കോടഞ്ചേരി∙ സംസ്ഥാന ടൂറിസം വകുപ്പും കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിയും ഇന്ത്യൻ കയാക്കിങ് ആൻഡ് കനോയിങ് അസോസിയേഷനും കേരള കയാക്കിങ് ആൻഡ് കനോയിങ് അസോസിയേഷനും കോഴിക്കോട് ഡിടിപിസിയും ജില്ല പഞ്ചായത്തും കോടഞ്ചേരി, തിരുവമ്പാടി എന്നീ ഗ്രാമ പഞ്ചായത്തുകളും സംയുക്തമായി 12, 13, 14 തീയതികളിൽ ചാലിപ്പുഴയിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോടഞ്ചേരി∙ സംസ്ഥാന ടൂറിസം വകുപ്പും കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിയും ഇന്ത്യൻ കയാക്കിങ് ആൻഡ് കനോയിങ് അസോസിയേഷനും കേരള കയാക്കിങ് ആൻഡ് കനോയിങ് അസോസിയേഷനും കോഴിക്കോട് ഡിടിപിസിയും ജില്ല പഞ്ചായത്തും കോടഞ്ചേരി, തിരുവമ്പാടി എന്നീ ഗ്രാമ പഞ്ചായത്തുകളും സംയുക്തമായി 12, 13, 14 തീയതികളിൽ ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലുമായി നടത്തുന്ന എട്ടാമത് മലബാർ റിവർ ഫെസ്റ്റിവൽ രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിങ് ചാംപ്യൻഷിപ്പിന്റെ മുന്നോടിയായി സൈക്കിൾ റാലിയും വനിതകളുടെ ട്രക്കിങ്ങും സംഘടിപ്പിക്കുന്നു. 

ഏഴിന് രാവിലെ 7.30ന് കോഴിക്കോട് മാനാഞ്ചിറയിൽ നിന്നും കയാക്കിങ് ഉദ്ഘാടന വേദിയായ പുലിക്കയത്തേക്ക് നടത്തുന്ന സൈക്കിൾ സവാരി കലക്ടർ എൻ.തേജ് ലോഹിത് റെഡ്ഡി ഫ്ലാഗ് ഓഫ് ചെയ്യും. കോടഞ്ചേരി മർകസ് നോളജ് സിറ്റിയിലെ ഫെസ്ഇൻ ഹോട്ടലിന്റെ സഹകരണത്തോടെ ടീം മലബാർ റൈഡേഴ്സ്, കാലിക്കറ്റ് പെഡലേഴ്സ്, മലബാർ സൈക്കിൾ റൈഡേഴ്സ് എന്നിവരുടെ നേതൃത്വത്തിലാണ് മലബാർ റിവർ ഫെസ്റ്റിവൽ പ്രചാരണ സൈക്കിൾ റാലി സംഘടിപ്പിക്കുന്നത്.

ADVERTISEMENT

കൈതപ്പൊയിൽ മർകസ് നോളജ് സിറ്റി, കോടഞ്ചേരി ടൗൺ വഴി പുലിക്കയത്ത് എത്തിച്ചേരുന്ന സൈക്കിൾ റാലിയെ 12.00ന് തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫ്, കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി, തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിക്കും.സ്ത്രീകളുടെ സ്വതന്ത്ര സഞ്ചാര കൂട്ടായ്മയായ വേൾഡ് ഓഫ് വുമണും സംസ്ഥാന ടൂറിസം വകുപ്പും തുഷാരഗിരി ഐവറി ലാൻഡ് ഹോംസ്റ്റേയുടെ സഹകരണത്തോടെ മലബാർ റിവർ ഫെസ്റ്റിവലിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായി എട്ടിന് രാവിലെ ഒൻപതിന് തുഷാരഗിരി ഇക്കോ ടൂറിസം സെന്ററിൽ നിന്നും വട്ടച്ചിറ നീരാറ്റുകുന്നിലേക്ക് സ്ത്രീകൾക്ക് മാത്രമായുള്ള ട്രക്കിങ്ങും നടക്കും. തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫ് ട്രക്കിങ് ഉദ്ഘാടനം ചെയ്യും.