നാദാപുരം∙ ഏറ്റവുമൊടുവിൽ പുറമേരിയിൽ സിപിഎമ്മിന്റെ ലോക്കൽ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു മടങ്ങുമ്പോൾ പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ ഇനിയും എത്തണമെന്നായിരുന്നു അണികളുടെ ആഗ്രഹം. മുഖ്യമന്ത്രി പിണറായി വിജയൻ യാത്ര ചെയ്ത വിമാനത്തിൽ യൂത്ത് കോൺഗ്രസുകാർ കയറുകയും അദ്ദേഹത്തിനെതിരെ മുദ്രാവാക്യം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാദാപുരം∙ ഏറ്റവുമൊടുവിൽ പുറമേരിയിൽ സിപിഎമ്മിന്റെ ലോക്കൽ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു മടങ്ങുമ്പോൾ പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ ഇനിയും എത്തണമെന്നായിരുന്നു അണികളുടെ ആഗ്രഹം. മുഖ്യമന്ത്രി പിണറായി വിജയൻ യാത്ര ചെയ്ത വിമാനത്തിൽ യൂത്ത് കോൺഗ്രസുകാർ കയറുകയും അദ്ദേഹത്തിനെതിരെ മുദ്രാവാക്യം മുഴക്കുകയും ചെയ്ത സംഭവം കോടിയേരി പുറമേരിയിലേക്കുള്ള യാത്രയിലാണ് അറിഞ്ഞത്. അതെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രതികരണം സംസ്ഥാനത്ത് ആകെ ഏറെ ശ്രദ്ധിക്കപ്പെട്ട വാർത്തയുമായിരുന്നു. പരിചയമുള്ളവരും അല്ലാത്തവരുമായവരോടൊക്കെ സ്നേഹം പങ്കിട്ടാണ് കോടിയേരി അന്നു മടങ്ങിയത്.നാദാപുരത്ത് ഫയർ സ്റ്റേഷൻ അനുവദിച്ചതും ഉദ്ഘാടനം നടത്തിയതും കോടിയേരി ആഭ്യന്തര മന്ത്രിയായ ഘട്ടത്തിലായിരുന്നു. 

നാദാപുരം പൊലീസ് സ്റ്റേഷന്റെ കെട്ടിട ഉദ്ഘാടനവും അദ്ദേഹം ആഭ്യന്തര മന്ത്രിയായിരിക്കെ നിർവഹിച്ചു. നാദാപുരം മേഖലയിൽ രാഷ്ട്രീയ സംഘർഷങ്ങൾ പതിവായ ഘട്ടത്തിലൊക്കെ സമാധാനത്തിന്റെ ദൂതനായാണ് അദ്ദേഹമെത്തിയത്.  കോടിയേരിയും ബിനോയ് വിശ്വവും ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി  അടക്കമുള്ള   വിവിധ രാഷ്ട്രീയ നേതാക്കളും ചേർന്ന് ചേർന്ന് നാദാപുരത്തു നിന്നു കല്ലാച്ചിയിലേക്കു  നയിച്ച സ്വാതന്ത്ര്യ ദിന സമാധാന സന്ദേശ യാത്രയും  പൊതു സമ്മേളനവും നാദാപുരത്തിന്റെ സമാധാനത്തിന്  നൽകിയ സംഭാവന വിലപ്പെട്ടതാണ്. വാണിമേലിൽ കെ.പി.കുഞ്ഞിരാമൻ അനുസ്മരണം അടക്കമുള്ള സമ്മേളനങ്ങൾക്ക് കോടിയേരിയായിരുന്നു എന്നും ശ്രദ്ധാ കേന്ദ്രം.