തൊട്ടിൽപാലം∙ പ്രസവത്തോടനുബന്ധിച്ച് മുടങ്ങിപ്പോയ ബിഎഡ് പഠനം തുടരാൻ ഹൈക്കോടതി അവസരം ഒരുക്കിയതിൽ അതിയായ സന്തോഷമുണ്ടെന്ന് പൂതംപാറ പാറയിടയിൽ മഞ്ജു വെങ്കിടേശ് പറഞ്ഞു. രണ്ടര വർഷത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് ബിഎഡ് കോഴ്സ് പൂർത്തിയാക്കാനുള്ള അവസരം ലഭിച്ചതെന്ന് മഞ്ജു പറഞ്ഞു. കൊട്ടാരക്കര വിദ്യാധിരാജ കോളജ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊട്ടിൽപാലം∙ പ്രസവത്തോടനുബന്ധിച്ച് മുടങ്ങിപ്പോയ ബിഎഡ് പഠനം തുടരാൻ ഹൈക്കോടതി അവസരം ഒരുക്കിയതിൽ അതിയായ സന്തോഷമുണ്ടെന്ന് പൂതംപാറ പാറയിടയിൽ മഞ്ജു വെങ്കിടേശ് പറഞ്ഞു. രണ്ടര വർഷത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് ബിഎഡ് കോഴ്സ് പൂർത്തിയാക്കാനുള്ള അവസരം  ലഭിച്ചതെന്ന് മഞ്ജു പറഞ്ഞു.

കൊട്ടാരക്കര വിദ്യാധിരാജ കോളജ് ഓഫ് ടീച്ചർ എജ്യുക്കേഷനിൽ ബിഎഡ് സെന്ററിൽ 3–ാം സെമസ്റ്റർ പൂർത്തിയാക്കി. പ്രസവത്തെ തുടർന്ന്  4–ാം സെമസ്റ്റർ പരീക്ഷ എഴുതാൻ സാധിച്ചില്ല. 2019ൽ നവംബറിൽ അവധിയിൽ പോയി. 

ADVERTISEMENT

പ്രസവം കഴിഞ്ഞ് കോളജിൽ എത്തിയപ്പോൾ ടീച്ചിങ് പ്രാക്ടീസ് ഉൾപ്പെടെ തുടർപഠനത്തിന് അവസരം ലഭിച്ചില്ലെന്ന് മഞ്ജു പറഞ്ഞു. അതേ വർഷം തന്നെ സിലബസ് മാറുകയും ചെയ്തു.

ബിഎഡ് 4–ാം സെമസ്റ്ററിൽ പുനഃപ്രവേശനം ആവശ്യപ്പെട്ട് മഞ്ജു സർവകലാശാല അധികൃതർക്കും മുൻ മന്ത്രി കെ.ടി. ജലീൽ ഉൾപ്പെടെയുള്ളവർക്കും നിവേദനം നൽകിയിരുന്നു. കുഞ്ഞു ജനിച്ചതിനെ തുടർന്ന് പഠനം മുടങ്ങിയ തനിക്കു പരീക്ഷ എഴുതാനും ചട്ടഭേദഗതി അനുസരിച്ചുള്ള അധിക ഇന്റേൺഷിപ് പൂർത്തിയാക്കാനും അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു പി. ഷംസുദ്ദീൻ മുഖേന ഹർജി നൽകിയത്.  വാളാട് ഗവ. ഹൈസ്കൂൾ അധ്യാപകൻ ശ്രീജിത്തിന്റെ ഭാര്യയാണ് മഞ്ജു വെങ്കിടേശ്. മകൾ: സിവ ദക്ഷ.