കോട്ടയം ∙ ലിയയ്ക്കും അധ്യാപിക ലിൻസിക്കും ഇത് അകക്കണ്ണിന്റെ വിജയം. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് ലിയയ്ക്കു കാഴ്ച നഷ്ടമായത്.അതുവരെ വായിക്കാനും എഴുതാനും സാധാരണ കുട്ടികളെ പോലെ സാധിച്ചിരുന്നു. റെറ്റിനയിലുണ്ടായ തകരാറാണ് കാഴ്ച നഷ്ടമായതിന് കാരണം. ലിയ പള്ളം ബുക്കാന ഇൻസ്റ്റിറ്റ്യൂഷനിൽ സാധാരണ കുട്ടികൾക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ ലിയയ്ക്കും അധ്യാപിക ലിൻസിക്കും ഇത് അകക്കണ്ണിന്റെ വിജയം. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് ലിയയ്ക്കു കാഴ്ച നഷ്ടമായത്. അതുവരെ വായിക്കാനും എഴുതാനും സാധാരണ കുട്ടികളെ പോലെ സാധിച്ചിരുന്നു. റെറ്റിനയിലുണ്ടായ തകരാറാണ് കാഴ്ച നഷ്ടമായതിന് കാരണം. ലിയ പള്ളം ബുക്കാന ഇൻസ്റ്റിറ്റ്യൂഷനിൽ സാധാരണ കുട്ടികൾക്ക് ഒപ്പം എസ്എസ്എൽസി പരീക്ഷ എഴുതി 7 എ പ്ലസും 3 എ ഗ്രേഡുമാണ് നേടിയത്. വിജയത്തിന് പിന്നിൽ മാതാപിതാക്കളുടെയും കാഴ്ചയില്ലാത്ത അധ്യാപികയുടെയും  4 വർഷം നീണ്ട പ്രയത്നമുണ്ട്.

കോട്ടയം ഈസ്റ്റ് ബിആർസിയിലെ സ്പെഷൽ എഡ്യൂക്കേറ്ററായ ലിൻസി മെറിൻ കുര്യനും സഹപ്രവർത്തക അഞ്ജന കെ.ശശിധരനും ചേർന്നാണ് ലിയക്ക് പിന്തുണ നൽകിയത്. കാഴ്ചയ്ക്ക് തകരാർ നേരിട്ട അഞ്ചാം ക്ലാസ് മുതൽ അധ്യാപിക  ലിൻസി പിന്തുണയുമായുണ്ട്. ലിൻസിക്കും കണ്ണിന് കാഴ്ചയില്ല. കാഴ്ച നഷ്ടപ്പെട്ട കുട്ടികളെയും കാഴ്ച തകരാറുള്ളവരെയും ലിൻസിയാണ് പഠിപ്പിക്കുന്നത്. ലിയയെ ബ്രെയ്‌ലി ലിപി പഠിപ്പിച്ചത് ലിൻസിയാണ്.പാഠഭാഗങ്ങൾ വായിച്ച് കേൾപ്പിച്ച് പഠിപ്പിച്ചു.

ADVERTISEMENT

സഹപാഠിയായ വി.നിരഞ്ജനയും കൂട്ടുകാരും നോട്ട് എഴുതിനൽകി. ക്ലാസ് അധ്യാപിക ഷീജ, പ്രിൻസിപ്പൽ മീനു മറിയം ചാണ്ടി എന്നിവരും പിന്തുണ നൽകി. ബിആർസി ഭിന്നശേഷി വിദ്യാർഥികൾക്കായി നടത്തിയ ഇംഗ്ലിഷ് പ്രസംഗം, കവിത ചൊല്ലൽ എന്നിവയിൽ ലിയ ഒന്നാമതെത്തിയിരുന്നു. ചിങ്ങവനം പരുത്തിമുട്ടത്ത് ജോബി–അനു ദമ്പതികളുടെ മകളാണ്.