വടകര ∙ ഗവ. ജില്ലാ ആശുപത്രിയിൽ ആവശ്യത്തിനു ഡോക്ടർമാരില്ല, രോഗികൾ വലയുന്നു. പകർച്ചപ്പനി ബാധിതരായി ആശുപത്രിയിൽ എത്തുന്ന രോഗികളുടെ എണ്ണം വർധിച്ചതോടെ കൂടുതൽ ഡോക്ടർമാരെ നിയമിക്കണമെന്ന് ആവശ്യം ഉയർന്നു. പ്രതിദിനം നൂറുകണക്കിനു രോഗികളാണ് ഒപിയിൽ എത്തുന്നത്. ഉച്ചകഴിഞ്ഞു ഡോക്ടർമാർ കുറവാണ്. പലപ്പോഴും ഒപിയിൽ ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വടകര ∙ ഗവ. ജില്ലാ ആശുപത്രിയിൽ ആവശ്യത്തിനു ഡോക്ടർമാരില്ല, രോഗികൾ വലയുന്നു. പകർച്ചപ്പനി ബാധിതരായി ആശുപത്രിയിൽ എത്തുന്ന രോഗികളുടെ എണ്ണം വർധിച്ചതോടെ കൂടുതൽ ഡോക്ടർമാരെ നിയമിക്കണമെന്ന് ആവശ്യം ഉയർന്നു. പ്രതിദിനം നൂറുകണക്കിനു രോഗികളാണ് ഒപിയിൽ എത്തുന്നത്. ഉച്ചകഴിഞ്ഞു ഡോക്ടർമാർ കുറവാണ്. പലപ്പോഴും ഒപിയിൽ ഒരു ഡോക്ടർ മാത്രമേ ഉണ്ടാകാറുള്ളൂ. ഇതു കാരണം വൻ തിരക്കാണ് അനുഭവപ്പെടുന്നത്. പരിശോധന പലപ്പോഴും രാത്രി വരെ നീളും. അത്രയും നേരം കാത്തിരിക്കേണ്ടി വരുന്നത് രോഗികളെ വലയ്ക്കുന്നു. 

അത്യാഹിത കേസുകൾ വരുമ്പോൾ  ഉച്ചകഴിഞ്ഞ് ഒപിയിലെ ഡോക്ടർ അവിടേക്കു പോകും. അതോടെ ടിക്കറ്റ് എടുത്തിരിക്കുന്നവർ കാത്തിരിക്കേണ്ടി വരുന്നു. അടിയന്തര സ്വഭാവമുള്ള കേസുകൾ വന്നാൽ അതു കഴിഞ്ഞേ ഡോക്ടർ പിന്നെ രോഗികളെ പരിശോധിക്കൂ. ആവശ്യത്തിനു ഡോക്ടർമാരെ നിയമിച്ച് ഒപി വിഭാഗത്തിലെ തിരക്ക് ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. വൈകിട്ട് 5 കഴിഞ്ഞാൽ ഫാർമസി അടയ്ക്കും. അതോടെ മരുന്നിന് പുറത്തെ മെഡിക്കൽ ഷോപ്പുകളെ ആശ്രയിക്കേണ്ടി വരുന്നു. 

ADVERTISEMENT

മരുന്നില്ലാത്തത് മന്ത്രിയെ അറിയിച്ചു:കെ.കെ.രമ 

വടകര ∙ ജില്ലാ ആശുപത്രിയിലും പിഎച്ച്സികളിലും ആവശ്യത്തിനു മരുന്നു കിട്ടാത്ത സാഹചര്യം വകുപ്പ് മന്തിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായി കെ.കെ.രമ എംഎൽഎ അറിയിച്ചു. മന്ത്രി ഡിഎംഒയുമായി ബന്ധപ്പെട്ടു മരുന്ന് എത്തിക്കാൻ സംവിധാനം ഉണ്ടാക്കി.

ADVERTISEMENT

ഡോക്ടർക്ക് സ്ഥലംമാറ്റം; ചർമ വിഭാഗം ഒപി മുടങ്ങി

വടകര ∙ ഡോക്ടർ സ്ഥലം മാറിപ്പോയതോടെ ജില്ലാ ആശുപത്രിയിലെ ചർമ വിഭാഗം ഒപി പ്രവർത്തനം മുടങ്ങിയതായി പരാതി. 4 മാസമായി ഡോക്ടർ ഇല്ല. എല്ലുരോഗ വിഭാഗത്തിൽ 3 ഡോക്ടർ ഉണ്ടെങ്കിലും ഒരാളുടെ സേവനം മാത്രമേ ഒപിയിൽ ലഭിക്കുന്നുള്ളൂവെന്നും പരാതിയുണ്ട്. നൂറിലേറെ രോഗികളാണു ഡോക്ടറെ കാണാൻ എത്തുന്നത്. ഡോക്ടർമാർക്കും ഇതു ബുദ്ധിമുട്ടാവുന്നു. ചർമ വിഭാഗത്തിൽ അടിയന്തരമായി ഡോക്ടറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടു യൂത്ത് ലീഗ് ആശുപത്രി അഡീഷനൽ സൂപ്രണ്ടിനു നിവേദനം നൽകി.