വടകര ∙ മാലിന്യ മുക്ത നഗരസഭയായി പ്രഖ്യാപിച്ച വടകരയിൽ റോഡിൽ മാലിന്യം തള്ളൽ വ്യാപകം. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ രാത്രി തള്ളുന്ന മാലിന്യം നീക്കം ചെയ്യാൻ നഗരസഭ കണ്ടിൻജന്റ് ജീവനക്കാ‍ർ ബുദ്ധിമുട്ടുകയാണ്. മാലിന്യം തള്ളുന്നവരിൽ നഗരസഭാ പ്രദേശത്തിനു പുറത്തു നിന്നുളളവരുമുണ്ട്. ഏറ്റവും ഒടുവിലായി മാലിന്യം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വടകര ∙ മാലിന്യ മുക്ത നഗരസഭയായി പ്രഖ്യാപിച്ച വടകരയിൽ റോഡിൽ മാലിന്യം തള്ളൽ വ്യാപകം. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ രാത്രി തള്ളുന്ന മാലിന്യം നീക്കം ചെയ്യാൻ നഗരസഭ കണ്ടിൻജന്റ് ജീവനക്കാ‍ർ ബുദ്ധിമുട്ടുകയാണ്. മാലിന്യം തള്ളുന്നവരിൽ നഗരസഭാ പ്രദേശത്തിനു പുറത്തു നിന്നുളളവരുമുണ്ട്. ഏറ്റവും ഒടുവിലായി മാലിന്യം തള്ളിയതിനു പത്തിരിക്കട എന്ന സ്ഥാപനത്തിന്റെ ഉടമ അയനിക്കാട് ഷഫീറിന്റെ പേരിൽ കേസെടുത്തു. പൊലീസാണ് പാലയാട്ട് നടയിൽ രാത്രി ലോറി പിടികൂടിയത്. ചീഞ്ഞളിഞ്ഞ് ദുർഗന്ധം വമിക്കുന്ന മാലിന്യം പലയിടങ്ങളിൽ കൊണ്ടുപോയിടാനുള്ള ശ്രമമായിരുന്നു. ഡ്രൈവർ ഷബാസ് അഹമ്മദിൽ നിന്ന് നഗരസഭ 20,000 രൂപ പിഴ ഈടാക്കി.

വിവിധ പഞ്ചായത്തിൽ നിന്നും നഗരസഭാ പ്രദേശത്തു നിന്നും മാലിന്യം വടകരയിൽ കൊണ്ടു വന്നത് കഴിഞ്ഞ ദിവസങ്ങളിൽ നഗരസഭ പിടികൂടിയിരുന്നു. സ്ഥാപനങ്ങളിൽ നിന്ന് മാലിന്യം എടുക്കുന്ന സംഘം വൻ തുകയാണ് ഈടാക്കുന്നത്. മാലിന്യം തള്ളുന്നതിനെപ്പറ്റി ആശങ്ക വേണ്ടെന്നു പറയുന്ന സംഘം റോഡരികിൽ പല ഭാഗത്തായി കൊണ്ടുപോയിടും. പല ചാക്കിലും സ്ഥാപനവുമായോ വ്യക്തിയുമായോ ബന്ധപ്പെട്ട കടലാസുകൾ കണ്ടാണ് ഉടമയെ കണ്ടെത്താൻ കഴിഞ്ഞത്.

ADVERTISEMENT

വീടുകളിൽ നിന്നും മാലിന്യം തള്ളുന്നവരും കുറവല്ല. പ്ലാസ്റ്റിക് മുതൽ ഡയപ്പർ, സാനിറ്ററി നാപ്കിനുകളും ഇതിൽപ്പെടും. സദ്യയും പാർട്ടിയും നടത്തിയ ശേഷമുള്ള മാലിന്യങ്ങളാണ് അധികവും. മാലിന്യം തള്ളിയതിനു നഗരസഭ ഇതിനകം 62 കേസ് റജിസ്റ്റർ ചെയ്തു. മൊത്തം 95,000 രൂപ പിഴ ഈടാക്കി.