കാലാവസ്ഥ ∙വടക്കൻ ജില്ലകളിലും മലയോര മേഖലയിലും ശക്തമായ മഴ ലഭിക്കാൻ സാധ്യത. വയനാട്, ഇടുക്കി ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. വയനാട്, ഇടുക്കി ഒഴികെ 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് . വൈദ്യുതി മുടക്കം കുമരകം ∙ കാഞ്ഞിരം കവല, ആശാൻപടി, പുഞ്ചിരിപ്പടി, കാഞ്ഞിരം ജെട്ടി, മുതലപ്ര, ആർഎആർഎസ്

കാലാവസ്ഥ ∙വടക്കൻ ജില്ലകളിലും മലയോര മേഖലയിലും ശക്തമായ മഴ ലഭിക്കാൻ സാധ്യത. വയനാട്, ഇടുക്കി ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. വയനാട്, ഇടുക്കി ഒഴികെ 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് . വൈദ്യുതി മുടക്കം കുമരകം ∙ കാഞ്ഞിരം കവല, ആശാൻപടി, പുഞ്ചിരിപ്പടി, കാഞ്ഞിരം ജെട്ടി, മുതലപ്ര, ആർഎആർഎസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാലാവസ്ഥ ∙വടക്കൻ ജില്ലകളിലും മലയോര മേഖലയിലും ശക്തമായ മഴ ലഭിക്കാൻ സാധ്യത. വയനാട്, ഇടുക്കി ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. വയനാട്, ഇടുക്കി ഒഴികെ 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് . വൈദ്യുതി മുടക്കം കുമരകം ∙ കാഞ്ഞിരം കവല, ആശാൻപടി, പുഞ്ചിരിപ്പടി, കാഞ്ഞിരം ജെട്ടി, മുതലപ്ര, ആർഎആർഎസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാലാവസ്ഥ
∙വടക്കൻ ജില്ലകളിലും മലയോര മേഖലയിലും ശക്തമായ മഴ ലഭിക്കാൻ സാധ്യത. വയനാട്, ഇടുക്കി ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. വയനാട്, ഇടുക്കി ഒഴികെ 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് .

വൈദ്യുതി മുടക്കം
കുമരകം ∙ കാഞ്ഞിരം കവല, ആശാൻപടി, പുഞ്ചിരിപ്പടി, കാഞ്ഞിരം ജെട്ടി, മുതലപ്ര, ആർഎആർഎസ് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
അയർക്കുന്നം ∙ കാക്കത്തോട്, തിരുവഞ്ചൂർ,  കാമറ്റം, തണ്ടാശ്ശേരി, താന്നിക്കപ്പടി, നിഷ്കളങ്ക, കാരറ്റുകുന്നേൽ, കണ്ടംചിറ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
മണർകാട് ∙ വല്യൂഴം, ശങ്കരശ്ശേരി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് ഭാഗികമായി വൈദ്യുതി മുടങ്ങും.
മീനടം ∙ തകിടി ജംക്‌ഷൻ, തകിടി പമ്പ് ഹൗസ്, പയ്യപ്പാടി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
കറുകച്ചാൽ ∙ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ തറേപ്പടി, വേട്ടമല, മിസംപടി ഭാഗത്ത് വൈദ്യുതി മുടങ്ങും.
കുറിച്ചി ∙ കാലായിപ്പടി, കേരള ബാങ്ക്, ഔട്ട് പോസ്റ്റ്, മന്ദിരം, കോൺകോർഡ്, പുത്തൻപാലം, സിൽവൻ, പി.പി.ചെറിയാൻ, ചെറുവേലിപ്പടി, അഞ്ചൽക്കുറ്റി, മിഷൻ പള്ളി, കുട്ടനാട്, ചാമക്കുളം ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9.30 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

ADVERTISEMENT

ആധാരമെഴുത്ത് ഓഫിസുകൾക്ക്  അവധി
കോട്ടയം ∙ ആധാരം എഴുത്തുകാരുടെ സംസ്ഥാന സമ്മേളനം നാളെ മുതൽ 11 വരെ ആലപ്പുഴയിൽ നടക്കുന്നതിനാൽ നാളെ ആധാരം എഴുത്ത് ഓഫിസുകൾക്ക് അവധിയായിരിക്കുമെന്ന് ജില്ലാ പ്രസിഡന്റ് എൻ.കെ.സുധാകരൻനായർ, സെക്രട്ടറി വി.വി.ശശിമോൻ എന്നിവർ അറിയിച്ചു.

കൗൺസലിങ് ഡിപ്ലോ
കോട്ടയം ∙ അമലഗിരി ടിഎംഎ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൗൺസലിങ്ങിൽ സെറാംപുർ യൂണിവേഴ്സിറ്റിയുടെ അംഗീകാരത്തോടെ നടത്തുന്ന ഒരുവർഷ കൗൺസലിങ് ഡിപ്ലോമ, ദ്വിവത്സര മാസ്റ്റേഴ്സ് ഇൻ കൗൺസലിങ് ആൻഡ് സൈക്കോ തെറപ്പി എന്നീ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. യോഗ്യത: ബിരുദം. ഫോൺ: 9074227245.

