തേഞ്ഞിപ്പലം ∙ വിദൂര വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയോടെ 18 കോഴ്സുകൾക്ക് അനുമതി നേടി കാലിക്കറ്റ് സർവകലാശാല. ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയ്ക്കു യുജിസി അംഗീകാരം നൽകിയ കോഴ്സുകൾ ഒഴികെയുള്ളവയിൽ വിദൂര വിദ്യാഭ്യാസ കോഴ്സുകൾക്കായി അപേക്ഷ ക്ഷണിക്കാൻ കേരളത്തിലെ മറ്റു സർവകലാശാലകൾക്ക് ഹൈക്കോടതി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തേഞ്ഞിപ്പലം ∙ വിദൂര വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയോടെ 18 കോഴ്സുകൾക്ക് അനുമതി നേടി കാലിക്കറ്റ് സർവകലാശാല. ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയ്ക്കു യുജിസി അംഗീകാരം നൽകിയ കോഴ്സുകൾ ഒഴികെയുള്ളവയിൽ വിദൂര വിദ്യാഭ്യാസ കോഴ്സുകൾക്കായി അപേക്ഷ ക്ഷണിക്കാൻ കേരളത്തിലെ മറ്റു സർവകലാശാലകൾക്ക് ഹൈക്കോടതി അനുമതി നൽകിയതോടെയാണ് നേരത്തേയുണ്ടായിരുന്ന 25ൽ 18 കോഴ്സുകളിലേക്കും പ്രവേശനം നടത്താൻ കാലിക്കറ്റിന് അനുമതി ലഭിച്ചത്. ഹൈക്കോടതിയുടെ പഴയ ഉത്തരവിന്റെ വെളിച്ചത്തിൽ 9 കോഴ്സുകൾക്ക് നേരത്തേ സർക്കാർ അനുമതി നൽകിയിരുന്നു.

ഇന്നലത്തെ ഉത്തരവോടെ 9 കോഴ്സുകൾക്കുകൂടി അനുമതിയായി. എസ്എൻ ഓപ്പൺ സർവകലാശാല നടത്തുന്ന 7 കോഴ്സുകൾ നടത്താൻ മറ്റു സർവകലാശാലകൾക്ക് അനുമതിയില്ല.  വിദൂര പഠന കോഴ്സുകളിൽ വിദ്യാർഥി പ്രവേശനത്തിനു സർക്കാർ അനുമതി തടഞ്ഞപ്പോൾ മലബാറിലെ അര ലക്ഷത്തിലേറെ വിദ്യാർഥികളുടെ ഉപരിപഠന സ്വപ്നങ്ങൾ അവതാളത്തിലായിരുന്നു. തൃശൂരിലെയും മലപ്പുറത്തെയും വിദ്യാർഥികൾ വ്യത്യസ്ത ഹർജികളുമായി തുടരെ ഹൈക്കോടതിയെ സമീപിച്ചതാണ് 18 കോഴ്സുകൾ വീണ്ടെടുക്കാൻ കാലിക്കറ്റിനു വഴിതുറന്നത്. ‌ഈ കോഴ്സുകളിലേക്ക് ഉടൻ അപേക്ഷ ക്ഷണിക്കും. 

ADVERTISEMENT

കാലിക്കറ്റ് നടത്തുന്ന 18 കോഴ്സുകൾ

∙ ബിരുദം: ഹിസ്റ്ററി, ഇക്കണോമിക്സ്, അഫ്സലുൽ ഉലമ, പൊളിറ്റിക്കൽ സയൻസ്, ഫിലോസഫി, സോഷ്യോളജി, ബികോം, ബിബിഎ.
∙ ബിരുദാനന്തര ബിരുദം: അറബിക്, ഇക്കണോമിക്സ്, ഹിന്ദി, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, ഫിലോസഫി, സംസ്കൃതം, സോഷ്യോളജി, എംകോം, എംഎസ്‌സി മാത്തമാറ്റിക്സ്.