കോഴിക്കോട് ∙ വിദേശത്ത് ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ 2 പേരെ നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം പായിപ്പുല്ല് തുവ്വൂർ വള്ളിക്കപറമ്പിൽ താജുദ്ദീൻ (31), കരുവാരക്കുണ്ട് കോന്തൻ കുളവൻ ഹൗസിൽ മുഹമ്മദ് ഷഹർ (32) എന്നിവരെയാണ് നടക്കാവ് ഇൻസ്പെക്ടർ പി.കെ.ജിജീഷിന്റെ നേതൃത്വത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ∙ വിദേശത്ത് ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ 2 പേരെ നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം പായിപ്പുല്ല് തുവ്വൂർ വള്ളിക്കപറമ്പിൽ താജുദ്ദീൻ (31), കരുവാരക്കുണ്ട് കോന്തൻ കുളവൻ ഹൗസിൽ മുഹമ്മദ് ഷഹർ (32) എന്നിവരെയാണ് നടക്കാവ് ഇൻസ്പെക്ടർ പി.കെ.ജിജീഷിന്റെ നേതൃത്വത്തിൽ പിടികൂടിയത്. ഈസ്റ്റ് നടക്കാവിൽ അൽ ഫാൻസ എച്ച്.ആർ. സൊലൂഷൻ എന്ന സ്ഥാപനം നടത്തി വീസ വാഗ്ദാനം ചെയ്തു  പണം വാങ്ങിയെന്ന പരാതിയിൽ 4 കേസുകളാണ് റജിസ്റ്റർ ചെയ്തത്.

വീസ കിട്ടാത്തതിനെ തുടർന്ന് തട്ടിപ്പിന് ഇരയായവർ നടക്കാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രതികൾ എറണാകുളം, പാലക്കാട്, കോയമ്പത്തൂർ എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. മലപ്പുറം, വയനാട് ജില്ലകളിലും സമാനരീതിയിൽ തട്ടിപ്പു നടന്നതായി പൊലീസിനു വിവരം ലഭിച്ചു. 

ADVERTISEMENT

 എസ്ഐമാരായ എസ്.ബി. കൈലാസ് നാഥ്, കിരൺ ശശിധർ, ബാബു പുതുശ്ശേരി, എഎസ്ഐമാരായ സന്തോഷ് മമ്പാട്ടിൽ, സീനിയർ സിപിഒമാരായ എം.വി.ശ്രീകാന്ത്, സി.ഹരീഷ് കുമാർ,  ജോജോ ജോസഫ്, എം.ഗിരീഷ്,  സിപിഒമാരായ പി.എം.ലെനീഷ്, ബബിത്ത് കുറുമണ്ണിൽ, കെ.ടി.വന്ദന എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്. കൂട്ടു പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്