യുഡിഎഫ് പാലാ ∙ യുഡിഎഫ് സ്ഥാനാർഥി കെ.ഫ്രാൻസിസ് ജോർജിന്റെ പ്രചാരണാർഥമുള്ള കുടുംബയോഗങ്ങൾ പൂർത്തിയായി. വോട്ടർമാർക്ക് സ്ലിപ് വീടുകളിൽ എത്തിച്ചു കൊടുത്തു. തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പൂർത്തിയായതായി യുഡിഎഫ് സജ്ജമാണെന്ന് നിയോജക മണ്ഡലം ചെയർമാൻ പ്രഫ.സതീശ് ചൊള്ളാനി, കൺവീനർ ജോർജ് പുളിങ്കാട് എന്നിവർ പറഞ്ഞു.

യുഡിഎഫ് പാലാ ∙ യുഡിഎഫ് സ്ഥാനാർഥി കെ.ഫ്രാൻസിസ് ജോർജിന്റെ പ്രചാരണാർഥമുള്ള കുടുംബയോഗങ്ങൾ പൂർത്തിയായി. വോട്ടർമാർക്ക് സ്ലിപ് വീടുകളിൽ എത്തിച്ചു കൊടുത്തു. തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പൂർത്തിയായതായി യുഡിഎഫ് സജ്ജമാണെന്ന് നിയോജക മണ്ഡലം ചെയർമാൻ പ്രഫ.സതീശ് ചൊള്ളാനി, കൺവീനർ ജോർജ് പുളിങ്കാട് എന്നിവർ പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യുഡിഎഫ് പാലാ ∙ യുഡിഎഫ് സ്ഥാനാർഥി കെ.ഫ്രാൻസിസ് ജോർജിന്റെ പ്രചാരണാർഥമുള്ള കുടുംബയോഗങ്ങൾ പൂർത്തിയായി. വോട്ടർമാർക്ക് സ്ലിപ് വീടുകളിൽ എത്തിച്ചു കൊടുത്തു. തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പൂർത്തിയായതായി യുഡിഎഫ് സജ്ജമാണെന്ന് നിയോജക മണ്ഡലം ചെയർമാൻ പ്രഫ.സതീശ് ചൊള്ളാനി, കൺവീനർ ജോർജ് പുളിങ്കാട് എന്നിവർ പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യുഡിഎഫ് 
പാലാ ∙ യുഡിഎഫ് സ്ഥാനാർഥി കെ.ഫ്രാൻസിസ് ജോർജിന്റെ പ്രചാരണാർഥമുള്ള കുടുംബയോഗങ്ങൾ പൂർത്തിയായി. വോട്ടർമാർക്ക് സ്ലിപ് വീടുകളിൽ എത്തിച്ചു കൊടുത്തു. തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പൂർത്തിയായതായി യുഡിഎഫ് സജ്ജമാണെന്ന് നിയോജക മണ്ഡലം ചെയർമാൻ പ്രഫ.സതീശ് ചൊള്ളാനി, കൺവീനർ ജോർജ് പുളിങ്കാട് എന്നിവർ പറഞ്ഞു. പോളിങ് ദിനത്തിൽ ബൂത്ത് ഏജന്റുമാർക്ക് ആവശ്യമായ സാധനങ്ങൾ ഇന്ന് കൈമാറും. പോളിങ് ഏജന്റുമാർക്ക് പ്രത്യേക പരിശീലനം നൽകും. പരമാവധി വോട്ടർമാരെ പോളിങ് ബൂത്തിലെത്തിച്ച് ചരിത്ര വിജയം നേടാനുള്ള ശ്രമങ്ങളാണ് യുഡിഎഫ് നടത്തുന്നതെന്ന് നേതാക്കൾ അവകാശപ്പെട്ടു.

കെടിയുസി (എം)
പാലാ ∙ എൽഡിഎഫ് സ്ഥാനാർഥി തോമസ് ചാഴികാടനു പിന്തുണ പ്രഖ്യാപിച്ച് ഇന്ന്  3നു ടൗണിൽ തമിഴ് തൊഴിലാളി യൂണിയൻ കെടിയുസി (എം) പ്രകടനം നടത്തും. ആലോചന യോഗം യൂണിയൻ പ്രസിഡന്റ്‌ ജോസുകുട്ടി പൂവേലിൽ ഉദ്ഘാടനം ചെയ്തു.

