താൽകാലിക ഒഴിവ് കടുത്തുരുത്തി ∙ കേരള സർക്കാർ സ്ഥാപനമായ ഐഎച്ച്ആർഡിയുടെ ഞീഴൂർ കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ കംപ്യൂട്ടർ സയൻസ്, കൊമേഴ്സ് ഇലക്ട്രോണിക്സ്, ഇംഗ്ലിഷ്, മാത്തമാറ്റിക്സ്, എന്നീ വിഭാഗത്തിൽ താൽകാലിക അധ്യാപക ഒഴിവുണ്ട്. കംപ്യൂട്ടർ പ്രോഗ്രാമർ, ലൈബ്രേറിയൻ എന്നീ വിഭാഗങ്ങളിലും ഒഴിവുണ്ട് .യോഗ്യരായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

താൽകാലിക ഒഴിവ്
കടുത്തുരുത്തി ∙ കേരള സർക്കാർ സ്ഥാപനമായ ഐഎച്ച്ആർഡിയുടെ ഞീഴൂർ കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ കംപ്യൂട്ടർ സയൻസ്, കൊമേഴ്സ് ഇലക്ട്രോണിക്സ്, ഇംഗ്ലിഷ്, മാത്തമാറ്റിക്സ്, എന്നീ വിഭാഗത്തിൽ താൽകാലിക അധ്യാപക ഒഴിവുണ്ട്. കംപ്യൂട്ടർ പ്രോഗ്രാമർ, ലൈബ്രേറിയൻ എന്നീ വിഭാഗങ്ങളിലും ഒഴിവുണ്ട് .യോഗ്യരായ ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും അസ്സൽ പകർപ്പുകളുമായി മേയ് 2,3,4 തീയതികളിൽ നടത്തുന്ന അഭിമുഖത്തിനായി കോളജ് ഓഫിസിൽ ഹാജരാകണം.ഫോൺ – 9446562127,8078494368,9847564655.

സെമിനാർ ഇന്ന്
കങ്ങഴ ∙ ഇടയപ്പാറ ഇൻഡിപെൻഡന്റ് ഗോസ്‌പെൽ ബാപ്റ്റിസ്റ്റ് സഭാ ഹാളിൽ ഇന്ന്  3.30ന് –ബിവെയർ 2024 – ബോധവൽക്കരണ സെമിനാർ നടക്കും. റിട്ട. എക്സൈസ് ഡപ്യൂട്ടി കമ്മിഷണർ സുരേഷ് റീച്ചാഡ്‌ ക്ലാസ് എടുക്കും.

ADVERTISEMENT

കുട്ടികളുടെ പരിശീലന കളരി 
തെള്ളകം∙ കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ  സ്മാർട്ട് ഗ്രൂപ്പിലെ കുട്ടികളുടെ പരിശീലന കളരി സംഘടിപ്പിച്ചു. 5, 6, 7 ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളുടെ സമഗ്ര ഉന്നമനം ലക്ഷ്യം വച്ചായിരുന്നു പരിപാടി. പരിശീലന കളരിയുടെ ഉദ്ഘാടനം ഏറ്റുമാനൂർ നഗരസഭ അധ്യക്ഷ ലൗലി ജോർജ് നിർവഹിച്ചു. അതിരമ്പുഴ ഗ്രാമപ്പഞ്ചായത്ത് അംഗം ആലീസ് ജോസഫ് അധ്യക്ഷത വഹിച്ചു.  പ്രോഗ്രാം ഓഫിസർ സിജോ തോമസ്, കോഓർഡിനേറ്റർമാരായ ലൈല ഫിലിപ്, ലിജോ സാജു  എന്നിവർ പ്രസംഗിച്ചു. സെമിനാറിനു കേരള സോഷ്യൽ സർവീസ് ഫോറം റിസോഴ്സ് പഴ്സൻ സജോ ജോയി നേതൃത്വം നൽകി. ക്രാഫ്റ്റ്, ഫ്ലവർ നിർമാണ പരിശീലനവും കുട്ടികൾക്കുള്ള വിവിധ കലാപരിപാടികൾ എന്നിവ നടന്നു. ഇതോടൊപ്പം ചൈതന്യ പാർക്ക്, കാർഷിക മ്യൂസിയം, ഹെൽത്ത് ഫിറ്റ്നസ് സെന്റർ, കാർഷിക നഴ്സറി എന്നിവ സന്ദർശിക്കുന്നതിനും അവസരം ഒരുക്കിയിരുന്നു. കെഎസ്എസ്എസ് കടുത്തുരുത്തി മേഖലയുടെ പങ്കാളിത്തത്തോടെയാണ് പരിശീലന കളരി സംഘടിപ്പിച്ചത്.

അവധിക്കാല ക്യാംപ് 
കോട്ടയം ∙ ശ്രീനാരായണ ധർമ പരിപാലന യോഗം കോട്ടയം യൂണിയന്റെ നേതൃത്വത്തിൽ കുട്ടികളുടെ അവധിക്കാല  ക്യാംപ്  മേയ് 10,11,12 തീയതികളിൽ നടക്കും.  ഫോൺ: 9446757618.