വൈക്കം ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിപ്പിച്ച് മുന്നണികൾ വൈക്കത്ത് നടത്തിയ കലാശക്കൊട്ട് അണികൾക്ക് ആവേശമായി. വൈക്കം പടിഞ്ഞാറേ നടയിൽ യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ. മുന്നണികൾക്ക് പൊലീസ് പ്രത്യേകം സ്ഥലം മുൻകൂട്ടി നിശ്ചയിച്ച് നൽകിയിരുന്നു. അവിടെയാണ് മുന്നണികൾ കലാശക്കൊട്ട് നടത്തിയത്.ഇന്നലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൈക്കം ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിപ്പിച്ച് മുന്നണികൾ വൈക്കത്ത് നടത്തിയ കലാശക്കൊട്ട് അണികൾക്ക് ആവേശമായി. വൈക്കം പടിഞ്ഞാറേ നടയിൽ യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ. മുന്നണികൾക്ക് പൊലീസ് പ്രത്യേകം സ്ഥലം മുൻകൂട്ടി നിശ്ചയിച്ച് നൽകിയിരുന്നു. അവിടെയാണ് മുന്നണികൾ  കലാശക്കൊട്ട് നടത്തിയത്. ഇന്നലെ വൈകിട്ട് നാലരയോടെ യുഡിഎഫ് പ്രവർത്തകർ ബോട്ട് ജെട്ടിയിൽ നിന്നും പ്രകടനമായി എത്തി പൊലീസ് സ്റ്റേഷനു സമീപം നിലയുറപ്പിച്ചു. 

എൽഡിഎഫ് പടിഞ്ഞാറേ നടയിൽ നിന്നും പ്രകടനമായി എത്തി കച്ചേരിക്കവലയിൽ നിലയുറപ്പിച്ചു. എൻഡിഎ പ്രവർത്തകർ കൊച്ചു കവല റോഡിൽ നിന്നും പ്രകടനമായി എത്തി കച്ചേരിക്കവലയിലെ പടിഞ്ഞാറ് ഭാഗത്ത് എൽഡിഎഫിനും യുഡിഎഫിനും മധ്യഭാഗത്തായി നിലയുറപ്പിച്ചു.  5 മണിയോടെ മൂന്ന് മുന്നണികളും നഗരം കയ്യടക്കി കലാശക്കൊട്ട് ആരംഭിച്ചു.  ടിപ്പർ, മിനി വാൻ എന്നിവയിൽ പ്രത്യേക സ്പീക്കറുകളും മറ്റും സജ്ജീകരിച്ചാണ് മുന്നണികൾ  എത്തിയത്. 

ADVERTISEMENT

പാട്ടുപാടിയും നൃത്തം ചെയ്തും വാഹനങ്ങളുടെ മുകളിൽ കയറി മുന്നണികളുടെ കൊടികൾ ഉയരത്തിൽ വീശിയും പ്രവർത്തകർ കലാശക്കൊട്ട് ആവേശമാക്കി. പരമ്പരാഗത കലാരൂപങ്ങളും ചെണ്ട, നാസിക് ഡോൾ തുടങ്ങിയ വാദ്യമേളങ്ങളും കൊഴുപ്പേകി. വൈകിട്ട് 6ന് കലാശക്കൊട്ട് സമാപിച്ചു.വൈക്കം എസ്എച്ച്ഒ എസ്.ദ്വിജേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സുരക്ഷ ഒരുക്കിയിരുന്നു.

തലയോലപ്പറമ്പിലും ആവേശം 
തലയോലപ്പറമ്പ് ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിപ്പിച്ച് എൽഡിഎഫ്, യുഡിഎഫ് മുന്നണികൾ തലയോലപ്പറമ്പിൽ നടത്തിയ കലാശക്കൊട്ട് അണികൾക്ക് ആവേശമായി. മാർക്കറ്റ് റോഡിൽ നിന്നും ഇരുമുന്നണികളും പ്രകടനമായി നഗരം ചുറ്റി ബസ് സ്റ്റാൻഡ് ജംക്‌ഷനിൽ നിലയുറപ്പിച്ചു. കാതടപ്പിക്കുന്ന ശബ്ദമുയർത്തി ഇരു മുന്നണികളുടെയും അനൗൺസ്മെന്റ് വാഹനങ്ങളും നിരന്ന് ഒപ്പം വാദ്യമേളവും, മുദ്രാവാക്യങ്ങളും, നാടൻ കലാരൂപങ്ങളും കലാശക്കൊട്ടിന് ആവേശമായി. കലാശക്കൊട്ട് കാണാൻ റോഡിന്റെ ഇരുവശങ്ങളിലായി നിരവധി ജനങ്ങളാണ് തടിച്ചുകൂടിയത്. വൈകിട്ട് 4മണിയോടെ നഗരത്തിൽ ആരംഭിച്ച കലാശക്കൊട്ട് വൈകിട്ട് 6ന് സമാപിച്ചു.

ADVERTISEMENT

ഫ്രാൻസിസ് ജോർജിനായി കുടുംബസംഗമം 
വൈക്കം ∙കോട്ടയം പാർലമെന്റ് യുഡിഎഫ് സ്ഥാനാർഥി കെ.ഫ്രാൻസിസ് ജോർജിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം ടിവിപുരം ബൂത്ത്‌ കമ്മിറ്റികളുടെ നേതൃത്വത്തിൽ കുടുംബ സംഗമം നടത്തി. ഇരുമ്പേപ്പള്ളിൽ നടന്ന സംഗമം കോൺഗ്രസ് വൈക്കം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.ഡി.ഉണ്ണി ഉദ്ഘാടനം ചെയ്തു ഉദ്ഘാടനം ചെയ്തു.

വൈക്കം ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ടി.അനിൽകുമാർ അധ്യക്ഷത വഹിച്ചു. ഐഎൻടിയുസി ജില്ലാ ജനറൽ സെക്രട്ടറി ഇടവട്ടം ജയകുമാർ മുഖ്യപ്രഭാഷണം നടത്തി. യുഡിഎഫ് തിരഞ്ഞെടുപ്പു കമ്മിറ്റി കൺവീനർമാരായ പോൾസൺ ജോസഫ്, ബി.അനിൽകുമാർ, എ.സനീഷ് കുമാർ, ജയ് ജോൺ പേരയിൽ, ടിവിപുരം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ടി.എസ്.സെബാസ്റ്റ്യൻ, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ശ്രീരാജ് ഇരുമ്പേപള്ളിൽ, ഹരി വാതല്ലൂർ, ആർ.റോയി, കെ.സുരേഷ് കുമാർ, വർഗീസ് പുത്തൻചിറ, ബിജു കൂട്ടുങ്കൽ, പി.കെ.അനിയപ്പൻ, ഉപേന്ദ്രൻ പുളിക്കേരിൽ, സത്യഭാമ രാജപ്പൻ എന്നിവർ പ്രസംഗിച്ചു.