എൽഡിഎഫ് സ്ഥാനാർഥി തോമസ് ചാഴികാടന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ചു തലനാട്ടിൽ നടത്തിയ റാലി.
ADVERTISEMENT

എൽഡിഎഫ് റാലി
പാലാ ∙ എൽഡിഎഫ് സ്ഥാനാർഥി തോമസ് ചാഴികാടന്റെ വിജയത്തിനായി മണ്ഡലങ്ങളിലെല്ലാം റാലിയും സമ്മേളനങ്ങളും നടത്തി. ചിലയിടങ്ങളിൽ ബൂത്തുതലത്തിലും റാലികൾ നടത്തി. പ്രവിത്താനം, പേണ്ടാനംവയൽ, തലനാട്, പൈക, രാമപുരം തുടങ്ങിയ സ്ഥലങ്ങളിൽ കഴിഞ്ഞ ദിവസം റാലിയും സമ്മേളനവും നടത്തിയിരുന്നു. എൽഡിഎഫ് നേതാക്കളായ വി.ബി.ബിനു, ജോർജുകുട്ടി ആഗസ്തി, പി.സി.ജോസഫ്, നിർമല ജിമ്മി, ലാലിച്ചൻ ജോർജ്, സി.കെ.ശശിധരൻ എന്നിവർ വിവിധ സ്ഥലങ്ങളിൽ സമ്മേളനങ്ങൾ ഉദ്ഘാടനം ചെയ്തു.


മുത്തോലി ∙ എൽഡിഎഫ് സ്ഥാനാർഥി തോമസ് ചാഴികാടന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ചു എൽഡിഎഫ് റാലി നടത്തി. തുടർന്ന് നടത്തിയ സമ്മേളനം സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി.കെ.ശശിധരൻ ഉദ്ഘാടനം ചെയ്തു. ചെയർമാൻ പ്രദീപ്‌ കുമാർ അധ്യക്ഷത വഹിച്ചു. ടോബിൻ കെ.അലക്സ്‌, പി.കെ.ഷാജകുമാർ, പുഷ്പ ചന്ദ്രൻ, രാജൻ മുണ്ടമറ്റം, പി.ആർ.തങ്കച്ചൻ, മാത്തുക്കുട്ടി ജോസഫ്, കെ.രവികുമാർ, റൂബി ജോസ്, അനില മാത്തുക്കുട്ടി എന്നിവർ പ്രസംഗിച്ചു.

ADVERTISEMENT

കിടങ്ങൂർ ∙ പഞ്ചായത്തിലെ മാന്താടിയിൽ നടത്തിയ കുടുംബ സംഗമം കേരള കോൺഗ്രസ് (എം) സംസ്ഥാന സെക്രട്ടേറിയറ്റംഗം ഡാന്റീസ് കൂനാനിക്കൽ ഉദ്ഘാടനം ചെയ്തു. സിപിഎം ഏരിയ സെക്രട്ടറി പി.എൻ.ബിനു, ബ്ലോക്ക് പഞ്ചായത്തംഗം അശോക് കുമാർ പുതുമന, പഞ്ചായത്തംഗം ബോബി മാത്യു, കെ.എസ്.ജയൻ, പി.രാധാകൃഷ്ണ കുറുപ്പ് എന്നിവർ പ്രസംഗിച്ചു.
പാലാ ∙ എൽഡിഎഫ് സ്ഥാനാർഥി തോമസ് ചാഴികാടനു ഓട്ടോ തൊഴിലാളികൾ പിന്തുണ പ്രഖ്യാപിച്ചു. ഓട്ടോ തൊഴിലാളി യൂണിയൻ (കെടിയുസി-എം) സമ്മേളനം ജോസ് കെ.മാണി എംപി ഉദ്ഘാടനം ചെയ്തു. 

