പേരാമ്പ്ര ∙ പന്തിരിക്കര വരയാലൻ കണ്ടി കോളനി നിവാസികൾ വെള്ളം ലഭിക്കാതെ ദുരിതത്തിൽ. കോളനി നിവാസികൾ ഉൾപ്പെടെ 150 കുടുംബങ്ങളാണ് പൈപ്പ് വെള്ളത്തെ ആശ്രയിക്കുന്നത്. പെരുവണ്ണാമൂഴിയിൽ നിന്നു നൽകുന്ന വെള്ളമാണ് പ്രദേശത്ത് എത്തുന്നത്. എന്നാൽ നിരന്തരം പൈപ്പ് പൊട്ടുന്നതു കാരണം വെള്ളം കിട്ടാത്ത അവസ്ഥയാണ്. മുൻപ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പേരാമ്പ്ര ∙ പന്തിരിക്കര വരയാലൻ കണ്ടി കോളനി നിവാസികൾ വെള്ളം ലഭിക്കാതെ ദുരിതത്തിൽ. കോളനി നിവാസികൾ ഉൾപ്പെടെ 150 കുടുംബങ്ങളാണ് പൈപ്പ് വെള്ളത്തെ ആശ്രയിക്കുന്നത്. പെരുവണ്ണാമൂഴിയിൽ നിന്നു നൽകുന്ന വെള്ളമാണ് പ്രദേശത്ത് എത്തുന്നത്. എന്നാൽ നിരന്തരം പൈപ്പ് പൊട്ടുന്നതു കാരണം വെള്ളം കിട്ടാത്ത അവസ്ഥയാണ്. മുൻപ് റോഡരികിലൂടെയായിരുന്ന പൈപ്പ് റോഡ് ഇരുവശവും വീതി കൂട്ടിയപ്പോൾ റോഡിന്റെ നടുവിലൂടെ ആയി മാറി. റോഡിലൂടെ നിരന്തരം വാഹനങ്ങൾ പോകുന്നതു കാരണം പൈപ്പ് പൊട്ടുന്നതും പതിവായി. 

കഴിഞ്ഞ വർഷം മാത്രം പൈപ്പ് പൊട്ടി 30 കുഴികളാണ് റോഡിൽ ഉണ്ടായത്.കാലപ്പഴക്കം ചെന്ന് ദ്രവിച്ച കനം കുറഞ്ഞ പൈപ്പ് ഉപയോഗിച്ചതാണ് തുടരെ തുടരെ പൊട്ടാൻ കാരണം. ജലവിഭവ വകുപ്പ് അധികൃതരെ അറിയിച്ചാൽ കരാറുകാരന്റെ നമ്പർ നൽകുന്നതല്ലാതെ നടപടി ഉണ്ടാകുന്നില്ലെന്നും നാട്ടുകാർ പറയുന്നു. അധികൃതരുടെ അനാസ്ഥ കാരണം ലക്ഷക്കണക്കിനു ലീറ്റർ വെള്ളമാണു ദിവസേന പാഴാകുന്നത്. ഇതിനു പരിഹാരം കാണാൻ അധികാരികൾ തയാറായില്ലെങ്കിൽ സമര പരിപാടികളിലേക്കു പോകാനാണു നാട്ടുകാരുടെ തീരുമാനം. എത്രയും പെട്ടെന്ന് റോഡിനു നടുവിലൂടെയുള്ള പഴകിയ പൈപ്പ് മാറ്റി പുതിയത് സ്ഥാപിച്ച് പ്രശ്നം പരിഹരിക്കാൻ അധികാരികൾ തയാറാകണമെന്നും ആവശ്യപ്പെട്ടു.