കോട്ടയം ∙ പൈപ്പ്‌ലൈനിനായി കുഴിയെടുത്ത ശേഷം ടാറിങ് നടത്താതെ റോഡിൽ മെറ്റൽ നിരത്തി. റോഡിൽ തെന്നിവീണും മെറ്റൽ തെറിച്ചു ദേഹത്തു വീണും നാട്ടുകാർക്ക് ദുരിതം. ചെല്ലിയൊഴുക്കം–വൈഎംസിഎ ലെയ്ൻ റോഡിലാണ് ഒരാഴ്ച മുൻപ് ജലഅതോറിറ്റി പൈപ്പ് ലൈൻ സ്ഥാപിക്കാനായി കുഴിയെടുത്തത്. റോഡിന്റെ വശങ്ങളിലും നടുഭാഗത്തുമായി പൈപ്പ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ പൈപ്പ്‌ലൈനിനായി കുഴിയെടുത്ത ശേഷം ടാറിങ് നടത്താതെ റോഡിൽ മെറ്റൽ നിരത്തി. റോഡിൽ തെന്നിവീണും മെറ്റൽ തെറിച്ചു ദേഹത്തു വീണും നാട്ടുകാർക്ക് ദുരിതം. ചെല്ലിയൊഴുക്കം–വൈഎംസിഎ ലെയ്ൻ റോഡിലാണ് ഒരാഴ്ച മുൻപ് ജലഅതോറിറ്റി പൈപ്പ് ലൈൻ സ്ഥാപിക്കാനായി കുഴിയെടുത്തത്.  റോഡിന്റെ വശങ്ങളിലും നടുഭാഗത്തുമായി പൈപ്പ് ലൈൻ സ്ഥാപിക്കാൻ ജലഅതോറിറ്റി കുഴിയെടുത്തു. പൈപ്പ് സ്ഥാപിച്ച ശേഷം കുഴി അടയ്ക്കാനായി മെറ്റലിട്ട് ഉറപ്പിക്കുന്നതിന് പകരം റോഡിൽ അലക്ഷ്യമായി നിരത്തി.

ഇതോടെ ഇരുചക്രവാഹന യാത്രക്കാർ മെറ്റലിൽ കയറി അപകടത്തിൽപെടുന്നതു പതിവായി. കഴിഞ്ഞ ദിവസം രാത്രി അപകടത്തിൽ ബൈക്ക് യാത്രക്കാരനു മെറ്റലിൽ തെന്നി വാഹനം മറിഞ്ഞ് പരുക്കേറ്റിരുന്നു. നാട്ടുകാരാണ്  ജില്ലാ ആശുപത്രിയിൽ എത്തിച്ചത്.  മറ്റു വാഹനങ്ങൾ റോഡിലൂടെ കടന്നുപോകുമ്പോൾ മെറ്റൽ തെറിച്ച് കാൽനട യാത്രക്കാർക്കു പരുക്കേൽക്കുന്നതും  പതിവായി. റോഡിൽ നിന്നുള്ള പൊടിശല്യം സമീപത്തെ വീട്ടുകാരെ വലയ്ക്കുന്നു.ടാറിങ്ങിന് രണ്ടാഴ്ച വേണ്ടിവരുമെന്നു ജല അതോറിറ്റി പറയുന്നു.