പയ്യോളി∙ നഗരസഭയിലെ കോട്ടക്കടപ്പുറം സന്ദർശിക്കാൻ വിനോദ സഞ്ചാരികളുടെ തിരക്കാണ്. സഞ്ചാരികളും നാട്ടുകാരും ഒരുപോലെ ‘ മിനി ഗോവ’ എന്നു വിളിക്കുന്ന പ്രദേശമാണിത്. കോട്ടപ്പുഴയും അറബിക്കടലും സംഗമിക്കുന്ന പ്രകൃതി രമണീയമായ ഈ അഴിമുഖം സന്ദർശിക്കാൻ ദിനം പ്രതി നൂറുകണക്കിനു പേരാണ് എത്തിച്ചേരുന്നത്. അവധി ദിവസങ്ങളിൽ ഈ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പയ്യോളി∙ നഗരസഭയിലെ കോട്ടക്കടപ്പുറം സന്ദർശിക്കാൻ വിനോദ സഞ്ചാരികളുടെ തിരക്കാണ്. സഞ്ചാരികളും നാട്ടുകാരും ഒരുപോലെ ‘ മിനി ഗോവ’ എന്നു വിളിക്കുന്ന പ്രദേശമാണിത്.  കോട്ടപ്പുഴയും അറബിക്കടലും സംഗമിക്കുന്ന പ്രകൃതി രമണീയമായ ഈ അഴിമുഖം സന്ദർശിക്കാൻ ദിനം പ്രതി നൂറുകണക്കിനു പേരാണ് എത്തിച്ചേരുന്നത്. അവധി ദിവസങ്ങളിൽ ഈ തീരത്തേക്ക് വിനോദ സഞ്ചാരികളുടെ ഒഴുക്കാണ്. വടകര സാൻഡ് ബാങ്കിനോട് ചേർന്നു കിടക്കുന്ന പ്രദേശമാണിത്.  കടലിലെ പുലിമുട്ട് തിരമാലകളുടെ ശക്തി കുറയ്ക്കുന്നു.അഴിമുഖമായതിനാൽ പുഴത്തീരവും കടൽത്തീരവും ഇവിടെയുണ്ട്. വിശാലമായ മണൽ പരപ്പും വിവിധതരം കണ്ടൽ ചെടികളും ഇവിടെയുണ്ട്.      

കോട്ടക്കടപ്പുറം അഴിമുഖത്തെ കണ്ടൽ സമൃദ്ധി.

തീരത്തെ വിശാലമായ പച്ചപ്പ് തീരത്തെ കുടുതൽ മനോഹരിയാക്കുന്നു. പ്രകൃതി തന്നെ കനിഞ്ഞ് അനുഗ്രഹിച്ച ഈ തീരത്തിരുന്ന് കാറ്റു കൊള്ളാനും പുഴയിൽ നീരാടാനും ധാരാളം  പേർ എത്തുന്നു. ഇവിടുത്തേക്ക് റോഡു സൗകര്യം നിലവിലുണ്ട്. വാഹനങ്ങൾക്ക് പേ പാർക്കിങ് സൗകര്യവുമുണ്ട്. കൊളാവിപ്പാലം തീരം – പ്രകൃതി സംരക്ഷണ സമിതിയുടെ ആമ വളർത്തു കേന്ദ്രം ഇതിനു തൊട്ടടുത്താണ്. കോട്ടക്കൽ കുഞ്ഞാലി മരയ്ക്കാർ സ്മാരകവും മ്യൂസിയവും സർഗാലയ കലാ– ശിൽപ കലാ കേന്ദ്രവും ഈ തീരത്തിന് സമീപത്ത് സ്ഥിതി ചെയ്യുന്നു. അധികൃതർ മനസ്സുവച്ചാൽ ഈ മനോഹര തീരത്തെ മികച്ച ടൂറിസ്റ്റ് കേന്ദ്രമായി വികസിപ്പിക്കാൻ കഴിയും.  അത്യാവശ്യം അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയും സെക്യൂരിറ്റി ഗാർഡ്  ലൈഫ് ഗാർഡ് എന്നിവയെ  നിയോഗിച്ചും ഈ കേന്ദ്രത്തെ മികച്ച വിനോദ സഞ്ചാര കേന്ദ്രമാക്കാൻ കഴിയും.