വടകര ∙ ഇടതു നിയന്ത്രണത്തിലുള്ള രണ്ടു സഹകരണ ബാങ്കിലെ നിയമന വിവാദം പാർട്ടിക്കകത്ത് പ്രതിഷേധമായപ്പോൾ സിപിഎം നേതൃത്വം ഇടപെട്ട് നിയമനം മരവിപ്പിച്ചതിനു പിന്നാലെ സിപിഎം നിയന്ത്രണത്തിലുള്ള മേമുണ്ട എച്ച്എസ്എസിൽ പാർട്ടി നേതാവിന്റെ മകന്റെ ഭാര്യയ്ക്ക് അധ്യാപക ജോലി നൽകുന്നത് സംബന്ധിച്ച് സിപിഎമ്മിൽ പ്രതിഷേധം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വടകര ∙ ഇടതു നിയന്ത്രണത്തിലുള്ള രണ്ടു സഹകരണ ബാങ്കിലെ നിയമന വിവാദം പാർട്ടിക്കകത്ത് പ്രതിഷേധമായപ്പോൾ സിപിഎം നേതൃത്വം ഇടപെട്ട് നിയമനം മരവിപ്പിച്ചതിനു പിന്നാലെ സിപിഎം നിയന്ത്രണത്തിലുള്ള മേമുണ്ട എച്ച്എസ്എസിൽ പാർട്ടി നേതാവിന്റെ മകന്റെ ഭാര്യയ്ക്ക് അധ്യാപക ജോലി നൽകുന്നത് സംബന്ധിച്ച് സിപിഎമ്മിൽ പ്രതിഷേധം ശക്തമായി. പാർട്ടിയുമായി ബന്ധപ്പെട്ട സമൂഹ മാധ്യമങ്ങളിലാണ് എതിർപ്പിന്റെ സന്ദേശം പ്രചരിക്കുന്നത്.

പാർട്ടി ലോക്കൽ കമ്മിറ്റി അംഗമായ നേതാവിന് സർക്കാർ സർവീസിൽ ജോലി കിട്ടുന്നതിനു മുൻപ് എ‍യ്ഡഡ് സ്കൂളിൽ ജോലി തരപ്പെടുത്തിയത് പാർട്ടി സാമ്പത്തിക സഹായം നൽകിയിട്ടാണെന്നും പിന്നീട് ഇദ്ദേഹത്തിന്റെ ഭാര്യയ്ക്ക് അങ്കണവാടിയിൽ ജോലി നൽകിയത് അർഹതപ്പെട്ട ഒട്ടേറെ പേരെ തഴഞ്ഞ് പാർട്ടി ശുപാർശയെ തുടർന്നാണെന്നും പ്രതിഷേധക്കാർ പറയുന്നു. ഇദ്ദേഹത്തിന്റെ രണ്ടു ആൺ മക്കളും സർക്കാർ ജോലിയുള്ളവരാണെന്നും ഇതിൽ പാർട്ടിയുമായി ബന്ധമില്ലാത്ത മൂത്ത മകന്റെ ഭാര്യയ്ക്ക് ജോലി നൽകാൻ തീരുമാനിച്ചതെന്നുമാണ് പരാതി.

ADVERTISEMENT

നിരവധി പാർട്ടി കുടുംബം ഈ വിദ്യാലയത്തിലെ ജോലിക്ക് വർഷങ്ങളായി കാത്തിരിക്കുമ്പോൾ അടുത്ത കാലത്ത് ബിഎഡ് പാസായ അപേക്ഷകരിൽ പ്രായം കുറഞ്ഞ ആൾക്കാണ് ജോലി നൽകാൻ തീരുമാനിച്ചതെന്നും ഇതിനെതിരെ വിവിധ ബ്രാഞ്ചുകൾ മേൽ കമ്മിറ്റിക്ക് പരാതി നൽകിയിട്ടുണ്ടെന്നും പ്രതിഷേധക്കാർ പറയുന്നു. ഇതോടെ പ്രശ്നം പാർട്ടി തലത്തിൽ ചർച്ചയായി. പാർട്ടിയുടെയും പോഷക സംഘടനകളുമായി ബന്ധപ്പെട്ട വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്ന സന്ദേശം തടയാൻ കഴിയാത്ത വിധം പ്രചരിക്കുകയാണ്. അതേ സമയം നിയമനത്തിൽ പ്രശ്നമില്ലെന്നാണ് സ്കൂൾ ഭരണ സമിതി പറയുന്നത്. കൂടിക്കാഴ്ച നടത്തി പോസ്റ്റിന് യോജിച്ച ആളെ തിരഞ്ഞെടുക്കുകയായിരുന്നുവെന്നും ഇത് സംബന്ധിച്ച വിവാദങ്ങളിൽ കഴമ്പില്ലെന്നുമാണ് സിപിഎമ്മിന്റെയും വിശദീകരണം.