കോട്ടയം ∙ എറണാകുളം സൗത്ത് സ്റ്റേഷനിലേക്ക് (എറണാകുളം ജംക്‌ഷൻ) പോകാൻ മേയ് 1 മുതൽ വേണാട് എക്സ്പ്രസിൽ ഓടിപ്പോയി കയറേണ്ട. എറണാകുളം സൗത്ത് സ്റ്റേഷനിലെ അറ്റകുറ്റപ്പണികളുടെ ഭാഗമായി മേയ് 1 മുതൽ വേണാട് താൽക്കാലികമായി എറണാകുളം നോർത്ത് (ടൗൺ) സ്റ്റേഷൻ വഴിയാകും യാത്ര നടത്തുക. ഇതു സ്ഥിരമാക്കാനുള്ള സാധ്യതയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ എറണാകുളം സൗത്ത് സ്റ്റേഷനിലേക്ക് (എറണാകുളം ജംക്‌ഷൻ) പോകാൻ മേയ് 1 മുതൽ വേണാട് എക്സ്പ്രസിൽ ഓടിപ്പോയി കയറേണ്ട. എറണാകുളം സൗത്ത് സ്റ്റേഷനിലെ അറ്റകുറ്റപ്പണികളുടെ ഭാഗമായി മേയ് 1 മുതൽ വേണാട് താൽക്കാലികമായി എറണാകുളം നോർത്ത് (ടൗൺ) സ്റ്റേഷൻ വഴിയാകും യാത്ര നടത്തുക. ഇതു സ്ഥിരമാക്കാനുള്ള സാധ്യതയും ഏറെയാണ്. കോട്ടയം പാത വഴി പോകുന്ന ട്രെയിൻ എറണാകുളം സൗത്ത് സ്റ്റേഷനിൽ എത്തിയശേഷം എൻജിൻ മാറ്റി ഘടിപ്പിച്ച് യാത്ര തുടരുന്നതിന് അരമണിക്കൂറാണ് വേണ്ടിവരിക. 

ഇത് ഒഴിവാക്കണമെന്ന ആവശ്യം നേരത്തെ മുതൽ ഉയർന്നിരുന്നു. എറണാകുളം സൗത്ത് സ്റ്റേഷനിലെ പ്ലാറ്റ്ഫോമുകളുടെ ലഭ്യതക്കുറവും ട്രെയിൻ നോർത്ത് വഴിയാക്കാൻ കാരണമാണ്. എറണാകുളം സൗത്ത് സ്റ്റേഷനിൽ പ്ലാറ്റ്ഫോം ലഭിക്കാത്തതിനാൽ പല ദിവസവും ട്രെയിൻ സ്റ്റേഷന്റെ ഔട്ടറിൽ പിടിച്ചിടേണ്ട സ്ഥിതിയുണ്ട്. 

ADVERTISEMENT

സൗത്തിലേക്ക്  പോകേണ്ടവർക്ക്  തൃപ്പൂണിത്തുറയിൽ ഇറങ്ങാം 
∙ രാവിലെ വേണാട് എക്സ്പ്രസിൽ കയറി എറണാകുളം സൗത്ത് ഭാഗത്തേക്കു പോകേണ്ട യാത്രക്കാർക്ക് തൃപ്പൂണിത്തുറ ഇറങ്ങി കൊച്ചി മെട്രോയിൽ യാത്ര തുടരാം. കോട്ടയം ഭാഗത്തുനിന്ന് എത്തുന്ന ട്രെയിൻ നിർത്തുന്ന ഒന്നാം നമ്പർ പ്ലാറ്റ്ഫോമിനോട് ചേർന്നാണ് തൃപ്പൂണിത്തറയിലെ മെട്രോ സ്റ്റേഷൻ. 

∙ വൈകിട്ട് വേണാട് സൗത്തിൽ സ്ഥിരം നിർത്തുന്നതു പോലെ അരമണിക്കൂറോളം കിടക്കില്ല. എറണാകുളം നോർത്ത് സ്റ്റേഷനിൽ 5 മിനിറ്റ് മാത്രമാണ് ട്രെയിനിന് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. വൈകിട്ട് 5:15ന് നോർത്തിൽ എത്തുന്ന ട്രെയിൻ 5:20ന് കോട്ടയം ഭാഗത്തേക്കു യാത്ര തുടരും. 

മെമു വരുമോ?
വേണാട് എക്സ്പ്രസ് സൗത്ത് സ്റ്റേഷൻ ഒഴിവാക്കി നോർത്ത് വഴി സർവീസ് നടത്തുമ്പോൾ കോട്ടയം വഴി സൗത്ത് സ്റ്റേഷനിലേക്ക് മെമു സർവീസ് അനുവദിക്കുക എന്നതു നേരത്തെ മുതലുള്ള ആവശ്യമാണ്. തത്വത്തിൽ റെയിൽവേ ഇതിനോട് അനുകൂല നിലപാട് സ്വീകരിച്ചിട്ടുമുള്ളതാണ്. പാലരുവി എക്സ്പ്രസിനും വേണാടിനും ഇടയിൽ രാവിലെ മെമു സർവീസ് നടത്തുക എന്നതാണ് ആവശ്യം. 

ADVERTISEMENT

പാലരുവി രാവിലെ ഏഴ് മണിക്ക് കോട്ടയം സ്റ്റേഷൻ വിട്ടാൽ എട്ടരയ്ക്കാണ് വേണാട് കോട്ടയത്ത് എത്തുക. ഈ സമയത്തിനിടയ്ക്ക് മെമു ഓടിക്കണം എന്നാണ് ആവശ്യം. കായംകുളം -കോട്ടയം - എറണാകുളം റൂട്ടിലാണ് രാവിലെ ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുക എന്നാണ് റെയിൽവേ റിപ്പോർട്ട് അതിനാൽ കായംകുളം - എറണാകുളം മെമു ഓടിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. 

കോട്ടയം ട്രെയിനുകൾ  എന്നു വരും
ഇരട്ടപ്പാതയുടെ ഭാഗമായി നവീകരിച്ച കോട്ടയം റെയിൽവേ സ്റ്റേഷനിലേക്ക് പുതിയ ട്രെയിനുകൾ എത്തുന്ന കാര്യത്തിൽ തീരുമാനം നീളുന്നു. മംഗളൂരു - കോട്ടയം സ്പെഷൽ പ്രഖ്യാപിച്ചെങ്കിലും ഒറ്റ സർവീസ് കൊണ്ട്  നിർത്തി.  എറണാകുളത്ത് സർവീസ് അവസാനിപ്പിക്കുന്ന ചില പ്രതിവാര ട്രെയിനുകൾ കോട്ടയത്തേക്ക് നീട്ടാം എന്ന നിർദേശവും നടന്നില്ല

English Summary:

Kottayam-Ernakulam Rail Update: Venad Express Rerouted via North Station from May 1st