കറുകച്ചാൽ∙ ‍കറുകച്ചാൽ – നെത്തല്ലൂർ കുരിശുപള്ളി കവല ബൈപാസ് റോഡ് നിർമാണം നീളുന്നു. ജല അതോറിറ്റി ജോലികൾ പൂർത്തിയാകാത്തതുമൂലമാണ് നിർമാണം വൈകുന്നതെന്നു പിഡബ്ല്യുഡി റോഡ് വിഭാഗം അധികൃതർ പറഞ്ഞു. ടൗണിലെ ഗുരുമന്ദിരം കവലയിൽനിന്നു നെത്തല്ലൂർ കുരിശുപള്ളിക്കവലയിൽ എത്തുന്ന ബൈപാസ് റോഡിന് കഴിഞ്ഞ ബജറ്റിൽ 4 കോടി രൂപ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കറുകച്ചാൽ∙ ‍കറുകച്ചാൽ – നെത്തല്ലൂർ കുരിശുപള്ളി കവല ബൈപാസ് റോഡ് നിർമാണം നീളുന്നു. ജല അതോറിറ്റി ജോലികൾ പൂർത്തിയാകാത്തതുമൂലമാണ് നിർമാണം വൈകുന്നതെന്നു പിഡബ്ല്യുഡി റോഡ് വിഭാഗം അധികൃതർ പറഞ്ഞു. ടൗണിലെ ഗുരുമന്ദിരം കവലയിൽനിന്നു നെത്തല്ലൂർ കുരിശുപള്ളിക്കവലയിൽ എത്തുന്ന ബൈപാസ് റോഡിന് കഴിഞ്ഞ ബജറ്റിൽ 4 കോടി രൂപ അനുവദിച്ചിരുന്നു.

∙ ഗതാഗതക്കുരുക്കിന് തടയിടാം
ബൈപാസ് നിർമാണം പൂർത്തിയാക്കുന്നതോടെ കറുകച്ചാൽ ടൗണിലെ ഗതാഗതക്കുരുക്കിന് ഒരു പരിധിവരെ പരിഹാരമാകും. കറുകച്ചാൽ ഗുരുമന്ദിരം കവലയിൽനിന്ന് ആരംഭിക്കുന്ന ബൈപാസ് ബംഗ്ലാംകുന്ന് വഴി നെത്തല്ലൂർ കുരിശുകവലയിൽ എത്തും. 2 കിലോമീറ്റർ ദൂരം വരുന്ന റോഡ് പരമാവധി വീതികൂട്ടി ബിഎംബിസിയിൽ ടാറിങ് നടത്തിയാണ് നവീകരിക്കുന്നത്. ഇടുങ്ങിയതും തിരക്കേറിയതുമായ ഗുരുമന്ദിരം കവലയുടെ നവീകരണവും പദ്ധതിയിലുണ്ട്. ബൈപാസ് റോഡിലെ വളവുകൾ നിവർത്തി വീതികൂട്ടി സുരക്ഷാ ക്രമീകരണം ഒരുക്കി നവീകരിക്കും.

ADVERTISEMENT

∙ ബൈപാസ് വന്നാൽ....
ചങ്ങനാശേരി, മണിമല, മല്ലപ്പള്ളി ഭാഗങ്ങളിൽനിന്നു വരുന്ന വാഹനങ്ങൾക്ക് കോട്ടയം ഭാഗത്തേക്കു പോകാൻ എളുപ്പമാകും. ഇതോടെ ടൗണിലെയും കറുകച്ചാൽ മുതൽ നെത്തല്ലൂർ വരെയുള്ള ഭാഗത്തെയും ഗതാഗതക്കുരുക്ക് ഒഴിയും. കോട്ടയം ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾക്ക് വേഗത്തിൽ കറുകച്ചാലിൽ എത്താനും കഴിയും.