കോഴിക്കോട്∙ പതിനഞ്ചാം നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സച്ചിൻ ദേവ്. ബാലുശ്ശേരി മണ്ഡലത്തിൽ നിന്ന് 20,372 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണു സച്ചിൻ ദേവ് (27) തിരഞ്ഞെടുക്കപ്പെട്ടത്. യുഡിഎഫ് സ്ഥാനാർഥിയും ചലച്ചിത്രതാരവുമായ ധർമജൻ ബോൾഗാട്ടിയായിരുന്നു മുഖ്യഎതിരാളി. കാലങ്ങളായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ പതിനഞ്ചാം നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായി  എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സച്ചിൻ ദേവ്. ബാലുശ്ശേരി മണ്ഡലത്തിൽ നിന്ന് 20,372 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണു സച്ചിൻ ദേവ് (27) തിരഞ്ഞെടുക്കപ്പെട്ടത്. യുഡിഎഫ് സ്ഥാനാർഥിയും ചലച്ചിത്രതാരവുമായ ധർമജൻ ബോൾഗാട്ടിയായിരുന്നു മുഖ്യഎതിരാളി. 

കാലങ്ങളായി ഇടതുകോട്ടയായി നിലകൊള്ളുന്ന ബാലുശ്ശേരിയിൽ ചലച്ചിത്രതാരം യുഡിഎഫ് സ്ഥാനാർഥിയായി വന്നതോടെ മത്സരം സംസ്ഥാനതലത്തിൽ ശ്രദ്ധനേടിയിരുന്നു.  എന്നാൽ, താരത്തിളക്കം യുഡിഎഫിനെ  തുണച്ചില്ല.

ADVERTISEMENT

കഴിഞ്ഞ തവണ എൽഡിഎഫ് സ്ഥാനാർഥി നേടിയതിനേക്കാൾ കൂടുതൽ ഭൂരിപക്ഷമാണ് ഇത്തവണ സച്ചിൻ ദേവിനു കിട്ടിയത്. കോഴിക്കോട് നഗരത്തിനടുത്തുള്ള നെല്ലിക്കോട് സ്വദേശിയായ സച്ചിൻ ദേവിന്റെ പ്രചാരണത്തിനായി വിവിധ ജില്ലകളിൽ നിന്നുള്ള എസ്എഫ്ഐ സംസ്ഥാന ഭാരവാഹികൾ ബാലുശ്ശേരിയിൽ എത്തിയിരുന്നു.കായംകുളത്തെ യുഡിഎഫ് സ്ഥാനാർഥി അരിത ബാബുവും കോഴിക്കോട് നോർത്തിലെ യുഡിഎഫ് സ്ഥാനാർഥി കെ.എം. അഭിജിത്തും മാത്രമാണു സച്ചിൻ ദേവിനേക്കാൾ പ്രായം കുറഞ്ഞവരായി മത്സരരംഗത്തുണ്ടായിരുന്നത്. രണ്ടുപേരും പരാജയപ്പെട്ടു.