ADVERTISEMENT

ഗതാഗതം നിരോധിച്ചു
ഏറ്റുമാനൂർ ∙ കറുത്തേടം–തെള്ളകം–അടിച്ചിറ റോഡിൽ അടിച്ചിറ ജംക്‌ഷൻ മുതൽ പരിത്രാണ ജംക്‌ഷൻ വരെ ടാറിങ് നടക്കുന്നതിനാൽ ഇന്നു മുതൽ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു. വാഹനങ്ങൾ പഴയ എംസി റോഡ് കൊറ്റുകുളം ജംക്‌ഷനിൽ എത്തി എംസി റോഡിൽ ചൈതന്യ ജംക്‌ഷൻ വഴി യാത്ര തുടരാമെന്ന് പിഡബ്ല്യുഡി നിരത്തു വിഭാഗം അസി.എൻജിനീയർ അറിയിച്ചു.

പരിപാടി ഇന്ന്
കോട്ടയം ∙ കേരളത്തിൽ അടുത്ത അധ്യയനവർഷം മുതൽ ആരംഭിക്കുന്ന 4 വർഷ ബിരുദ ഓണേഴ്സ് പദ്ധതിയെ പരിചയപ്പെടാനും സംശയങ്ങൾ ദൂരീകരിക്കാനും ബിസിഎം കോളജിൽ ഇന്ന്  6നു പൊതുജനങ്ങൾക്കായി ഓൺലൈൻ ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുന്നു. (meet link:-ttps://meet.google.com/kbu-yyqw-zvx). ഫോൺ: 0481-2562171.

ADVERTISEMENT

അധ്യാപക  നിയമനം
കൊതവറ ∙ വൈക്കം സെന്റ് സേവ്യേഴ്സ് കോളജിൽ ഫുഡ് സയൻസ്, കെമിസ്ട്രി, സുവോളജി ആൻഡ് അക്വാ കൾചർ, ബോട്ടണി, മാത്തമാറ്റിക്സ്, ഇക്കണോമിക്സ്, കൊമേഴ്സ്, ഫിസിക്കൽ എജ്യുക്കേഷൻ വിഷയങ്ങളിൽ ഗെസ്റ്റ് അധ്യാപക ഒഴിവുകളുണ്ട്. കോളജ് വിദ്യാഭ്യാസ വകുപ്പ് ഉപമേധാവിയുടെ എറണാകുളം കാര്യാലയത്തിൽ പാനലിൽ റജിസ്റ്റർ ചെയ്തവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികൾ ബയോഡേറ്റയും യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും 15നു മുൻപു പ്രിൻസിപ്പൽ, സെന്റ് സേവ്യേഴ്സ് കോളജ് വൈക്കം, കൊതവറ- 686 607 എന്ന വിലാസത്തിലോ stxaviersvkmapp@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ നൽകണം.

നാടൻ പന്ത് കളി ഇന്ന്
മണർകാട് ∙കേരള നേറ്റീവ് ബോൾ ഫെഡറേഷനും  നേറ്റീവ് ബോൾ ക്ലബ്ബും  ചേർന്നു നടത്തുന്ന മണർകാട് ഗ്രാമോത്സവം –2024  നാടൻ പന്തു കളി മത്സരത്തിൽ ഇന്ന് 3ന് മാലം മൗണ്ട് മേരി പബ്ലിക് സ്കൂൾ മൈതാനിയിൽ ക്വാർട്ടർ ഫൈനലിൽ  മിഷൻ പറമ്പ് ടീം ചമ്പക്കര സെവൻസ് ടീമിനെ നേരിടും.
തോട്ടയ്ക്കാട് ∙കേരള നേറ്റീവ് ബോൾ ഫെഡറേഷനും, തോട്ടയ്ക്കാട് നിർമൽ റസിഡൻസ് അസോസിയേഷനും, തോട്ടയ്ക്കാട് &ചമ്പക്കര ടീമുകളും സംയുക്തമായി തോട്ടയ്ക്കാട് ഗവ.ഹയർ സെക്കൻഡറി സ്കൂൾ മൈതാനിയിൽ നടത്തുന്ന നാടൻ പന്തുകളി മത്സരത്തിൽ ഇന്ന് 3.30ന് ഇസ്രാ മീനടം ടീം തിരുവഞ്ചൂർ ഹിൽസ് ടീമിനെ നേരിടും. ഇന്നലെ നടന്ന മത്സരത്തിൽ മീനടം ടീം മിഷൻ പറമ്പ് ടീമിനെ പരാജയപ്പെടുത്തി ക്വാർട്ടറിൽ പ്രവേശിച്ചു.

റെഡ് ക്രോസ്  ദിനാചരണം ഇന്ന് 
കോട്ടയം ∙ ലോക റെഡ്ക്രോസ് ദിനത്തിന്റെ ഭാഗമായി ഇന്ത്യൻ റെഡ് ക്രോസ് ദിനാചരണ പരിപാടി ഇന്ന് 10.30 ന് നാഗമ്പടം ബാബു എസ് പ്രസാദ് സ്മാരക ഹാളിൽ നടക്കും. മീനച്ചിലാർ കൊടൂരാർ പുനർ സംയോജന പദ്ധതി കോഓർഡിനേറ്റർ കെ.അനിൽകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്യും. റെഡ്ക്രോസ് സൊസൈറ്റി ജില്ലാ ചെയർമാൻ ജോബി തോമസ് അധ്യക്ഷത വഹിക്കും. മികച്ച പ്രവർത്തനം നടത്തിയ ജെആർസി യൂണിറ്റിനെയും, ആതുര സേവന രംഗത്ത് മികച്ച സേവനമനുഷ്ഠിക്കുന്ന യുവ ഡോക്ടർമാരെയും ആദരിക്കും. മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിക്ക് എസി കൈമാറും.