പേരാമ്പ്ര ∙ വാഹനങ്ങളിൽ നിന്ന് ബാറ്ററി മോഷണം നടത്തുന്ന സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. രാവിലെ കൂത്താളി കേളൻമുക്കിലെ കുഞ്ഞോത്ത് നിർത്തിയിട്ട ടിപ്പർ ലോറിയിൽ നിന്നു ബാറ്ററി മോഷ്ടിച്ചതിനെ തുടർന്നാണ് ഇവർ അറസ്റ്റിലായത്. ചങ്ങരോത്ത് കുത്തുപറമ്പിൽ മുഹമ്മദ് ഷാഹിൽ (20), തെക്കേടത്ത് കടവ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പേരാമ്പ്ര ∙ വാഹനങ്ങളിൽ നിന്ന് ബാറ്ററി മോഷണം നടത്തുന്ന സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. രാവിലെ കൂത്താളി കേളൻമുക്കിലെ കുഞ്ഞോത്ത് നിർത്തിയിട്ട ടിപ്പർ ലോറിയിൽ നിന്നു ബാറ്ററി മോഷ്ടിച്ചതിനെ തുടർന്നാണ് ഇവർ അറസ്റ്റിലായത്. ചങ്ങരോത്ത് കുത്തുപറമ്പിൽ മുഹമ്മദ് ഷാഹിൽ (20), തെക്കേടത്ത് കടവ് എടവലത്ത് ഷലൂൽ (19) എന്നിവരാണ് പ്രതികൾ.

കൂത്താളി പൈതോത്ത് സ്വദേശി മുഹമ്മദ് ഷരീഫിന്റെ ജിപിആർഎസ് ഘടിപ്പിച്ച ടിപ്പറിൽ നിന്നു ബാറ്ററി മോഷണം നടത്തുന്നതിനിടയിൽ പുലർച്ചെ നാലോടെ ഷരീഫിന് സന്ദേശം വന്നതാണ് പ്രതികളെ പിടികൂടാൻ കാരണമായത്. കുഞ്ഞോത്തുള്ള ഡ്രൈവറുടെ വീടിന് സമീപമാണ് ലോറി നിർത്തിയിട്ടിരുന്നത്. സന്ദേശം ലഭിച്ച ഉടൻ ഷരീഫ് ഡ്രൈവറെ വിവരമറിയിച്ചു. ഡ്രൈവർ വന്നപ്പോൾ ലോറിക്ക് സമീപത്തു നിന്ന് ഒരു കാർ പോവുന്നത് കാണുകയും ചെയ്തു. തുടർന്ന് ഡ്രൈവറും മറ്റുള്ളവരും ചേർന്ന് കാറിനെ പിന്തുടരുകയായിരുന്നു.

ADVERTISEMENT

ചങ്ങരോത്ത് പന്തിരിക്കരയ്ക്ക് സമീപം വലിയ പറമ്പിൽ ഭാഗത്ത് ഇവരെ കണ്ടെത്തി. കാർ പരിശോധിച്ചപ്പോൾ എട്ടോളം ബാറ്ററികൾ കണ്ടെത്തി. പെരുവണ്ണാമൂഴി പൊലീസിനെ വിവരം അറിയിച്ച് പൊലീസെത്തി പ്രതികളെ കസ്റ്റഡിയിൽ എടുത്തു. സംഘത്തിൽ മൂന്നുപേർ ഉണ്ടായിരുന്നതായും ഒരാൾ രക്ഷപ്പെട്ടതായും ഷരീഫ് പറഞ്ഞു. 3 കേസുകൾ കൂടി റജിസ്റ്റർ ചെയ്തിട്ടുണ്ട്. പേരാമ്പ്ര പൊലീസ് സബ് ഇൻസ്പെക്ടർ പി.വിനോദാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.