കോട്ടയം ∙ ബാലറ്റ് പെട്ടിക്കുള്ളിൽ ബാലറ്റ് പേപ്പറിനൊപ്പം അബദ്ധത്തിൽ വീണ പേന വോട്ടെണ്ണലിനു പെട്ടി തുറക്കുമ്പോൾ ഉടമസ്ഥനു തിരികെ നൽകണമെന്നു പി.ഐ.ചാക്കോ.106 വയസ്സുള്ള വടവാതൂർ പൂവകുന്നേൽ പി.ഐ.ചാക്കോ വോട്ട് ചെയ്ത ബാലറ്റ് പേപ്പർ ബാലറ്റ് പെട്ടിയിലേക്ക് ഇടുന്നതിനിടെ തിരഞ്ഞെടുപ്പു ചുമതല വഹിക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ ബാലറ്റ് പെട്ടിക്കുള്ളിൽ ബാലറ്റ് പേപ്പറിനൊപ്പം അബദ്ധത്തിൽ വീണ പേന വോട്ടെണ്ണലിനു പെട്ടി തുറക്കുമ്പോൾ ഉടമസ്ഥനു തിരികെ നൽകണമെന്നു പി.ഐ.ചാക്കോ. 106 വയസ്സുള്ള വടവാതൂർ പൂവകുന്നേൽ പി.ഐ.ചാക്കോ വോട്ട് ചെയ്ത ബാലറ്റ് പേപ്പർ ബാലറ്റ് പെട്ടിയിലേക്ക് ഇടുന്നതിനിടെ തിരഞ്ഞെടുപ്പു ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥയുടെ പേനയാണ് അബദ്ധത്തിൽ പെട്ടിക്കുള്ളിൽ വീണത്. പേന ബാലറ്റ് പെട്ടിക്കുള്ളിൽ വീണതോടെ ചാക്കോയ്ക്കും വിഷമം. വോട്ടെണ്ണലിനു പെട്ടി തുറക്കുമ്പോൾ പേന തിരിച്ചെടുക്കണമെന്നായി ചാക്കോ. 

സ്വാതന്ത്ര്യം ലഭിച്ച ശേഷം നടന്ന ആദ്യ വോട്ടെടുപ്പിൽ മൂന്നാർ കടലാറിൽ കണ്ണൻ ദേവൻ ഓഫിസിൽ ജോലി ചെയ്യുന്ന സമയത്താണു കന്നിവോട്ട് ചെയ്തത്. പിന്നീട് 100 വയസ്സു വരെ വോട്ട് ചെയ്യാൻ വടവാതൂർ ഗവ. സ്കൂളിൽ നേരിട്ടെത്തിയിരുന്നു.  കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പു മുതലാണു തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വീട്ടിലെത്തി വോട്ട് രേഖപ്പെടുത്തിത്തുടങ്ങിയത്. വീടിനുള്ളിൽ വീണു പരുക്കേറ്റ ശേഷം നടക്കാൻ ബുദ്ധിമുട്ടുണ്ട്. ഇതിനു ശേഷമാണു വീട്ടിലിരുന്നു വോട്ട് ചെയ്യുന്നത്. പൊതുരാഷ്ട്രീയത്തെ കൃത്യമായി വിലയിരുത്തിയാണു ചാക്കോ ഓരോ തവണയും വോട്ട് രേഖപ്പെടുത്തുക.