കോഴിക്കോട്∙ പോളിടെക്‌നിക് പഠിക്കാതെ തന്നെ സാലു ജോസഫ് എന്ന കോഴിക്കോട്ടുകാരൻ യന്ത്രങ്ങളുടെ പ്രവർത്തനം മനസ്സിലാക്കി. ഒപ്പം ഏറെ നാളത്തെ കാർ നിർമാണം എന്ന മോഹവും ചേർന്നപ്പോൾ വെള്ളിമാടുകുന്നിലെ സാറാ വില്ലയുടെ മുറ്റത്തു റോൾസ് റോയ്സ് 1935 വിന്റേജ് കാർ മോഡൽ ജനിച്ചു.ഉപയോഗശൂന്യമായ വസ്തുക്കൾ കൊണ്ടാണ് സാലു ജോസഫ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ പോളിടെക്‌നിക് പഠിക്കാതെ തന്നെ സാലു ജോസഫ് എന്ന കോഴിക്കോട്ടുകാരൻ യന്ത്രങ്ങളുടെ പ്രവർത്തനം മനസ്സിലാക്കി. ഒപ്പം ഏറെ നാളത്തെ കാർ നിർമാണം എന്ന മോഹവും ചേർന്നപ്പോൾ വെള്ളിമാടുകുന്നിലെ സാറാ വില്ലയുടെ മുറ്റത്തു റോൾസ് റോയ്സ് 1935 വിന്റേജ് കാർ മോഡൽ ജനിച്ചു.ഉപയോഗശൂന്യമായ വസ്തുക്കൾ കൊണ്ടാണ് സാലു ജോസഫ് റോൾസ് റോയ്സ് ഫാന്റം 1935 മോഡൽ നിർമിച്ചത്. കാർ മോഡൽ ഉണ്ടാകണം എന്ന ആഗ്രഹം ഒരുപാടു നാളായി ഉണ്ടായിരുന്നതായി സാലു പറയുന്നു.

ലോക്ഡൗണിലെ വിരസത മാറ്റാൻകൂടി വേണ്ടിയാണു നിർമാണത്തെക്കുറിച്ചു ചിന്തിച്ചത്. വിന്റേജ് കാറുകളോടുള്ള പ്രിയം മൂലം പല സ്ഥലത്തു നിന്നും കാറുകളുടെയും മിനിയേച്ചർ സൂക്ഷിച്ചിരുന്നു. മോഡലുകൾ വരച്ചും ഉണ്ടാക്കി. ഉദയ്പൂർ കൊട്ടാരത്തിലെ കാർ ശേഖരത്തിൽ നിന്നാണ് ഇപ്പോൾ നിർമിച്ചിരിക്കുന്ന മോഡലിന്റെ ചിത്രം എടുത്തത്. ഗൂഗിളിന്റെ സഹായത്തോടെയായിരുന്നു ഇത്. പഴയ ബജാജ് ഓട്ടോയുടെ എൻജിൻ കാറിനായി ഉപയോഗിച്ചു. മാരുതി 800ന്റെ ടയറും പഴയ ബൈക്കിന്റെ പാർട്സുകളും വിന്റേജിന്റെ ഭാഗമായി. മാരുതിയുടെ ഷോക്ക് അബ്സോർബറും ഇതിൽ ഉൾപ്പെടും.

ADVERTISEMENT

നിർമാണത്തിന് 24 ദിവസമെടുത്തു. സാലു ഒറ്റയ്ക്കാണ് നിർമാണം പൂർത്തിയാക്കിയത്. 25000 രൂപ ചെലവായി. ജിഇ ഷീറ്റാണ് ബോഡിയിൽ. നിർമാണത്തിനു വേണ്ടി വെൽഡിങ് മെഷീൻ വാങ്ങി ചെയ്തു പഠിച്ചു. സ്‌പിരിറ്റ് ഓഫ് എക്‌സ്‌റ്റസി എംബ്ലം 3ഡി പ്രിന്റ് ചെയ്തെടുത്തു. ഇനിയുള്ള ലക്ഷ്യം വിന്റേജ് കാറിന്റെ ഇലക്ട്രിക്കൽ മോഡൽ ഉണ്ടാകണം എന്നതാണ്. അടുത്ത കാർ നിർമാണത്തിന് ആവശ്യമായ വിവരങ്ങൾ ശേഖരിക്കാൻ തുടങ്ങുകയാണ് അദ്ദേഹം. വീട്ടുകാരുടെ പൂർണ സഹകരണം കാർ നിർമാണത്തിനുണ്ട്.