ബാലുശ്ശേരി ∙ യുട്യൂബറും ആൽബം താരവുമായ റിഫയുടെ ദുരൂഹ മരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു മാതാപിതാക്കൾ നൽകിയ പരാതിയിൽ ഭർത്താവും യുട്യൂബറുമായ മെഹ്നാസ് മൊയ്തുവിനെ (25) പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാർച്ച് 1നു പുലർച്ചെയാണ് റിഫയെ ദുബായ് ജാഫിലിയയിലെ താമസസ്ഥലത്തു മരിച്ച നിലയിൽ കണ്ടെത്തിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബാലുശ്ശേരി ∙ യുട്യൂബറും ആൽബം താരവുമായ റിഫയുടെ ദുരൂഹ മരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു മാതാപിതാക്കൾ നൽകിയ പരാതിയിൽ ഭർത്താവും യുട്യൂബറുമായ മെഹ്നാസ് മൊയ്തുവിനെ (25) പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാർച്ച് 1നു പുലർച്ചെയാണ് റിഫയെ ദുബായ് ജാഫിലിയയിലെ താമസസ്ഥലത്തു മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യാപ്രേരണ കുറ്റം അടക്കമുള്ള വകുപ്പുകൾ പ്രകാരമാണു മെഹ്നാസിനെതിരെ പൊലീസ് കേസെടുത്തത്.

മെഹ്നാസ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു. ഇതോടെയാണു മറ്റൊരു കേസിൽ റിമാൻഡിലായിരുന്ന മെഹ്നാസിനെ ജയിലിൽ എത്തി പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്യൽ തുടരുകയാണ്. 10 ദിവസം മുൻപാണു മെഹ്നാസ് പോക്സോ കേസിൽ അറസ്റ്റിലായത്.

ADVERTISEMENT

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടു പ്രണയത്തിലായ ഇരുവരും 3 വർഷം മുൻപാണു വിവാഹിതരായത്. 2 വയസ്സുള്ള മകനുണ്ട്.ഏറെ സന്തോഷത്തോടെ വിഡിയോകളിൽ പ്രത്യക്ഷപ്പെട്ടിരുന്ന ഇരുവർക്കുമിടയിൽ വളരെ വലിയ പ്രശ്നങ്ങൾ നിലനിന്നിരുന്നതായി റിഫയുടെ മരണശേഷം കുടുംബം ആരോപിച്ചിരുന്നു.

ഇത്തരം പ്രശ്നങ്ങളിലേക്കു സൂചന നൽകുന്ന റിഫയുടെ ശബ്ദ സന്ദേശങ്ങളും മരണശേഷം പുറത്തുവന്നു. നിരന്തരം മർദനത്തിന് ഇരയാകുന്നതായി റിഫ സുഹൃത്തിനോട് ഈ സംഭാഷണത്തിൽ വെളിപ്പെടുത്തിയിരുന്നു.താമരശ്ശേരി ഡിവൈഎസ്പി ടി.കെ.അഷ്റഫിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.

ADVERTISEMENT