കടലുണ്ടി ∙ മരുമക്കൾ ഇരുവരും ഭരണസാരഥ്യം ഏറ്റെടുത്തതിന്റെ സന്തോഷത്തിലാണു മണ്ണൂർ വളവ് തയ്യിൽ കാർത്യായനി. ഒരാൾ പഞ്ചായത്ത് പ്രസിഡന്റും മറ്റൊരാൾ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും. കുടുംബത്തിലേക്ക് ഇരട്ട പദവി എത്തിയതിന്റെ ആഹ്ലാദം മറച്ചു വയ്ക്കുന്നില്ല ഈ അമ്മ. മൂത്ത മകൻ കെ.വിനോദ് കുമാറിന്റെ ഭാര്യ സജിത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കടലുണ്ടി ∙ മരുമക്കൾ ഇരുവരും ഭരണസാരഥ്യം ഏറ്റെടുത്തതിന്റെ സന്തോഷത്തിലാണു മണ്ണൂർ വളവ് തയ്യിൽ കാർത്യായനി. ഒരാൾ പഞ്ചായത്ത് പ്രസിഡന്റും മറ്റൊരാൾ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും. കുടുംബത്തിലേക്ക് ഇരട്ട പദവി എത്തിയതിന്റെ ആഹ്ലാദം മറച്ചു വയ്ക്കുന്നില്ല ഈ അമ്മ. മൂത്ത മകൻ കെ.വിനോദ് കുമാറിന്റെ ഭാര്യ സജിത പൂക്കാടൻ കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെയും രണ്ടാമത്തെ മകൻ കെ.പ്രമോദ് കുമാറിന്റെ ഭാര്യ വി.അനുഷ കടലുണ്ടി പഞ്ചായത്തിന്റെയും പ്രസിഡന്റുമാരായാണ് ചുമതലയേറ്റത്. ഒരേ കുടുംബാംഗങ്ങളാണെങ്കിലും ഇരുവരും വ്യത്യസ്ത പാർട്ടിയിലായാണ് മത്സരിച്ചത്. സജിത സിപിഐ പ്രതിനിധിയായും അനുഷ സിപിഎമ്മിലും.

മുൻ പഞ്ചായത്ത് അംഗവും കർഷകത്തൊഴിലാളി നേതാവുമായിരുന്ന പരേതനായ കെ.കണ്ടന്റെ ഭാര്യയാണ് കാർത്യായനി. കമ്യൂണിസ്റ്റ് കുടുംബമാണ് ഇവരുടേത്. നേരത്തെ സിപിഎം ലോക്കൽ സെക്രട്ടറി അംഗമായിരുന്ന കണ്ടൻ പിന്നീട് സിപിഐ പക്ഷത്ത് നിലയുറപ്പിച്ചു. കേരള മഹിളാ സംഘം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റും സിപിഐ മണ്ണൂർ വളവ് ബ്രാഞ്ച് അംഗവുമാണ് സജിത. ബ്ലോക്ക് പഞ്ചായത്ത് കടലുണ്ടി 11ാം ഡിവിഷനിൽ നിന്നാണു തിരഞ്ഞെടുക്കപ്പെട്ടത്. സിപിഎം മണ്ണൂർ സിഎം എച്ച്എസ്എസ് ബ്രാഞ്ച് അംഗമായ അനുഷ കുടുംബശ്രീ എഡിഎസ് അംഗമാണ്. പഞ്ചായത്ത് മണ്ണൂർ നോർത്ത് 8ാം വാർ‍ഡിൽ നിന്നാണു വിജയിച്ചത്.