കോഴിക്കോട് ∙ കാഴ്ചപരിമിതിയുള്ള 10 കുട്ടികൾ നീന്തി കയറിയപ്പോൾ കണ്ടു നിന്നവരിലും സന്തോഷം നിറഞ്ഞു. പാലാഴി ജികെഎംഎംഎൻ നീന്തൽ പരിശീലന അക്കാദമിയിലാണ് ഇന്നലെ അത്ഭുതവും സന്തോഷവും പകർന്ന നിമിഷങ്ങൾ പിറന്നത്. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇക്യൂബീയിങ് ഫൗണ്ടേഷൻ റഹ്മാനിയ ഹയർ സെക്കൻഡറി സ്കൂൾ ഫോർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ∙ കാഴ്ചപരിമിതിയുള്ള 10 കുട്ടികൾ നീന്തി കയറിയപ്പോൾ കണ്ടു നിന്നവരിലും സന്തോഷം നിറഞ്ഞു. പാലാഴി ജികെഎംഎംഎൻ നീന്തൽ പരിശീലന അക്കാദമിയിലാണ് ഇന്നലെ അത്ഭുതവും സന്തോഷവും പകർന്ന നിമിഷങ്ങൾ പിറന്നത്. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇക്യൂബീയിങ് ഫൗണ്ടേഷൻ റഹ്മാനിയ ഹയർ സെക്കൻഡറി സ്കൂൾ ഫോർ ഹാൻഡിക്യാപ്ഡ് എന്നിവ ചേർന്നാണു കാഴ്ചപരിമിതിയുള്ള കുട്ടികൾക്കു 10 ദിവസത്തെ നീന്തൽ പരിശീലനം സംഘടിപ്പിച്ചത്.

13 വയസ്സിൽ താഴെയുള്ള 7 ആൺകുട്ടികളും 3 പെൺകുട്ടികളുമാണു പരിശീലനത്തിൽ പങ്കെടുത്തത്. എല്ലാവരും ദിവസങ്ങൾ കൊണ്ടു നന്നായി നീന്താൻ പഠിച്ചു. കാഴ്ച പരിമിതരായ കുട്ടികളിൽ ആത്മവിശ്വാസം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണു നീന്തൽ പരിശീലനം നൽകിയതെന്നു ഇക്യൂബീയിങ് ഫൗണ്ടേഷൻ മാനേജിങ് ട്രസ്റ്റി ഡോ.അനന്ത ലക്ഷ്മി പറഞ്ഞു.

ADVERTISEMENT

വ്യക്തികളുടെ വിദ്യാഭ്യാസം, തൊഴിൽ മേഖലയിലെ ഉന്നതി തുടങ്ങിയ മേഖലയിലാണു ഇക്യൂബീയിങ് ഫൗണ്ടേഷൻ പ്രവർത്തിക്കുന്നത്. ഭിന്നശേഷിക്കാരെ സമൂഹത്തിൽ മറ്റുള്ളവർക്കൊപ്പം നിർത്തുക എന്ന ദൗത്യം കൂടി ഫൗണ്ടേഷനുണ്ട്. നീന്തൽ പരിശീലനം പൂർത്തിയാക്കിയവർക്ക് ഇന്നലെ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. സമഗ്ര ശിക്ഷാ കേരള ജില്ലാ പ്രോജക്ട് കോ ഓർഡിനേറ്റർ ഡോ.എ.കെ.അബ്ദുൽ ഹക്കിം ചടങ്ങ് ഉദ്ഘാടനവും സർട്ടിഫിക്കറ്റ് വിതരണവും നിർവഹിച്ചു.