കോഴിക്കോട്∙ അപകട വിവരം കാറിന്റെ ഉടമ അറിയാതിരിക്കാൻ യൂസ്ഡ് കാർ സ്ഥാപന ഉടമയിൽ നിന്നും 50000 രൂപ കൈക്കൂലി വാങ്ങിയ സിവിൽ പൊലീസ് ഓഫിസറെയും കൂട്ടു നിന്ന ഗ്രേഡ് എഎസ്ഐയെയും സസ്പെൻഡ് ചെയ്തു. ഭാര്യയുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് കൈക്കൂലി പണം ഉദ്യോഗസ്ഥൻ വാങ്ങിയത്. മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിലെ സിപിഒ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ അപകട വിവരം കാറിന്റെ ഉടമ അറിയാതിരിക്കാൻ യൂസ്ഡ് കാർ സ്ഥാപന ഉടമയിൽ നിന്നും 50000 രൂപ കൈക്കൂലി വാങ്ങിയ സിവിൽ പൊലീസ് ഓഫിസറെയും കൂട്ടു നിന്ന ഗ്രേഡ് എഎസ്ഐയെയും സസ്പെൻഡ് ചെയ്തു. ഭാര്യയുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് കൈക്കൂലി പണം ഉദ്യോഗസ്ഥൻ വാങ്ങിയത്.

മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിലെ സിപിഒ സി.വി.ക്രിജേഷ്, ഗ്രേഡ് എഎസ്ഐ എം.പി.പ്രവീൺ കുമാർ എന്നിവരെയാണ് സിറ്റി പൊലീസ് കമ്മിഷണർ എ.വി.ജോർജ് സസ്‌പെൻഡ് ചെയ്തത്. യൂസ്ഡ് കാർ ഷോറൂമിൽ വിൽപനയ്ക്കായി ഏൽപിച്ച ആഡംബര കാർ ഷോറൂം ഉടമകളിൽ ഒരാൾ സ്വന്തം ആവശ്യത്തിനു കൊണ്ടുപോകുമ്പോഴായിരുന്നു അപകടത്തിൽ പെട്ടത്. അപകട വിവരം കാർ ഉടമ അറിയാതെ ഒതുക്കാൻ കേസ് എടുക്കാതിരിക്കാനാണ് കൈക്കൂലി വാങ്ങിയത്. കമ്മിഷണർക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് വിശദമായ അന്വേഷണം നടത്തിയാണ് നടപടി എടുത്തത്.