വടകര ∙ നഷ്ടപ്പെട്ടെന്ന് കരുതിയ പണം അടങ്ങിയ ബാഗ് തിരികെ ലഭിക്കാൻ ഇടയാക്കിയ വിദ്യാർഥികളെ അധ്യാപകൻ തിരയുന്നു. പുതിയാപ്പ് സ്വദേശിയായ യുവ അധ്യാപകനാണ് തന്റെ രണ്ടു ലക്ഷത്തോളം രൂപ സൂക്ഷിച്ച ബാഗ് തിരികെ കിട്ടിയത്. രാവിലെ മകനെ ബൈക്കിൽ സ്കൂളിലേക്ക് കൊണ്ടു പോകുന്നതിനിടയിലാണ് ബാഗ് നഷ്ടമായത്. പുതിയാപ്പിൽ നിന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വടകര ∙ നഷ്ടപ്പെട്ടെന്ന് കരുതിയ  പണം അടങ്ങിയ ബാഗ് തിരികെ ലഭിക്കാൻ ഇടയാക്കിയ വിദ്യാർഥികളെ അധ്യാപകൻ തിരയുന്നു. പുതിയാപ്പ് സ്വദേശിയായ യുവ അധ്യാപകനാണ് തന്റെ രണ്ടു ലക്ഷത്തോളം രൂപ സൂക്ഷിച്ച ബാഗ് തിരികെ കിട്ടിയത്. രാവിലെ മകനെ ബൈക്കിൽ സ്കൂളിലേക്ക് കൊണ്ടു പോകുന്നതിനിടയിലാണ് ബാഗ് നഷ്ടമായത്.

പുതിയാപ്പിൽ നിന്നു പുത്തൂർ ഗവ. എച്ച്എസ്എസിലേക്ക് ഉള്ള വഴിയിൽ പുത്തൂർ 110 കെവി സബ് സ്റ്റേഷനിലേക്കുള്ള റോഡ് ആരംഭിക്കുന്നിടത്താവും നഷ്ടപ്പെട്ടതെന്ന് കരുതി തിരയുന്നതിനിടയിൽ യൂണിഫോം ധരിച്ച രണ്ടു കുട്ടികൾ ബൈക്കിൽ എത്തി വീടിന് മുന്നിലെ ഉയരത്തിലുള്ള മതിലിൽ എന്തോ വയ്ക്കുന്നത് കണ്ടതായി സമീപത്തെ വീട്ടമ്മ അറിയിച്ചു. ബാഗിൽ സൂക്ഷിച്ച 1,90,000 രൂപ അതിൽതന്നെ  ഉണ്ടായിരുന്നു. ബാഗ് തിരികെ നൽകിയ കുട്ടികൾ ആരെന്ന് കണ്ടെത്താനായില്ല.