കോഴിക്കോട് ∙ കോവിഡ് ഭീതിയുടെ ആ പഴയ ലോക്ഡൗൺ കാലത്തെ ഓർമിപ്പിച്ച് ഞായർ, ജില്ലയിലെ തെരുവുകൾ വിജനമായി. പരിശോധനകൾ കടുപ്പിച്ച് അധികൃതരും രംഗത്തെത്തി.നോമ്പുകാലം തുടങ്ങിയ ശേഷമുള്ള ആദ്യ ഞായറാഴ്ചയായിരുന്നു ഇന്നലെയെങ്കിലും കോഴിക്കോട് നഗരത്തിലേത് അടക്കമുള്ള റോഡുകളിൽ ആളൊഴിഞ്ഞ അവസ്ഥയായിരുന്നു. രാവിലെ മുതൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ∙ കോവിഡ് ഭീതിയുടെ ആ പഴയ ലോക്ഡൗൺ കാലത്തെ ഓർമിപ്പിച്ച് ഞായർ, ജില്ലയിലെ തെരുവുകൾ വിജനമായി. പരിശോധനകൾ കടുപ്പിച്ച് അധികൃതരും രംഗത്തെത്തി.നോമ്പുകാലം തുടങ്ങിയ ശേഷമുള്ള ആദ്യ ഞായറാഴ്ചയായിരുന്നു ഇന്നലെയെങ്കിലും കോഴിക്കോട് നഗരത്തിലേത് അടക്കമുള്ള റോഡുകളിൽ ആളൊഴിഞ്ഞ അവസ്ഥയായിരുന്നു. രാവിലെ മുതൽ പൊലീസിന്റെയും മോട്ടർ വാഹനവകുപ്പിന്റെയും നേതൃത്വത്തിൽ റോഡുകളിൽ പരിശോധന തുടങ്ങിയിരുന്നു. 

ബസുകളും കാറുകളും ബൈക്കുകളുമടക്കം എല്ലാ വാഹനങ്ങളിലെയും യാത്രക്കാരെ പരിശോധിച്ചാണ് പൊലീസ് കടത്തിവിട്ടത്. സ്വകാര്യബസുകൾ തടഞ്ഞ് നിന്നുയാത്ര ചെയ്യുന്നവരെ പുറത്തിറക്കുകയും ചെയ്തു. ഇവരെ തൊട്ടുപിറകെ വരുന്ന ആളൊഴിഞ്ഞ ബസുകളിൽ പൊലീസ് തന്നെ കയറ്റിവിട്ടു. സ്വകാര്യവാഹനങ്ങളിൽ മാസ്ക് ധരിക്കാതെ യാത്ര ചെയ്തവരെ പിടികൂടി. ഇവരെ ബോധവൽക്കരിക്കുകയും കോവിഡ് വ്യാപനനിയന്ത്രണ നിയമപ്രകാരം പിഴയടപ്പിക്കുകയും ചെയ്തു. 

ADVERTISEMENT

പ്രതിദിന കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് ജില്ലയിൽ കലക്ടർ ഞായറാഴ്ചകളിൽ കടുത്ത നിയന്ത്രണം പ്രഖ്യാപിച്ചത്. 5 പേരിൽ കൂടുതൽ കൂട്ടം കൂടാൻ പാടില്ല. പൊതുജനങ്ങൾ അത്യാവശ്യകാര്യങ്ങൾക്കു മാത്രമേ പുറത്തിറങ്ങാവൂ. അവശ്യസേവനങ്ങളുടെ കടകൾ, സ്ഥാപനങ്ങൾ എന്നിവ വൈകിട്ട് 7 വരെ മാത്രം. ബീച്ച്, പാർക്ക് ഉൾപ്പടെയുള്ള ടൂറിസം പ്രദേശങ്ങൾ പ്രവർത്തിക്കാൻ പാടില്ല. പൊതുഗതാഗത, ആരോഗ്യമേഖലകൾ സാധാരണനിലയിൽ പ്രവർത്തിക്കാമെന്നും കലക്ടർ അറിയിച്ചിരുന്നു.