കോഴിക്കോട്∙ ഫോണിലേക്ക് അശ്ലീല ദൃശ്യങ്ങൾ അയച്ചയാൾക്കെതിരെ പരാതി നൽകിയ പെൺകുട്ടിയും പിതാവും 9 മാസമായി പൊലീസ് സ്റ്റേഷൻ കയറിയിറങ്ങുകയാണ്. പ്രതിയെ പിടിച്ചില്ലെന്നതോ പോട്ടെ, പരാതി കൊടുത്ത ഉടൻ പൊലീസ് പരിശോധനയ്ക്കായി വാങ്ങിയ ഐ ഫോൺ ഇതുവരെ തിരിച്ചു കൊടുത്തിട്ടുമില്ല. മാത്രമല്ല, ഫോണിലേക്ക് ആരോ വിഡിയോ ദൃശ്യം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ ഫോണിലേക്ക് അശ്ലീല ദൃശ്യങ്ങൾ അയച്ചയാൾക്കെതിരെ പരാതി നൽകിയ പെൺകുട്ടിയും പിതാവും 9 മാസമായി പൊലീസ് സ്റ്റേഷൻ കയറിയിറങ്ങുകയാണ്. പ്രതിയെ പിടിച്ചില്ലെന്നതോ പോട്ടെ, പരാതി കൊടുത്ത ഉടൻ പൊലീസ് പരിശോധനയ്ക്കായി വാങ്ങിയ ഐ ഫോൺ ഇതുവരെ തിരിച്ചു കൊടുത്തിട്ടുമില്ല.

മാത്രമല്ല, ഫോണിലേക്ക് ആരോ വിഡിയോ ദൃശ്യം അയച്ചതിനു പരാതിക്കാരിയുടെ ശരീരപരിശോധന നടത്തണമെന്ന വിചിത്രമായ ആവശ്യവും പൊലീസ് മുന്നോട്ടുവയ്ക്കുന്നു. കേസെടുത്തില്ലെങ്കിലും സാരമില്ല, ബാങ്ക് വായ്പയെടുത്തു  വാങ്ങിയ ഐ ഫോണെങ്കിലും തിരിച്ചുകിട്ടിയാൽ മതിയെന്ന നിലപാടിലാണ് അച്ഛനും മകളും. കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശിയായ നാടക–ചലച്ചിത്ര പ്രവർത്തകന്റെ മകളാണു പരാതി നൽകിയത്. നടക്കാവ് ഗേൾസ് എച്ച്എസ്എസ് വിദ്യാർഥിയായ കുട്ടിക്ക് 2021 ഒക്ടോബറിൽ പതിനേഴാം പിറന്നാളിന് പിതാവ് പുതിയ മോഡൽ ഐ ഫോൺ വാങ്ങി നൽകിയിരുന്നു. ഓൺലൈൻ ക്ലാസുകൾക്ക് ഈ ഫോണാണ് ഉപയോഗിച്ചിരുന്നത്.

2022 ജനുവരി 23ന് രാത്രി പത്തരയോടെ പെൺകുട്ടിയുടെ ഫോണിൽ ടെലിഗ്രാം ആപ്പിൽ അജ്ഞാത നമ്പറിൽ നിന്ന് 10 അശ്ലീല വിഡിയോകളും 2 ഫോട്ടോകളും വന്നു. പിറ്റേന്നു തന്നെ പെൺകുട്ടി പിതാവിനൊപ്പം നടക്കാവ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. പോക്സോ നിയമപ്രകാരം പൊലീസ് ഉടൻ കേസെടുക്കുകയും പരിശോധനയ്ക്കായി ഫോൺ വാങ്ങിവയ്ക്കുകയും ചെയ്തു. ശരീര പരിശോധന നടത്തണമെന്നും പൊലീസ് നിർബന്ധിച്ചെങ്കിലും പരാതിക്കാരിയും പിതാവും വഴങ്ങിയില്ല. ഫോണിലേക്ക് അശ്ലീലദൃശ്യം വന്നതിനു ശരീരപരിശോധന എന്തിനാണെന്നു ചോദിച്ചതോടെ, പരിശോധനയ്ക്കു തയാറല്ലെന്ന് എഴുതിവാങ്ങി ഇരുവരെയും പറ‍ഞ്ഞുവിടുകയായിരുന്നു.

ADVERTISEMENT

ഒരു മാസത്തിനുശേഷം ഫോൺ തിരികെ ലഭിക്കാൻ പൊലീസിനെ സമീപിച്ചെങ്കിലും കിട്ടിയില്ല. കണ്ണൂരിലെ റീജനൽ ഫൊറൻസിക്  ലാബിൽ വിദഗ്ധ പരിശോധനയ്ക്ക്  അയച്ചിരിക്കുകയാണെന്നായിരുന്നു മറുപടി. പിന്നീടുള്ള ഓരോ മാസവും സ്റ്റേഷനിലെത്തി അന്വേഷിക്കാറുണ്ട്. ഒക്ടോബർ 24ന് 9 മാസം പിന്നിട്ടു. ഫോൺ ഇപ്പോഴും കണ്ണൂരിലെ ലാബിലാണെന്നാണ് പൊലീസ് പറയുന്നത്. വർഷങ്ങൾ പഴക്കമുള്ള കേസുകൾ കെട്ടിക്കിടക്കുന്നതിനാൽ പരിശോധന ഇനിയും വൈകുമത്രെ. ഫോൺ വാങ്ങാൻ‌ ബാങ്കിൽ നിന്നെടുത്ത വായ്പയുടെ തിരിച്ചടവ് ഇപ്പോഴും തീർന്നിട്ടില്ല. ശരീരപരിശോധനയ്ക്കു വഴങ്ങാത്തതിനു പൊലീസ് വിരോധം തീർക്കുകയാണോ എന്നും ബന്ധുക്കൾക്കു സംശയമുണ്ട്.