കാർ ഓട്ടോസ്റ്റാൻഡിലേക്ക് ഇടിച്ചുകയറി; 4 പേർക്ക് പരുക്ക്
കുമരകം ∙ നിയന്ത്രണം വിട്ട കാർ ഓട്ടോ സ്റ്റാൻഡിലേക്ക് ഇടിച്ചുകയറി അപകടം. സ്റ്റാൻഡിലുണ്ടായിരുന്ന ഡ്രൈവർമാർ വലിയ അപകടത്തിൽനിന്നു രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. സ്റ്റാൻഡിൽ ഉണ്ടായിരുന്ന 4 ഓട്ടോറിക്ഷാ ഡ്രൈവർമാർക്കു കാലിനും കൈക്കും ചെറിയ പരുക്കേൽക്കുകയും ഇവരുടെ ഓട്ടോറിക്ഷകൾ തകരുകയും ചെയ്തു. മനോജ്(50),

കുമരകം ∙ നിയന്ത്രണം വിട്ട കാർ ഓട്ടോ സ്റ്റാൻഡിലേക്ക് ഇടിച്ചുകയറി അപകടം. സ്റ്റാൻഡിലുണ്ടായിരുന്ന ഡ്രൈവർമാർ വലിയ അപകടത്തിൽനിന്നു രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. സ്റ്റാൻഡിൽ ഉണ്ടായിരുന്ന 4 ഓട്ടോറിക്ഷാ ഡ്രൈവർമാർക്കു കാലിനും കൈക്കും ചെറിയ പരുക്കേൽക്കുകയും ഇവരുടെ ഓട്ടോറിക്ഷകൾ തകരുകയും ചെയ്തു. മനോജ്(50), ജയപ്രകാശ്(54), മോനച്ചൻ(60), ബിജു(52) എന്നിവർക്കാണു പരുക്കേറ്റത്. ഇവർ ആശുപത്രിയിൽ ചികിത്സ തേടി.
ഇന്നലെ ഉച്ചയ്ക്ക് ഒന്നിന് അട്ടിപ്പീടിക റോഡിൽ പൊലീസ് സ്റ്റേഷനു സമീപത്തായിരുന്നു അപകടം. ആലപ്പുഴ പാണാവള്ളി സ്വദേശികളായ സുശീലൻ നായർ, ഭാര്യ ജയശ്രീ എന്നിവർ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. ഇവർ തിരുവാതുക്കലിൽ പോയി തിരികെ പാണാവള്ളിയിലേക്ക് പോകുകയായിരുന്നു. ഡ്രൈവിങ്ങിനിടെ സുശീലൻ നായരുടെ കാലിനു മരവിപ്പ് ഉണ്ടാകുകയും ബ്രേക്ക് ചവിട്ടാൻ കഴിയാതെ കാർ നിയന്ത്രണം വിടുകയുമായിരുന്നു.
കാർ വന്നു ഇടിക്കുന്ന സമയം 4 ഓട്ടോറിക്ഷകളിലും ഡ്രൈവർമാർ ഇരിപ്പുണ്ടായിരുന്നു. ഇടിയുടെ ആഘാതത്തിൽ ജയപ്രകാശ് ഓട്ടോയിൽ നിന്നു തെറിച്ചു റോഡിൽ വീണു.കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. പൊലീസ് സ്ഥലത്ത് എത്തി കാർ പൊലീസ് സ്റ്റേഷനിലേക്കു മാറ്റി.