ഏറ്റുമാനൂർ∙ പട്ടിത്താനം ഏറ്റുമാനൂർ ബൈപാസ് റോഡിൽ അപകടങ്ങൾ തുടർക്കഥയാകുന്നു. മണർകാട് ബൈപാസിന്റെ അവസാന റീച്ചായ പട്ടിത്താനം മുതൽ പാറേകണ്ടം വരെയുള്ള ഭാഗത്താണ് അപകടങ്ങൾ ഏറെയും നടക്കുന്നത്. ബൈപാസ് തുറന്നു കൊടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് അപകട പരമ്പരകൾ. ചോര വീഴാതെ ഒരാഴ്ച പോലും കടന്നു പോയിട്ടില്ലെന്നാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏറ്റുമാനൂർ∙ പട്ടിത്താനം ഏറ്റുമാനൂർ ബൈപാസ് റോഡിൽ അപകടങ്ങൾ തുടർക്കഥയാകുന്നു. മണർകാട് ബൈപാസിന്റെ അവസാന റീച്ചായ പട്ടിത്താനം മുതൽ പാറേകണ്ടം വരെയുള്ള ഭാഗത്താണ് അപകടങ്ങൾ ഏറെയും നടക്കുന്നത്. ബൈപാസ് തുറന്നു കൊടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് അപകട പരമ്പരകൾ. ചോര വീഴാതെ ഒരാഴ്ച പോലും കടന്നു പോയിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്. താഴ്ന്ന പ്രദേശം മണ്ണിട്ട് ഉയർത്തിയാണ് ബൈപാസ് റോഡ് നിർമിച്ചത്. അതിനാൽ റോഡിന്റെ ഇരു വശങ്ങളും വലിയ താഴ്ചയാണ് ഉള്ളത്.

പത്ത് മീറ്ററോളം റോഡിനു വീതിയുണ്ടെങ്കിലും നിയന്ത്രണം നഷ്ടമായി വാഹനങ്ങൾ താഴ്ചയിലേക്ക് പതിക്കുന്ന സംഭവങ്ങൾ  പതിവാണ്. ലോറിയും, കാറും പെട്ടി ഓട്ടോറിക്ഷയും ഉൾപ്പെടെ താഴ്ചയിലേക്ക് മറിഞ്ഞ വാഹനങ്ങളുടെ പട്ടിക നീളുകയാണ്. ഇക്കൂട്ടത്തിൽ ഒടുവിലത്തേതാണ് ഇന്നലെ പുലർച്ചെ നടന്ന അപകടം. വിമാനത്താവളത്തിൽ നിന്നും മടങ്ങിയെത്തിയ കുടുംബം സഞ്ചരിച്ച കാർ ആണ് നിയന്ത്രണം നഷ്ടമായി തോട്ടിലേക്ക് മറിഞ്ഞത്. ചങ്ങനാശേരി നീലംപേരൂർ സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽ പെട്ടത്.

ADVERTISEMENT

അപകടത്തിൽ പത്തനംതിട്ട റാന്നി കൊറ്റനാട് കുറിച്ചി പതാലിൽ തങ്കമ്മ(59) ആണ് മരിച്ചത്. 5 പേർക്ക്  പരുക്കേറ്റിരുന്നു. കാറിനുള്ളിൽ കുടുങ്ങിയവരെ നാട്ടുകാർ ചേർന്നാണ് പുറത്തെത്തിച്ചത്. പൊലീസും നാട്ടുകാരും അഗ്നി രക്ഷാസേനയും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഒരാളുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. കഴിഞ്ഞ മാസം പന്ത്രണ്ട് അപകടങ്ങളാണ് ഇവിടെ നടന്നത്. അപകടത്തിൽ പരുക്കേറ്റവർ പലരും ആശുപത്രിയിൽ തുടരുകയാണ്.

ബൈപാസിലെ അപകടങ്ങൾക്ക് കാരണം
ബൈപാസിലേക്ക് തുറക്കുന്ന നിരവധി പോക്കറ്റ് റോഡുകളാണ് അപകടങ്ങൾക്ക് പ്രധാന കാരണം. നേരെയുള്ള റോഡിലൂടെ പാഞ്ഞ് വരുന്ന വാഹനങ്ങൾക്ക് പോക്കറ്റ് റോഡുകളെ കുറിച്ച് വ്യക്തതയില്ല. ആവശ്യത്തിനു മുന്നറിയിപ്പ് ബോർഡുകളോ വേഗ നിയന്ത്രണ സംവിധാനങ്ങളോ ഇല്ലാത്തതും അപകട സാധ്യത കൂട്ടുന്നു. ഓടകൾ മൂടിയില്ലാതെ തുറന്നു കിടക്കുന്നതാണ് മറ്റൊരു ഭീഷണി. ഇന്നലെ കാർ ഓടയിലേക്ക് പതിച്ചതാണ് അപകടത്തിന്റെ ആക്കം കൂട്ടിയതെന്നാണ് നാട്ടുകാർ പറയുന്നത്.

ADVERTISEMENT

വേഗ നിയന്ത്രണ സംവിധാനങ്ങളില്ലാത്തതിനാൽ വഴിയാത്രക്കാർക്ക് റോഡ് മുറിച്ചു കിടക്കാൻ പോലും കഴിയാത്ത നിലയിലാണ്. ഏറ്റുമാനൂർ കിഴക്കേ നട മുതൽ വടക്കേ നട വരെയുള്ള ഭാഗം ടെംപിൾ സോൺ ആക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിനു വർഷങ്ങളുടെ പഴക്കമുണ്ട്. ബൈപാസ് റോഡിൽ ഭാരവണ്ടികൾ ഉൾപ്പെടെയുള്ളവയുടെ അനധികൃത പാർക്കിങ് ആണ് മറ്റൊരു ഭീഷണി. റോഡ് അരികിൽ വളവോടു കൂടിയ ഭാഗത്ത് വലിയ വണ്ടികൾ പാർക്ക് ചെയ്യുമ്പോൾ എതിരെ വരുന്ന വാഹനങ്ങൾ കാണാൻ കഴിയാത്ത അവസ്ഥയാണ്.

ബ്ലിങ്കറുകൾ സ്ഥാപിക്കുമെന്ന് പറഞ്ഞെങ്കിലും നടപടി ആയിട്ടില്ല. ഫുട്ട്പാത്തിന്റെ നിർമാണവും ഓട മൂടുന്ന ജോലികളും  ഇനിയും ബാക്കി നിൽക്കുകയാണ്. പൊലീസ്, മോട്ടർ വാഹന വകുപ്പ് തുടങ്ങിയവരുടെ പരിശോധന ഇല്ലാത്തതിനാൽ അമിത വേഗത്തിലാണ് വാഹനങ്ങൾ ഇതുവഴി കടന്നു പോകുന്നത്. വഴിയാത്രക്കാരായ നിരവധി പേർ അപകടത്തിൽപെട്ട സംഭവങ്ങളും ബൈപാസ് റോഡിൽ ഉണ്ടായിട്ടുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. അപകടങ്ങൾ തുടർക്കഥയായ സാഹചര്യത്തിൽ പട്ടിത്താനം ഏറ്റുമാനൂർ ബൈപാസ് റോഡിലെ അപകട കാരണങ്ങൾ കണ്ടെത്താൻ വിദഗ്ധരുടെ നേതൃത്വത്തിൽ പഠനം നടത്തണമെന്നും പരിഹാരം കാണണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.