കൂരാലി ∙ തോമസ് ചാഴികാടന്റെ എലിക്കുളം പഞ്ചായത്ത്തല തിരഞ്ഞെടുപ്പ് പ്രചാരണ സമാപന റാലി 2-ാംമൈലിൽ നിന്നാരംഭിച്ച് കൂരാലിയിൽ സമാപിച്ചു. സമാപന സമ്മേളനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. എസ്.ഷാജി അധ്യക്ഷത വഹിച്ചു. ടോമി കപ്പിലുമാക്കൽ, കെ.സി.സോണി, പി.കെ.ഷാജുകുമാർ, വി.വി.ഹരികുമാർ, രാജൻ ആരംപുളിക്കൽ, സാജൻ തൊടുക, ജിമ്മിച്ചൻ ഈറ്റത്തോട്ട്, എസ്,രാജു, തോമസുകുട്ടി വട്ടയ്ക്കാട്ട് എന്നിവർ പ്രസംഗിച്ചു. വാദ്യമേളങ്ങൾ, മുത്തുക്കുടകൾ, ഫ്ലാഷ് മോബ് എന്നിവ റാലിക്കു കൊഴുപ്പേകി.

ADVERTISEMENT

എൻഡിഎ 
പാലാ ∙ എൻഡിഎ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ചു ടൗണിലെ വ്യാപാരികളെ കണ്ട് വോട്ട് അഭ്യർഥിക്കാനായി വനിതകൾ ടൗണിൽ സമ്പർക്ക പരിപാടി നടത്തി. പ്രീതി നടേശൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബിനീഷ് ചുണ്ടച്ചേരി, മിനർവ മോഹൻ, ബി.വിജയകുമാർ, മുരളീധരൻ നീലൂർ, സുമിത് ജോർജ്, റോജൻ ജോർജ്, മിനി അനിൽകുമാർ, സ്മിത വിനോദ് എന്നിവർ പ്രസംഗിച്ചു.

തോമസ് ഐസക്  ഈരാറ്റുപേട്ടയിൽ  പര്യടനം നടത്തി
ഈരാറ്റുപേട്ട ∙പത്തനം തിട്ട മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ഡോ.ടി.എം.തോമസ് ഐസക് ഈരാറ്റുപേട്ടയിൽ പര്യടനം നടത്തി. രാത്രി വൈകിയും സ്ഥാനാർഥിയെ സ്വീകരിക്കാൻ നിരവധി ജനമാണ് കാത്തിരുന്നത്. നഗരസഭയിലെ കടുവാമൂഴിയിൽ നിന്നും ആരംഭിച്ച പര്യടനം വിവിധ പ്രദേശങ്ങളിലെ സ്വീകരണങ്ങൾക്കു ശേഷം ചേന്നാട് കവലയിൽ സമാപിച്ചു. 

നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെയായിരുന്നു പര്യടനം. നഗരത്തെ ഇളക്കി മറിച്ച റോഡ് ഷോയിൽ നൂറുകണക്കിനു പ്രവർത്തകർ പങ്കെടുത്തു. വിവിധ കേന്ദ്രങ്ങളിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, സിപിഎം നേതാവ് കെ.ജെ.തോമസ്, ജില്ലാ സെക്രട്ടറി എ.വി.റസൽ, എൽഡിഎഫ് നേതാക്കളായ ടി.ആർ.രഘുനാഥ്‌, രമ മോഹൻ, കെ.രാജേഷ്, കുര്യാക്കോസ് ജോസഫ്, പി.ആർ.ഫൈസൽ, എം.ജി.ശേഖരൻ, ഇ.മുജീബ്, റഫീഖ് പട്ടരുപറമ്പിൽ, അക്ബർ നൗഷാദ്, പി.പി.നൗഷാദ് എന്നിവർ പങ്കെടുത്തു.

ഈരാറ്റുപേട്ട ∙ പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ മുണ്ടക്കയം, ഈരാറ്റുപേട്ട എന്നിവിടങ്ങളിൽ എൽഡിഎഫിന്റെ കലാശക്കൊട്ട് നടത്തും. വിവിധ പഞ്ചായത്തുകളിലും കലാശക്കൊട്ടിനോടനുബന്ധിച്ച് റാലിയും റോഡ് ഷോയും നടത്തും. കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിൽ 9 പഞ്ചായത്ത്‌ കേന്ദ്രങ്ങളിൽ കലാശക്കൊട്ട് നടത്തും.