മല പോലെ മാലിന്യം നിറയുന്നു; നഗരസഭയിൽ പോർവിളി
ചങ്ങനാശേരി ∙ മാലിന്യത്തിന്റെ കാര്യത്തിൽ നീക്കു പോക്കില്ല. നഗരസഭ യോഗം ബഹിഷ്കരിച്ച് പ്രതിപക്ഷാംഗങ്ങൾ. പെരുന്ന രണ്ടാം നമ്പർ ബസ് സ്റ്റാൻഡിലെ എയ്റോബിക് കംപോസ്റ്റ് യൂണിറ്റ് പരിസരത്ത് മല പോലെ തിങ്ങി നിറഞ്ഞ മാലിന്യം നീക്കം ചെയ്യാത്തതിനെതിരെ പ്രതിഷേധിച്ചായിരുന്നു അംഗങ്ങൾ ഇറങ്ങിപ്പോയത്. ദിനംപ്രതി
ചങ്ങനാശേരി ∙ മാലിന്യത്തിന്റെ കാര്യത്തിൽ നീക്കു പോക്കില്ല. നഗരസഭ യോഗം ബഹിഷ്കരിച്ച് പ്രതിപക്ഷാംഗങ്ങൾ. പെരുന്ന രണ്ടാം നമ്പർ ബസ് സ്റ്റാൻഡിലെ എയ്റോബിക് കംപോസ്റ്റ് യൂണിറ്റ് പരിസരത്ത് മല പോലെ തിങ്ങി നിറഞ്ഞ മാലിന്യം നീക്കം ചെയ്യാത്തതിനെതിരെ പ്രതിഷേധിച്ചായിരുന്നു അംഗങ്ങൾ ഇറങ്ങിപ്പോയത്. ദിനംപ്രതി
ചങ്ങനാശേരി ∙ മാലിന്യത്തിന്റെ കാര്യത്തിൽ നീക്കു പോക്കില്ല. നഗരസഭ യോഗം ബഹിഷ്കരിച്ച് പ്രതിപക്ഷാംഗങ്ങൾ. പെരുന്ന രണ്ടാം നമ്പർ ബസ് സ്റ്റാൻഡിലെ എയ്റോബിക് കംപോസ്റ്റ് യൂണിറ്റ് പരിസരത്ത് മല പോലെ തിങ്ങി നിറഞ്ഞ മാലിന്യം നീക്കം ചെയ്യാത്തതിനെതിരെ പ്രതിഷേധിച്ചായിരുന്നു അംഗങ്ങൾ ഇറങ്ങിപ്പോയത്. ദിനംപ്രതി
ചങ്ങനാശേരി ∙ മാലിന്യത്തിന്റെ കാര്യത്തിൽ നീക്കു പോക്കില്ല. നഗരസഭ യോഗം ബഹിഷ്കരിച്ച് പ്രതിപക്ഷാംഗങ്ങൾ. പെരുന്ന രണ്ടാം നമ്പർ ബസ് സ്റ്റാൻഡിലെ എയ്റോബിക് കംപോസ്റ്റ് യൂണിറ്റ് പരിസരത്ത് മല പോലെ തിങ്ങി നിറഞ്ഞ മാലിന്യം നീക്കം ചെയ്യാത്തതിനെതിരെ പ്രതിഷേധിച്ചായിരുന്നു അംഗങ്ങൾ ഇറങ്ങിപ്പോയത്. ദിനംപ്രതി നൂറുകണക്കിനു ആളുകൾ എത്തുന്ന ബസ് സ്റ്റാൻഡ് പരിസരത്തെ മാലിന്യം കോരി നീക്കാൻ ആവശ്യപ്പെട്ടിട്ടും നഗരസഭയ്ക്ക് നോക്കു കുത്തി സമീപനമാണെന്നു വാർഡ് കൗൺസിലറും വികസനകാര്യ സ്ഥിര സമിതി അധ്യക്ഷയുമായ കെ.എം.നജിയ യോഗത്തിൽ ആരോപിച്ചു.
