കല്ലാച്ചി∙ നേരിയ മഴയിൽ പോലും സംസ്ഥാനപാതയിൽ വെള്ളം കയറി വ്യാപാരികൾക്ക് നഷ്ടവും വഴിയാത്രക്കാർക്ക് ദുരിതവും. പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്. ഇന്നലെ മത്സ്യമാർക്കറ്റ് പരിസരത്തെ ഓട്ടോറിക്ഷ സ്റ്റാൻഡിനു സമീപം സ്ത്രീകൾ അടക്കമുള്ളവർ വെള്ളക്കെട്ടിൽ വീണും മറ്റും പ്രയാസപ്പെട്ടതോടെ പൊതുമരാമത്ത് അധികൃതർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കല്ലാച്ചി∙ നേരിയ മഴയിൽ പോലും സംസ്ഥാനപാതയിൽ വെള്ളം കയറി വ്യാപാരികൾക്ക് നഷ്ടവും വഴിയാത്രക്കാർക്ക് ദുരിതവും. പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്. ഇന്നലെ മത്സ്യമാർക്കറ്റ് പരിസരത്തെ ഓട്ടോറിക്ഷ സ്റ്റാൻഡിനു സമീപം സ്ത്രീകൾ അടക്കമുള്ളവർ  വെള്ളക്കെട്ടിൽ വീണും മറ്റും പ്രയാസപ്പെട്ടതോടെ പൊതുമരാമത്ത് അധികൃതർ അഴുക്കുചാലുകളിൽ പരിശോധനയ്ക്ക് തൊഴിലാളികളുമായി എത്തി. അഴുക്കുചാലിൽ വലിയ തടസ്സങ്ങളുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ഇത് യന്ത്രസഹായത്തോടെ നീക്കം ചെയ്യാനാണ് തീരുമാനം. ഓട്ടോറിക്ഷകളിൽ കയറാനും ഇറങ്ങാനും കഴിയാത്ത വിധം ഓട്ടോ സ്റ്റാൻഡ് പലപ്പോഴും വെള്ളത്തിൽ മുങ്ങുകയാണെന്ന് ഓട്ടോ തൊഴിലാളികൾ പരാതിപ്പെട്ടു. ടൗൺ വികസനത്തിന് 3.25 കോടി രൂപ സർക്കാർ അനുവദിച്ചെങ്കിലും റോഡ് വികസനം അടക്കമുള്ള കാര്യങ്ങളിൽ നടപടി തുടങ്ങിയതേയുള്ളൂ.

ADVERTISEMENT

റോഡിന്റെ ഇരുഭാഗങ്ങളിൽ നിന്നായി 3 മീറ്റർ വീതം വികസിപ്പിക്കാനും പുതിയ അഴുക്കുചാൽ പണിയാനുമാണ് സർവകക്ഷി, വ്യാപാരി പ്രതിനിധി യോഗത്തിൽ തീരുമാനിച്ചതെങ്കിലും അളവെടുപ്പ് നടത്തി സ്ഥലം അടയാളപ്പെടുത്തിത്തുടങ്ങിയതിന്റെ പിറ്റേന്നു തന്നെ വ്യാപാരികൾ പ്രതിഷേധവുമായി എത്തിയതോടെ തുടർ നടപടികൾ നടന്നിട്ടില്ല. സ്ഥലം വിട്ടു നൽകണമെങ്കിൽ പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. ജീർണിച്ച കെട്ടിടങ്ങൾ പൊളിച്ചു നീക്കുകയും പുതിയ അഴുക്കുചാലുകൾ നിർമിച്ചു റോഡ് വികസനം നടത്തുകയും ചെയ്താൽ മാത്രമേ ടൗണിന്റെ ദുരിതം തീരു.