ചങ്ങനാശേരി ∙ കനത്ത വേനലിൽ വിയർത്ത് നിർമാണ മേഖലയും. താപനില 38 ഡിഗ്രി കടന്നതോടെ തൊഴിലാളികൾക്ക് ജോലി ചെയ്യാനാകാത്ത സ്ഥിതിയാണ്. പലയിടത്തും നിർമാണ ജോലികൾക്ക് ആളെ കിട്ടാനില്ലെന്നു കരാറുകാർ പറയുന്നു. തൊഴിൽ വകുപ്പിന്റെ ഉത്തരവിൽ ഉച്ചയ്ക്കു 12 മുതൽ 3 വരെ നേരിട്ട് വെയിലത്ത് ജോലി ചെയ്യിക്കരുതെന്നാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചങ്ങനാശേരി ∙ കനത്ത വേനലിൽ വിയർത്ത് നിർമാണ മേഖലയും. താപനില 38 ഡിഗ്രി കടന്നതോടെ തൊഴിലാളികൾക്ക് ജോലി ചെയ്യാനാകാത്ത സ്ഥിതിയാണ്. പലയിടത്തും നിർമാണ ജോലികൾക്ക് ആളെ കിട്ടാനില്ലെന്നു കരാറുകാർ പറയുന്നു. തൊഴിൽ വകുപ്പിന്റെ ഉത്തരവിൽ  ഉച്ചയ്ക്കു 12 മുതൽ 3 വരെ നേരിട്ട് വെയിലത്ത് ജോലി ചെയ്യിക്കരുതെന്നാണ്. വേനൽക്കാലത്ത് ഉച്ചനേരം ഒഴിവാക്കി, രാവിലെ 7നു ജോലി തുടങ്ങി വൈകിട്ട് 7ന് അവസാനിക്കുന്നതു പോലെ ജോലി സമയം ക്രമീകരിക്കാനാണ് തൊഴിൽ വകുപ്പിന്റെ നിർദേശം. എന്നാൽ രാവിലെ 7നു നിർമാണ മേഖലയിൽ തൊഴിലാളികളെ കിട്ടാൻ പ്രയാസമാണെന്ന് കരാറുകാർ പറയുന്നു.

തൊഴിൽ വകുപ്പിന്റെ ഉത്തരവ് ലംഘിച്ച് തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിക്കുന്ന സംഭവങ്ങളും പലയിടത്തുമുണ്ട്. കനത്ത വേനലിൽ തൊഴിലാളികൾ ജോലി ചെയ്യുന്നത് പലയിടത്തും കാണാം. സർക്കാർ കരാർ ഏറ്റെടുത്ത കരാറുകാരും സ്വകാര്യ വ്യക്തികളും ഇത്തരത്തിൽ ജോലി ചെയ്യിക്കുന്നുണ്ട്. സമയബന്ധിതമായി ജോലി തീർപ്പാക്കേണ്ടതിനാലാണ് ജോലി ചെയ്യിക്കുന്നതെന്നാണ് ഇവർ പറയുന്നത്. പുതുക്കിയ സമയം നിർമാണ മേഖലയുടെ ഉൽപാദനക്ഷമതയെ 30 % വരെ ബാധിച്ചതായും ജോലികൾ പൂർത്തിയാക്കാൻ കഴിയുന്നില്ലെന്നും പറയുന്നു. നിരോധിത സമയത്ത് തൊഴിൽ‌ ചെയ്യിക്കുന്നവർക്കെതിരെ തൊഴിൽവകുപ്പ് പരിശോധന നടത്തി നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാണ്.