ദുർഗന്ധം കാരണം ആർക്കും സ്റ്റാൻഡിനുള്ളിലേക്കു കടന്നു വരാൻ പോലും കഴിയാത്ത സ്ഥിതിയാണ്. സമീപപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ഡെങ്കിപ്പനി, ചിക്കൻപോക്സ് ഉൾപ്പെടെ റിപ്പോർട്ട് ചെയ്തു. നഗരസഭ സ്റ്റിയറിങ് കമ്മിറ്റിയിൽ ഉൾപ്പെടെ വിഷയം അവതരിപ്പിച്ചിട്ടും നടപടിയില്ല. 2022–23 വർഷത്തിൽ ബഹുവർഷ പദ്ധതിയായി 10 ലക്ഷം രൂപ വകയിരുത്തി മാലിന്യം കോരി നീക്കം ചെയ്തു. എന്നാൽ പിന്നീട് പ്രതികാരം തീർക്കുന്നതു പോലെ നഗരത്തിൽ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങൾ വീണ്ടും തള്ളിയെന്നും നജിയ ആരോപിച്ചു. തുടർന്ന് ഇവരുടെ നേതൃത്വത്തിൽ ആരോഗ്യ സ്ഥിരസമിതി അധ്യക്ഷ എൽസമ്മ ജോബ് ഉൾപ്പെടെ പ്രതിപക്ഷാംഗങ്ങൾ ഇറങ്ങിപ്പോയി.
കുന്നുകൂടി മാലിന്യം
ചങ്ങനാശേരി ∙ നഗരഹൃദയത്തിൽ തന്നെ ഒരു ഡംപിങ് യാർഡ്. രണ്ടാം നമ്പർ ബസ് സ്റ്റാൻഡിനുള്ളിലേക്ക് കയറി വരുന്നവർ കാണുന്ന കാഴ്ചയാണിത്. പ്ലാസ്റ്റിക് മാലിന്യങ്ങൾ ഒരു നില കെട്ടിടത്തിന്റെ ഉയരത്തിൽ കുന്നുകൂടി കിടക്കുന്നു. തുമ്പൂർമുഴി മാതൃകയിൽ ജൈവമാലിന്യങ്ങൾ കംപോസ്റ്റാക്കി (ജൈവവളമായി) മാറ്റുന്ന എയ്റോബിക് കംപോസ്റ്റ് കേന്ദ്രം കാണാമെങ്കിലും മാലിന്യം മുഴുവൻ വെളിയിലാണ്. സ്റ്റാൻഡിനുള്ളിൽ സ്ഥിതി ചെയ്യുന്ന ആരാധനാലയത്തിനും ദേശീയപാർട്ടിയുടെ ഓഫിസിനും തൊട്ടടുത്ത് തന്നെയാണ് മാലിന്യമല കുന്നുകൂടി കിടക്കുന്നത്.
പക്ഷികളും മൃഗങ്ങളും മാലിന്യങ്ങൾ ഇവിടങ്ങളിൽ കൊണ്ടിടുന്നതും പതിവാണ്. ദുർഗന്ധം കാരണം ബസുകൾക്കുള്ളിൽ യാത്രക്കാർക്ക് മൂക്കു പൊത്താതെ ഇരിക്കാനും കഴിയില്ല. മഴ പെയ്താൽ മലിന ജലം ചാലുപോലെ ഷോപ്പിങ് കോംപ്ലക്സ് പരിസരത്തേക്ക് ഒഴുകിയെത്തും. പരിസരപ്രദേശങ്ങളിലെ കിണറുകളിലെ വെള്ളം പോലും മലിനമാകുന്ന സ്ഥിതിയാണ്. നഗരസഭ പരിധിയിൽ പകർച്ചവ്യാധി ആദ്യം റിപ്പോർട്ട് ചെയ്യപ്പെടുന്ന സ്ഥലം കൂടിയായി ഇവിടം മാറി. നഗരത്തിലെ വിവിധയിടങ്ങളിൽ നിന്നെത്തിക്കുന്ന മാലിന്യങ്ങൾ ഇവിടെ കൊണ്ടു തള്ളുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങൾ കരാർ ഏറ്റെടുത്തവർ കൃത്യമായി നീക്കം ചെയ്യുന്നില്ലെന്നും ആക്ഷേപമുണ്ട്. വേനൽക്കാലത്ത് തീപിടിത്ത സാധ്യതയുൾപ്പെടെ സാഹചര്യമുണ്ട്.
