവകേരള സദസ്സിന്റെ വേദിയിൽ തോമസ് ചാഴികാടനെ ശാസിച്ചിട്ടില്ലെന്നും വേദിയിൽ എംപി ഉന്നയിച്ച ആവശ്യങ്ങളെല്ലാം സർക്കാർ നടപ്പാക്കിയെന്നു വിശദീകരിക്കാനും കൂടിയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ വരവെന്നാണ് അറിവ്.

ഏപ്രിൽ അഞ്ചിന് വൈകിട്ട് മൂന്നിന് പാലായിലും വൈകിട്ട് അഞ്ചിന് കോട്ടയത്തും ഇടതു സ്ഥാനാർഥി തോമസ് ചാഴികാടനു വോട്ടഭ്യർഥിച്ച് മുഖ്യമന്ത്രി പ്രസംഗിക്കും. പാലാ നിയോജക മണ്ഡലത്തിലെ നവകേരള സദസ്സിലാണു തോമസ് ചാഴികാടനെ മുഖ്യമന്ത്രി ശാസിച്ചത്. 

ADVERTISEMENT

എൻഡിഎ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളിയുടെ പ്രചാരണത്തിനായി പ്രധാനമന്ത്രി എത്തുമെന്നാണ് വിവരം.കേന്ദ്രമന്ത്രിമാരായ അമിത്ഷാ, നിർമല സീതാരാമൻ, ജ്യോതിരാദിത്യ സിന്ധ്യ, സ്മൃതി ഇറാനി തുടങ്ങിയവരും പ്രചാരണത്തിനെത്തും.

കേരളത്തിലെ തിരഞ്ഞെടുപ്പു പ്രചാരണത്തിനായുള്ള പ്രധാനമന്ത്രിയുടെ അടുത്ത ഷെഡ്യൂളിൽ കോട്ടയം ഉൾപ്പെടുമെന്നാണ് എൻഡിഎ ക്യാംപ് കരുതുന്നത്.  രാഹുൽ ഗാന്ധിയോ പ്രിയങ്ക ഗാന്ധിയോ പ്രചാരണത്തിനെത്തുമെന്ന് യുഡിഎഫ് ക്യാംപിനു വിവരം ലഭിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പ്രചാരണത്തിനെത്തുന്നുണ്ട്.

ADVERTISEMENT

യുഡിഎഫിന്റെ വോട്ടുനേടിയിട്ട് എൽഡിഎഫിലേക്കു പോയെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ
കോട്ടയം ∙ എംപിയായി ജയിച്ചിട്ട് സ്ഥാനം രാജിവയ്ക്കാതെ എൽഡിഎഫിൽ പോയ ആളാണു തോമസ് ചാഴികാടനെന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. ചാഴികാടനെപ്പറ്റി മന്ത്രി വാസവന്റെ പ്രസ്താവനയക്കു മറുപടി പറയുകയായിരുന്നു തിരുവഞ്ചൂർ.ഫ്രാൻസിസ് ജോർജിനെയും തോമസ് ചാഴികാടനെയുംതാരതമ്യം ചെയ്യരുത്. 

യുഡിഎഫിന്റെ വോട്ടുനേടി വിജയിച്ചിട്ട് ഇടതുപക്ഷത്തേക്കു പോയതിൽ സങ്കടവും ദുഃഖവുമുണ്ട്. വാസവനെ തോൽപിച്ചാണ് ചാഴികാടൻ വിജയിച്ചത്. അതിൽ അസംതൃപ്തി വാസവന് ഇപ്പോഴുമുണ്ടെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ ആരോപിച്ചു.

ADVERTISEMENT

ചാഴികാടന്റെ മുന്നണിമാറ്റം രാഷ്ട്രീയപരം: മന്ത്രി വാസവൻ
കോട്ടയം ∙ സംസ്ഥാനത്ത് 20 സീറ്റിലും ഇടതുപക്ഷം വിജയിക്കുമെന്ന് മന്ത്രി വി.എൻ. വാസവൻ.  പ്രസ് ക്ലബ് സംഘടിപ്പിച്ച് മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. മറുകണ്ടം ചാടിയത് തോമസ് ചാഴികാടനല്ലെന്നും യുഡിഎഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജ് ആണെന്നും മന്ത്രി വാസവൻ പറഞ്ഞു.

ചാഴികാടന്റെ മാറ്റം രാഷ്ട്രീയപരമാണ്. വ്യക്തിതാൽപര്യമല്ല.  എൻഡിഎ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളി എൽഡിഎഫിന് ഭീഷണി സൃഷ്ടിക്കില്ലെന്നും വാസവൻ പറഞ്ഞു. കഴിഞ്ഞ തവണ വിജയിച്ച കോൺഗ്രസിന്റെ 18 എംപിമാരും പരാജയമായിരുന്നുവെന്നും അദ്ദേഹം വിമർശിച്ചു.