കോഴിക്കോട് ∙ കോഴിക്കോട് കെഎസ്ആർടിസി ടെർമിനലിൽ പൊതുജനങ്ങൾക്കായി ആരംഭിച്ച പെട്രോൾ ബങ്ക് കനത്ത നഷ്ടത്തെ തുടർന്നു നിർത്തി. 'യാത്ര ഫ്യുവൽ' എന്ന പേരിൽ ആരംഭിച്ച പദ്ധതിക്കായി താൽക്കാലികമായി നിയമിച്ച 6 ജീവനക്കാരെയും മാറ്റി. 9 മാസം മുൻപാണു കെഎസ്ആർടിസിയുടെ നിലവിലുള്ള ഡീസൽ ബങ്കിൽ സ്വകാര്യ വാഹനങ്ങൾക്കും പെട്രോൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ∙ കോഴിക്കോട് കെഎസ്ആർടിസി ടെർമിനലിൽ പൊതുജനങ്ങൾക്കായി ആരംഭിച്ച പെട്രോൾ ബങ്ക് കനത്ത നഷ്ടത്തെ തുടർന്നു നിർത്തി. 'യാത്ര ഫ്യുവൽ' എന്ന പേരിൽ ആരംഭിച്ച പദ്ധതിക്കായി താൽക്കാലികമായി നിയമിച്ച 6 ജീവനക്കാരെയും മാറ്റി. 9 മാസം മുൻപാണു കെഎസ്ആർടിസിയുടെ നിലവിലുള്ള ഡീസൽ ബങ്കിൽ സ്വകാര്യ വാഹനങ്ങൾക്കും പെട്രോൾ വിൽപന നടത്തുന്ന പദ്ധതി ആരംഭിച്ചത്.

പദ്ധതി വഴി പ്രതിമാസം ഒരു ലക്ഷം രൂപയെങ്കിലും  ലാഭം കിട്ടുമെന്നായിരുന്നു പ്രതീക്ഷ. പക്ഷേ, പദ്ധതി ആരംഭിച്ച് ഒരു മാസം പിന്നിട്ടപ്പോഴേക്കും നഷ്ടക്കണക്ക് പെരുകിത്തുടങ്ങി. പെട്രോൾ വിൽപനയിൽ പ്രതിദിന വരുമാനം ലഭിച്ചത് ശരാശരി 1,200 രൂപ. എന്നാൽ 3 ഷിഫ്റ്റിലായി ജീവനക്കാർക്ക് ഒരു ദിവസം ശമ്പളം നൽകാൻ വേണ്ടത് 3,000 രൂപ. 

ADVERTISEMENT

ഇതേ രീതിയിൽ 9 മാസം പിന്നിട്ടതോടെ 5 ലക്ഷത്തോളം രൂപയായി നഷ്ടം.നിലവിലുള്ള ബങ്കിൽ ഒരു കെഎസ്ആർടിസി ബസിനു  ഡീസൽ നിറയ്ക്കാൻ 10 മിനിറ്റ് വേണം. ഈ സമയം മറ്റു വാഹനങ്ങൾക്ക് ഇന്ധനം നിറയ്ക്കാൻ സൗകര്യമില്ല. പ്രതിദിനം 1,040 ബസുകളാണ് ഈ ടെർമിനലിൽ കയറിയിറങ്ങുന്നത്. ഇതിൽ നൂറിലേറെ ബസുകൾക്ക് ഇന്ധനം നിറയ്ക്കണം. ഈ അവസ്ഥയിൽ പെട്രോൾ വിൽപന വേണ്ടത്ര നടന്നില്ല. മാത്രമല്ല, ഇവിടേക്കു കയറി പെട്രോൾ നിറച്ചുപോകാനുളള ബുദ്ധിമുട്ടുകൊണ്ടു സ്വകാര്യ വാഹനങ്ങൾ വരുന്നതും കുറഞ്ഞു.