തലയോലപ്പറമ്പ് ∙ വിഷുവിന് കണി കണ്ട് ഉണരാൻ കൃഷ്ണ വിഗ്രഹങ്ങൾ ഒരുക്കി രാജസ്ഥാൻ സ്വദേശി കുക്കാറാമും കുടുംബവും. വൈക്കം – കോട്ടയം റോഡിൽ തലയോലപ്പറമ്പ് ഗവൺമെന്റ് ആശുപത്രിക്കു സമീപമാണ് വിഗ്രഹങ്ങളുടെ നിർമാണവും വിപണനവും. പല വർണങ്ങളിൽ ഒരടി മുതൽ 3അടി വരെ ഉയരമുള്ള കൃഷ്ണ വിഗ്രഹങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 160 രൂപ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തലയോലപ്പറമ്പ് ∙ വിഷുവിന് കണി കണ്ട് ഉണരാൻ കൃഷ്ണ വിഗ്രഹങ്ങൾ ഒരുക്കി രാജസ്ഥാൻ സ്വദേശി കുക്കാറാമും കുടുംബവും. വൈക്കം – കോട്ടയം റോഡിൽ തലയോലപ്പറമ്പ് ഗവൺമെന്റ് ആശുപത്രിക്കു സമീപമാണ് വിഗ്രഹങ്ങളുടെ നിർമാണവും വിപണനവും. പല വർണങ്ങളിൽ ഒരടി മുതൽ 3അടി വരെ ഉയരമുള്ള കൃഷ്ണ വിഗ്രഹങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 160 രൂപ മുതൽ 3000 രൂപ വരെയാണ് വില. ഓടക്കുഴൽ വായിക്കുന്ന കണ്ണൻ, വെണ്ണ തിന്നുന്ന ഉണ്ണിക്കണ്ണൻ, രാധാകൃഷ്ണന്മാർ തുടങ്ങി ഒട്ടേറെ വിഗ്രഹങ്ങൾ ഇവിടെ നിർമിക്കുന്നത്.

പ്ലാസ്‌റ്റർ ഓഫ് പാരീസും വൈറ്റ് സിമന്റും ഉപയോഗിച്ചാണ് നിർമാണം. മുൻപ് ബ്രഷിന് പെയിന്റ് ചെയ്തു രൂപഭംഗി വരുത്തിയിരുന്നത്. ഇപ്പോൾ സ്പ്രേ പെയിന്റ് ചെയ്താണ് മനോഹരമാക്കുന്നത്.12 വർഷമായി കുക്കാറാമും കുടുംബവും തലയോലപ്പറമ്പിൽ വിഗ്രഹ നിർമാണം നടത്തി വരുന്നു. തുടക്കത്തിൽ സൈക്കിൾ ചക്രം ഘടിപ്പിച്ച വണ്ടിയിൽ കൊണ്ടുപോയായിരുന്നു വിൽപന.

ADVERTISEMENT

ഗ്രാമീണ റോഡുകളിലൂടെ പോകുമ്പോൾ വിഗ്രഹങ്ങൾ പൊട്ടിപ്പോകാനുള്ള സാധ്യത ഏറിയതോടെ വിവിധ കേന്ദ്രങ്ങളിൽ മുറികൾ വാടകയ്ക്ക് എടുത്ത് കച്ചവടം ആരംഭിച്ചു. ജില്ലയിലെ വിവിധ ക്ഷേത്രങ്ങളിലെ വിൽപനശാലകളിലേക്കും കുക്കാറാമിന്റെ കരവിരുതിൽ തീർത്ത കൃഷ്ണ വിഗ്രഹങ്ങൾ വാങ്ങാൻ ആവശ്യക്കാർ ഏറെയാണ്.