വടകര ∙ ദേശീയ പാതയുടെ പണി നടക്കുന്ന പെരുവാട്ടിൻ താഴ ജംക്‌ഷനിൽ സ്ഥാപിച്ച ഡിവൈഡറുകൾ അപകടം ക്ഷണിച്ചു വരുത്തുന്നു. കോൺക്രീറ്റി‍ൽ പണിത ഭാരമുള്ള ഡിവൈഡറുകളിൽ വാഹനം തട്ടിയാണ് അപകടം. ഏറ്റവും ഒടുവിൽ ഇന്നലെ പുലർച്ചെ ശബരിമലയിൽ നിന്നു തിരിച്ചു വരികയായിരുന്ന ടെംപോ ട്രാവലർ അപകടത്തിൽ തകർന്നു. രണ്ടു പേർക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വടകര ∙ ദേശീയ പാതയുടെ പണി നടക്കുന്ന പെരുവാട്ടിൻ താഴ ജംക്‌ഷനിൽ സ്ഥാപിച്ച ഡിവൈഡറുകൾ അപകടം ക്ഷണിച്ചു വരുത്തുന്നു. കോൺക്രീറ്റി‍ൽ പണിത ഭാരമുള്ള ഡിവൈഡറുകളിൽ വാഹനം തട്ടിയാണ് അപകടം. ഏറ്റവും ഒടുവിൽ ഇന്നലെ പുലർച്ചെ ശബരിമലയിൽ നിന്നു തിരിച്ചു വരികയായിരുന്ന ടെംപോ ട്രാവലർ അപകടത്തിൽ തകർന്നു. രണ്ടു പേർക്ക് പരുക്കേറ്റു. ഇവർക്ക് പാർക്കോ ആശുപത്രിയിൽ ചികിത്സ നൽകി.

മിക്ക ദിവസവും ഇവിടെ വാഹനങ്ങൾ ഡിവൈഡറിൽ തട്ടുന്നുണ്ട്. മൂന്നു ദിവസം മുൻപ് കണ്ണൂർ ഭാഗത്തേക്കു പോവുകയായിരുന്ന ലോറിയും ഇതേ രീതിയിൽ അപകടത്തിലായി. മൂന്ന് ആഴ്ച മുൻപു ഭാരം കയറ്റി വന്ന ലോറി മറിയാതെ രക്ഷപ്പെടുകയായിരുന്നു.റോഡിന്റെ വീതി വളരെ കുറച്ച് ഡിവൈഡറുകൾ സ്ഥാപിച്ചതാണ് പ്രശ്നം. അപകട മേഖലയിൽ തീരെ വെളിച്ചമില്ല. ഇവിടെയുണ്ടായിരുന്ന ഹൈമാസ്റ്റ് വിളക്ക് റോഡ് പണി തുടങ്ങിയപ്പോൾ അഴിച്ചു മാറ്റിയിരുന്നു. ഇവിടെ നിന്ന് പുഞ്ചിരി മിൽ ഭാഗത്തേക്കു മാത്രമേ റോഡിൽ വെളിച്ചമുള്ളൂ. ഇതിന്റെ തൊട്ടടുത്ത് റോഡ് പണി നടക്കുന്ന കൈനാട്ടി ജംക്‌ഷനിലും ഡിവൈഡർ അപകടമുണ്ടാക്കുന്നതായി പരാതിയുണ്ട്.