യുഡിഎഫ് വനിതാ നേതൃസംഗമം കോട്ടയം ∙ യുഡിഎഫ് സ്ഥാനാർഥി കെ. ഫ്രാൻസിസ് ജോർജിന്റെ വിജയത്തിനായി മഹിളാ കോൺഗ്രസ്, യുഡിഎഫ് വനിതാ നേതൃസംഗമം. കേന്ദ്ര ഇലക്‌ഷൻ കമ്മിറ്റി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബെറ്റി ടോജോ അധ്യക്ഷത വഹിച്ചു. മഹിളാ ന്യായ് പദ്ധതിയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യുഡിഎഫ് വനിതാ നേതൃസംഗമം
കോട്ടയം ∙ യുഡിഎഫ് സ്ഥാനാർഥി കെ. ഫ്രാൻസിസ് ജോർജിന്റെ വിജയത്തിനായി മഹിളാ കോൺഗ്രസ്, യുഡിഎഫ് വനിതാ നേതൃസംഗമം. കേന്ദ്ര ഇലക്‌ഷൻ കമ്മിറ്റി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.  മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബെറ്റി ടോജോ അധ്യക്ഷത വഹിച്ചു. മഹിളാ ന്യായ് പദ്ധതിയുടെ പ്രചാരണം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ മറിയ ഉമ്മൻ ഉദ്ഘാടനം ചെയ്തു.

വൈക്കം നിയോജകമണ്ഡലത്തിൽ പര്യടനത്തിനിടെ എൽഡിഎഫ് സ്ഥാനാർഥി തോമസ് ചാഴികാടൻ.

മഹിള ന്യായ് പദ്ധതിയുടെ പോസ്റ്റർ പ്രദർശനവും നടത്തി. സ്ഥാനാർഥി കെ.ഫ്രാൻസിസ് ജോർജ്, കേന്ദ്ര ഇലക്‌ഷൻ കമ്മിറ്റി ജനറൽ കൺവീനർ മോൻസ് ജോസഫ് എംഎൽഎ, ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, യുഡിഎഫ് ജില്ലാ കൺവീനർ ഫിൽസൺ മാത്യൂസ്, ബിന്ദു സന്തോഷ് കുമാർ, പ്രഫ. റോസമ്മ സോണി, മറിയാമ്മ ജോസഫ്, മേഴ്സി ജോൺ, ഷൈനി ഫിലിപ്, വിജയമ്മ സാബു, മഞ്ജു എം.ചന്ദ്രൻ, ഗീത ശ്രീകുമാർ, വനിതാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് തങ്കമ്മ വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.

ADVERTISEMENT

വൈക്കത്ത്  എൽഡിഎഫ് പര്യടനം
കോട്ടയം ∙ വൈക്കം നിയോജകമണ്ഡലത്തിൽ ആദ്യഘട്ട പര്യടനം പൂർത്തിയാക്കി എൽഡിഎഫ് സ്ഥാനാർഥി തോമസ് ചാഴികാടൻ. വൈക്കം നഗരസഭയിലും വെച്ചൂർ, തലയാഴം, ടിവി പുരം, ഉദയനാപുരം പഞ്ചായത്തുകളിലുമായിരുന്നു പര്യടനം. സിപിഐ ജില്ലാ സെക്രട്ടറി വി.ബി.ബിനു ഉദ്ഘാടനം ചെയ്തു. എൽഡിഎഫ് വെച്ചൂർ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി എൻ. സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. സി.കെ.ആശ എംഎൽഎ, സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കെ.അനിൽകുമാർ,എൽഡിഎഫ് ജില്ലാ കൺവീനർ പ്രഫ.ലോപ്പസ് മാത്യു എന്നിവർ പ്രസംഗിച്ചു. വൈക്കം മണ്ഡലത്തിലെ രണ്ടാംഘട്ട പര്യടനം 18ന് നടക്കും.

പ്രചാരണത്തിനിടെ വിളക്കുമാടം ശ്രീഭദ്ര വിദ്യാനികേതൻ സ്കൂളിലെത്തിയ എൻഡിഎ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളി സെൽഫിക്ക് പോസ് ചെയ്യുന്നു.

എൻഡിഎ  പ്രചാരണം  കടുത്തുരുത്തിയിൽ
കോട്ടയം ∙ കടുത്തുരുത്തി മണ്ഡലത്തിൽ പ്രചാരണവുമായി എൻഡിഎ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളി. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ വോട്ടർമാരെ കണ്ട് വോട്ട് അഭ്യർഥിച്ചു. സൗഹൃദ സംഗമത്തിൽ മള്ളിയൂർ ദിവാകരൻ നമ്പൂതിരി പങ്കെടുത്തു. ഉച്ചയ്ക്ക് ശേഷം കുറവിലങ്ങാട് മേഖലയിലായിരുന്നു പ്രചാരണം. തുഷാർ വെള്ളാപ്പള്ളിക്കായി വോട്ട് അഭ്യർഥിച്ച് അമ്മ പ്രീതി നടേശനും ഭാര്യ ആശാ തുഷാറും മണ്ഡലത്തിൽ സജീവമാണ്. ഇന്നലെ പാലാ നിയോജകമണ്ഡലത്തിലെ പഞ്ചായത്തുകളിൽ കൺവൻഷനുകളിൽ പ്രീതി നടേശൻ പങ്കെടുത്തു.