തിരുവമ്പാടി ∙ കേരള കർഷക അതിജീവന സംയുക്ത സമിതിയുടെ നേതൃത്വത്തിൽ ഗൂഡല്ലൂരിലേക്കു നടത്തിയ സത്യാന്വേഷണ പഠനയാത്ര അറിവുകൾ അനുഭവങ്ങൾ ആക്കാനുള്ള ശ്രമം ആയിരുന്നു. 1991ൽ മുതുമല കടുവ സങ്കേതത്തിന്റെ 5 കി.മീ. ദൂരം ബഫർ സോൺ ആയി പ്രഖ്യാപിച്ച സ്ഥലങ്ങളിലെ കർഷക ജീവിതം നേരിട്ട് പഠിക്കാനാണ് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവമ്പാടി ∙ കേരള കർഷക അതിജീവന സംയുക്ത  സമിതിയുടെ നേതൃത്വത്തിൽ ഗൂഡല്ലൂരിലേക്കു നടത്തിയ സത്യാന്വേഷണ പഠനയാത്ര അറിവുകൾ അനുഭവങ്ങൾ ആക്കാനുള്ള ശ്രമം ആയിരുന്നു. 1991ൽ മുതുമല കടുവ  സങ്കേതത്തിന്റെ 5 കി.മീ. ദൂരം ബഫർ സോൺ ആയി പ്രഖ്യാപിച്ച സ്ഥലങ്ങളിലെ കർഷക ജീവിതം നേരിട്ട് പഠിക്കാനാണ് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി 48 പേർ യാത്ര ചെയ്തത്.

ഓവാലി ഗ്രാമത്തിൽ കൃഷിസ്ഥലത്ത് മേഞ്ഞു നടക്കുന്ന മ്ലാവുകൾ.

പുലർച്ചെ 4ന് തൊട്ടിൽപാലത്തു നിന്നാണ് യാത്ര തുടങ്ങിയത്.  സത്യാന്വേഷണ പഠനയാത്ര എന്ന് പേരിട്ട ഈ യാത്രയിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 48 പേർ കൂടിച്ചേർന്നു. പുലർച്ചെ 6ന് താമരശ്ശേരിയിൽ രൂപത വികാരി ജനറൽ മോൺ ജോൺ ഒറവുങ്കര യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. 61 കർഷക  സംഘടനകളുടെ കൂട്ടായ്മയായ കേരള കർഷക അതിജീവന സംയുക്ത സമിതിയുടെ നേതൃത്വത്തിലായിരുന്നു യാത്ര. 1991 മുതൽ മുതുമല കടുവ സങ്കേതത്തിന്റെ ബഫർസോൺ മേഖലയിലെ ജനജീവിതം എങ്ങനെ എന്ന് കണ്ടെത്തുക ആയിരുന്നു യാത്രയുടെ ലക്ഷ്യം. 

ADVERTISEMENT

ഓവാലി പഞ്ചായത്തിലെ ജനജീവിതത്തിന്റെ നിയന്ത്രണ കവാടമായ ചെക്ക് പോസ്റ്റ്, ഇവിടത്തെ പഞ്ചായത്ത് കൗൺസിലർ ആയ  കെ.കെ.ബുഷ്റ, കെ.സി.സെയ്തലവി, പി.ജൂബൈരിയ എന്നിവരും നാട്ടുകാരായ പി.ഇബ്നു, കേദീശ്വരൻ എന്നിവരും നാടിന്റെ അവസ്ഥകൾ വിവരിച്ചു. നീലഗിരി ജില്ലയിലെ ആദ്യ പഞ്ചായത്തായ ഓവാലിയിൽ 30,000 ജനങ്ങൾ 18 വാർഡുകളിലായി ഉണ്ട്. ഒരു കാലത്ത് ഗൂഡല്ലൂരിനെക്കാൾ വലിയ പട്ടണം ആയിരുന്ന ഓവാലി ഇന്ന് മൃതപ്രായ  പ്രദേശം ആണ്.

നിലനിൽപിനു ആയുള്ള അതിജീവന പോരാട്ടത്തിലാണ് ഇവിടത്തെ ജനങ്ങൾ.2011 വരെ നികുതി അടച്ച് കൊണ്ടിരുന്ന ഇവരുടെ ഭൂമികളിലെ മുഴുവൻ റജിസ്ട്രേഷൻ നടപടികളും നിർത്തി.പുതിയ വീടുകൾ നിർമിക്കാനോ, നിലവിലെ വീടുകളുടെ അറ്റകുറ്റപ്പണികൾ നടത്താനോ പോലും അനുമതി ഇല്ലാത്തവരാണ് ഇവിടത്തെ ജനങ്ങൾ. ബാങ്ക് വായ്പകൾ  നൽകാത്ത ഓവാലിയുടെ നേരനുഭവങ്ങൾ പലരും പങ്കു വയ്ക്കുമ്പോൾ ചിലരുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. 

ADVERTISEMENT

ശ്രീ മധുര പഞ്ചായത്തിലേക്കും യാത്ര നടത്തി. പഞ്ചായത്ത് കൗൺസിലർ പി.ശ്രീജേഷും നാട്ടുകാരായ സി.കെ.മണിയും എം.സി.തോമസും പ്രദേശത്തിന്റെ ദുരിതാവസ്ഥ വിവരിച്ചു. അവസാനം എത്തിച്ചേർന്ന മണ്ണുവയൽ ഗ്രാമത്തിലും ജനങ്ങളുടെ പ്രശ്നം സമാനത ഉള്ളതായിരുന്നു. കണ്ണീർ വീണ വഴിയോരങ്ങളിൽ ബഫർ സോണിന്റെ ദുരന്തങ്ങൾ നൽകുന്ന അറിവ് അനുഭവം ആക്കുവാൻ കഴിഞ്ഞു എന്ന് പഠന സംഘത്തിനു നേതൃത്വം നൽകിയ ജില്ലാ ചെയർമാൻ ജോണി ജേക്കബ്, സുമിൻ എസ്.നെടുങ്ങാടൻ,ജോയി കണ്ണഞ്ചിറ,  ഡോ.മാനുവൽ നീലൂർ, ബാബു പുതുപറമ്പിൽ, കെ.പി.സെബാസ്റ്റ്യൻ, രാജു കട്ടിപ്പാറ എന്നിവർ വ്യക്തമാക്കി.