‘വിഷയത്തിൽ രാഷ്ട്രീയം കാണാൻ പ്രതിപക്ഷ ശ്രമം’
∙മാലിന്യനീക്കത്തിനു സഹകരിക്കാതെ വിഷയത്തിൽ രാഷ്ട്രീയം കാണാനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്ന് നഗരസഭാധ്യക്ഷ ബീനാ ജോബിയും ഉപാധ്യക്ഷൻ മാത്യൂസ് ജോർജും പറഞ്ഞു. മാലിന്യപ്രശ്നം പരിഹരിക്കുന്നതിനു ഉത്തരവാദിത്തമുള്ള ആരോഗ്യ സ്ഥിരസമിതി യുഡിഎഫ് നേതൃത്വം നൽകുന്നതാണ്.
ബസ് സ്റ്റാൻഡിലെ മാലിന്യം നീക്കുന്നതിനു സ്റ്റീയറിങ് കമ്മിറ്റി യോഗത്തിൽ വിഷയം ചർച്ച ചെയ്യുകയും വ്യാപാരികളുടെ യോഗം വിളിക്കുകയും ചെയ്തു. ക്യാമറ സ്ഥാപിച്ച് മാലിന്യം തള്ളുന്നവരെ പിടിക്കുവാൻ നടപടി സ്വീകരിക്കുന്നത് അടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്തു. എന്നാൽ വാർഡ് കൗൺസിലർ കെ.എം.നജിയ യോഗത്തിൽ പങ്കെടുത്തില്ല.കൗൺസിൽ യോഗം ബഹിഷ്ക്കരിച്ചവരുടെ കൂടെ ആരോഗ്യ സ്ഥിരസമിതി അധ്യക്ഷയും ഇറങ്ങി പോയത് രാഷ്ട്രീയ പാപ്പരത്തമാണെന്നും ഇരുവരും ആരോപിച്ചു.
തീരുമാനങ്ങൾ അട്ടിമറിക്കുന്നു: യുഡിഎഫ്
∙ആരോഗ്യ സ്ഥിരസമിതി എടുക്കുന്ന തീരുമാനങ്ങൾ അട്ടിമറിക്കുന്ന നീക്കങ്ങളാണ് നഗരസഭാധ്യക്ഷയുടെയും ഉപാധ്യക്ഷന്റെയും ഭാഗത്തു നിന്നുണ്ടാകുന്നതെന്നു യുഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ ജോമി ജോസഫ്, ഡപ്യൂട്ടി ലീഡർ സന്തോഷ് ആന്റണി, പൊതുമരാമത്ത് സ്ഥിരസമിതി അധ്യക്ഷൻ മധുരാജ് എന്നിവർ പറഞ്ഞു. മാലിന്യനീക്കവുമായി ബന്ധപ്പെട്ട വിഷയത്തിൽ യുഡിഎഫ് കൗൺസിലർമാരെ മാറ്റി നിർത്തിയാണ് പല തീരുമാനങ്ങളുമെടുക്കുന്നത്. ആരോഗ്യസ്ഥിരസമിതി അധ്യക്ഷയെ ഒറ്റപ്പെടുത്താനുള്ള നീക്കം നടക്കില്ലെന്നും വിഷയത്തിൽ യുഡിഎഫ് ഒറ്റക്കെട്ടാണെന്നും ഇവർ പറഞ്ഞു.