കോട്ടയം∙ കാരാപ്പുഴ മാർ ഗീവർഗീസ് മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിലെ വലിയ പെരുന്നാളായ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാളും ഒരു വർഷം നീളുന്ന നവതി ആഘോഷങ്ങളുടെ ഉദ്‌ഘാടനവും വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ നടക്കും. 1934ൽ പരിശുദ്ധ പാമ്പാടി തിരുമേനി സ്ഥാപിച്ച ഏക ദേവാലയം 90 വർഷം പിന്നിട്ടു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം∙ കാരാപ്പുഴ മാർ ഗീവർഗീസ് മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിലെ വലിയ പെരുന്നാളായ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാളും ഒരു വർഷം നീളുന്ന നവതി ആഘോഷങ്ങളുടെ ഉദ്‌ഘാടനവും വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ നടക്കും. 1934ൽ പരിശുദ്ധ പാമ്പാടി തിരുമേനി സ്ഥാപിച്ച ഏക ദേവാലയം 90 വർഷം പിന്നിട്ടു. വെള്ളിയാഴ്ച  6ന് സന്ധ്യാ നമസ്കാരം, 7ന് വചനപ്രസംഗം, 8ന് കഞ്ഞിനേർച്ച.

ശനിയാഴ്ച 6.30 ന് പ്രഭാത നമസ്കാരം, 7.30 ന് ഫാ.നോബിൻ ഫിലിപ്പ് മണലേൽ കുർബാന അർപ്പിക്കും. 9 ന് പ്രഭാതഭക്ഷണം, ആറിന് സന്ധ്യാ നമസ്കാരം, ഏഴിന് റാസ പടിഞ്ഞാറോട്ട് തിരുവാതുക്കൽ സെന്റ് പോൾസ് ബാലഗ്രാം വരെയും തിരികെ ഭീമൻപടി പാട്ടാശ്ശേരിപടി വഴി എരുത്തിക്കൽ കുന്നുംപുറം വഴി പള്ളിയിൽ എത്തിച്ചേരും, 8.30 ന് ആശിർവാദം, രാത്രിഭക്ഷണം. പെരുന്നാൾ ദിവസമായ ഞായർ  7ന് പ്രഭാത നമസ്ക്കാരം, 8ന് ഡോ.ഗീവർഗീസ് മാർ തെയോഫിലോസിന്റെ മുഖ്യ കാർമികത്വത്തിൽ കുർബാന, 9.45 ന് പ്രദക്ഷിണം, ആശിർവാദം, കൈമുത്ത്, നേർച്ചവിളമ്പ്.

ADVERTISEMENT

10.15 ന് നവതി ആഘോഷങ്ങളുടെ ഉദ്‌ഘാടനം ഡോ.ഗീവർഗീസ് മാർ തെയോഫിലോസ്‌ നിർവഹിക്കും. സഹ വികാരി ഫാ. മാത്യു കോശി അധ്യക്ഷത വഹിക്കും. പള്ളിയുടെ പ്രവേശന കവാടത്തിൽ  നവതി സ്മാരക ആർച്ചിന്റെ നിർമാണോദ്‌ഘാടനം മന്ത്രി വി.എൻ.വാസവൻ നിർവഹിക്കും.ഇടവകയിലെ 80 വയസ്സ് പൂർത്തിയായവരെയും പള്ളിയുടെ ആരംഭകാലത്തെ നിർമാണ പ്രവർത്തനങ്ങൾക്ക് പരിശുദ്ധ പാമ്പാടി തിരുമേനിയോട് ചേർന്ന്  പ്രവർത്തിച്ച വ്യക്തികളുടെ കുടുംബാംഗങ്ങളെയും തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ആദരിക്കും.

വികാരി ഫാ. ബ്രിജിത് കെ ബേബി, ഫാ. സി. ജെ പുന്നൂസ് കോർ എപ്പിസ്കോപ്പ, ഫാ. സി.ഒ.ജോർജ്, കോട്ടയം സെൻട്രൽ ഭദ്രാസന സെക്രട്ടറി ഫാ.തോമസ് ജോർജ്,  കൗൺസിലർ ടോം കോര, ട്രസ്റ്റി ഷാജിജേക്കബ്‌, സെക്രട്ടറി ദീപു ആൻഡ്രൂസ് എന്നിവർ പ്രസംഗിക്കും. തുടർന്ന് 12 ന് വെച്ചൂട്ട്. വികാരി ഫാ ബ്രിജിത് കെ ബേബി, സഹ വികാരി ഫാ. മാത്യു കോശി എന്നിവർ നേതൃത്വം നൽകും.