കോഴിക്കോട്∙ എംഎൽഎമാരായ കാനത്തിൽ ജമീലയും ലിന്റോ ജോസഫും തദ്ദേശ അംഗത്വം രാജിവച്ച വാർഡുകൾ ഉൾപ്പെടെ ജില്ലയിലെ 3 തദ്ദേശ സ്ഥാപന വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിൽ. ജില്ലാ പഞ്ചായത്തിലെ നൻമണ്ട ഡിവിഷൻ, കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറ വാർഡ്, ഉണ്ണികുളം പ‍ഞ്ചായത്തിലെ വള്ളിയോത്ത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ എംഎൽഎമാരായ കാനത്തിൽ ജമീലയും ലിന്റോ ജോസഫും തദ്ദേശ അംഗത്വം രാജിവച്ച വാർഡുകൾ ഉൾപ്പെടെ കോഴിക്കോട് ജില്ലയിലെ 3 തദ്ദേശ സ്ഥാപന വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിൽ. ജില്ലാ പഞ്ചായത്തിലെ നൻമണ്ട ഡിവിഷൻ, കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറ വാർഡ്, ഉണ്ണികുളം പ‍ഞ്ചായത്തിലെ വള്ളിയോത്ത് വാർഡ് എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ്. ഈ വാർഡുകളിലേക്കുള്ള വോട്ടർപട്ടികയിൽ നവംബർ 5 മുതൽ 8 വരെ പേരു ചേർക്കാമെന്നു സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ അറിയിച്ചു. ഈ പേരുകൾ കൂടി ഉൾപ്പെടുത്തിയുള്ള വോട്ടർപട്ടിക 17ന് പ്രസിദ്ധീകരിക്കും. ഇതിനു ശേഷം തിരഞ്ഞെടുപ്പ് വിജ്ഞാപനം പ്രസിദ്ധീകരിക്കുമെന്നാണ് പ്രതീക്ഷ.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാനത്തിൽ ജമീല കൊയിലാണ്ടിയിൽ നിന്നും കൂടരഞ്ഞി പ‍ഞ്ചായത്ത് പ്രസിഡന്റായിരുന്ന ലിന്റോ ജോസഫ് തിരുവമ്പാടിയിൽ നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്നാണ് അവർ നേരത്തെ പ്രതിനിധികരീച്ചിരുന്ന നൻമണ്ട ഡിവിഷനിലും കൂമ്പാറ വാർഡിലും ഒഴിവു വന്നത്. ഉണ്ണികുളം പഞ്ചായത്തിലെ യുഡിഎഫ് അംഗമായ ഇ.ഗംഗാധരൻ മരിച്ചതിനെത്തുടർന്നാണ് വള്ളിയോത്ത് വാർഡിൽ ഒഴിവ് വന്നത്.

ADVERTISEMENT

കാനത്തിൽ ജമീല രാജിവച്ചതിനെത്തുടർന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി ഷീജ ശശിയെ തിരഞ്ഞെടുത്തിരുന്നു. എങ്കിലും നൻമണ്ട ഉപതിരഞ്ഞെടുപ്പിൽ ഏതെങ്കിലും മുതിർന്ന വനിതാ നേതാവിനെ മത്സരിപ്പിച്ചു ജില്ലാ പഞ്ചായത്ത് പ്രസിഡന്റാക്കണമെന്ന നിർദേശം സിപിഎമ്മിനു മുന്നിലുണ്ട്. മുൻ എംഎൽഎയും സിപിഎം കൺട്രോൾ കമ്മിഷൻ അംഗവുമായ കെ.കെ.ലതിക, ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ.പുഷ്പജ എന്നിവരുടെ പേരുകളാണ് ചർച്ചയിലുള്ളത്.

ഉണ്ണികുളത്ത് നിർണായകം

ADVERTISEMENT

നറുക്കെടുപ്പിലൂടെ യുഡിഎഫിന് പ്രസിഡന്റ് സ്ഥാനം ലഭിച്ച ഉണ്ണികുളം പഞ്ചായത്തിൽ ഉപതിരഞ്ഞെടുപ്പ് ഫലം നിർണായകമാണ്. 23 വാർഡുകളിൽ യുഡിഎഫ്–10, എൽഡിഎഫ്–10, ബിജെപി–3 സീറ്റുകളിലാണ് വിജയിച്ചത്. നറുക്കെടുപ്പിലൂടെ പ്രസിഡന്റ് സ്ഥാനം യുഡിഎഫിനും വൈസ് പ്രസിഡന്റ് സ്ഥാനം എൽഡിഎഫിനും ലഭിച്ചു. യുഡിഎഫ് അംഗം മരിച്ചതോടെ കക്ഷിനില യുഡിഎഫ്–9, എൽഡിഎഫ്–10 എന്നായി. ഉപതിരഞ്ഞെടുപ്പിൽ ജയിക്കുന്ന മുന്നണിക്കാകും ഉണ്ണികുളം പഞ്ചായത്തിലെ പ്രസിഡന്റ് സ്ഥാനം.