മുക്കം ∙ബാങ്കുകളിൽ മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ പ്രതി, കൊടിയത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു പൊലുകുന്നത്തിനെ പൊലീസ് കസ്റ്റഡിയി‍ൽ വാങ്ങി തെളിവെടുപ്പ് നടത്തി. കേസിൽ നേരത്തെ പിടിയിലായ ദലിത് കോൺഗ്രസ് ജില്ലാ സെക്രട്ടറി വിഷ്ണു കയ്യൂണമ്മൽ, മാട്ടുമുറി സ്വദേശി സന്തോഷ് കുമാർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുക്കം ∙ബാങ്കുകളിൽ മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ പ്രതി, കൊടിയത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു പൊലുകുന്നത്തിനെ പൊലീസ് കസ്റ്റഡിയി‍ൽ വാങ്ങി തെളിവെടുപ്പ് നടത്തി. കേസിൽ നേരത്തെ പിടിയിലായ ദലിത് കോൺഗ്രസ് ജില്ലാ സെക്രട്ടറി വിഷ്ണു കയ്യൂണമ്മൽ, മാട്ടുമുറി സ്വദേശി സന്തോഷ് കുമാർ എന്നിവരെയും  ഇന്നലെ തെളിവെടുപ്പിന് എത്തിച്ചു. കൊടിയത്തൂർ ഗ്രാമീൺ ബാങ്ക് ശാഖയിലും ബാബുവിന്റെ വീട്ടിലുമാണ് തെളിവെടുപ്പിന് എത്തിച്ചത്.

മാട്ടുമുറി സ്വദേശിനിയും സന്തോഷ് കുമാറിന്റെ ഭാര്യയുമായ ഷൈനി ഉൾപ്പെടെ 4 പേരാണ് കേസിലെ പ്രതികൾ. ഗ്രാമീണ ബാങ്കിൽ നിന്നു നാൽവർ സംഘം 33 ലക്ഷത്തോളം രൂപയുടെ തട്ടിപ്പാണു നടത്തിയത്. ഒളിവിലായിരുന്ന ബാബു പൊലുകുന്നത്തിനെ ബെംഗളൂരുവിൽ നിന്നു  4 ദിവസം മുൻപാണു പൊലീസ് പിടികൂടിയത്. തട്ടിപ്പ് നടക്കുമ്പോൾ ഗ്രാമീണ ബാങ്കിൽ അപ്രൈസറായിരുന്ന പന്നിക്കോട് പരവരിയിൽ മോഹൻദാസ് കോഴിക്കോട് ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ റെയിൽവേ പൊലീസും അന്വേഷണം നടത്തുന്നുണ്ട്.

ADVERTISEMENT

ബാങ്കുകളിലെയും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലെയും അപ്രൈസർമാർക്കു പോലും പെട്ടെന്നു തിരിച്ചറിയാൻ കഴിയാത്ത വ്യാജ ആഭരണങ്ങളാണ് ബാങ്കുകളിൽ പണയം വെക്കാൻ എത്തിക്കുന്നത്. കൊടിയത്തൂർ ഗ്രാമീൺ ബാങ്ക് ശാഖയ്ക്ക് പുറമെ അഗസ്ത്യൻമൂഴിയിലുള്ള ജില്ലാ പ്രാഥമിക കാർഷിക ഗ്രാമ വികസന ബാങ്കിലും സമാന രീതിയിലുള്ള തട്ടിപ്പ് വിഷ്ണുവും സന്തോഷ് കുമാറും നടത്തിയിട്ടുണ്ട്.