കോഴിക്കോട് ∙ മിഠായിത്തെരുവും പരിസരവും ഇരുട്ടിൽ; ആശങ്കയോടെ വ്യാപാരികൾ. ലോക്ഡൗണിനു ശേഷം മിഠായിത്തെരുവിലെയും സമീപത്തെ എംപി റോഡ്, കോർട്ട് റോഡ്, പി.എം.താജ് റോഡ് എന്നിവിടങ്ങളിലെയും കടകൾ അടഞ്ഞു കിടക്കുകയാണ്. ഇവിടെയുള്ള കടകളിലേറെയും അവശ്യസാധനങ്ങളുടെ പട്ടികയിൽ വരുന്നതല്ല എന്നതിനാൽ ഇവയൊന്നും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ∙ മിഠായിത്തെരുവും പരിസരവും ഇരുട്ടിൽ; ആശങ്കയോടെ വ്യാപാരികൾ. ലോക്ഡൗണിനു ശേഷം മിഠായിത്തെരുവിലെയും സമീപത്തെ എംപി റോഡ്, കോർട്ട് റോഡ്, പി.എം.താജ് റോഡ് എന്നിവിടങ്ങളിലെയും കടകൾ അടഞ്ഞു കിടക്കുകയാണ്. ഇവിടെയുള്ള കടകളിലേറെയും അവശ്യസാധനങ്ങളുടെ പട്ടികയിൽ വരുന്നതല്ല എന്നതിനാൽ ഇവയൊന്നും പ്രവർത്തിക്കുന്നില്ല. അതുമാത്രമല്ല നഗരത്തിലേക്കു ആളുകൾ‌ വരുന്നുമില്ല. ടെക്സ്റ്റൈൽ, ഫാൻസി, ചെരുപ്പ്, സ്റ്റേഷനറി, റെഡിമെയ്ഡ് വസ്ത്രങ്ങൾ, വാച്ചുകടകൾ എന്നിങ്ങനെ ഒട്ടേറെ കടകളിൽ കോടികളുടെ ഉൽപന്നങ്ങളുണ്ട്.

ഇവയുടെ സുരക്ഷയാണ് വ്യാപാരികളെ ആശങ്കാകുലരാക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ ഭാഗത്തെ തെരുവുവിളക്കുകൾ കത്തുന്നില്ല. രാത്രിയിൽ ഈ ഭാഗത്ത് പൊലീസ് പട്രോളിങ് ഇല്ലെന്നാണു വ്യാപാരികൾ പറയുന്നത്. ഇതു മോഷണത്തിന് ഇടയാക്കുമെന്ന ആശങ്കയിലാണു വ്യാപാരികൾ. ലോക്ഡൗൺ ആയതിനാൽ കടകളിൽ പോയി നോക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണു വ്യാപാരികൾ. 

ADVERTISEMENT

ഇവിടെ തെരുവു വിളക്കുകൾ തെളിയിക്കാൻ നടപടി എടുക്കണമെന്നു കോർപറേഷൻ അധികൃതരോടും കെഎസ്ഇബിയോടും പലതവണ വ്യാപാരികൾ ആവശ്യപ്പെട്ടെങ്കിലും നടപടിയില്ല. രാത്രിയിൽ പൊലീസ് പട്രോളിങ് ശക്തമാക്കണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു.