വടകര ∙ ശാന്തിവനം വാതക ശ്മശാനത്തിന്റെ ഫർണസ് ഉടൻ അറ്റകുറ്റപ്പണി നടത്തണമെന്നു നഗരസഭ കൗൺസിലിൽ ആവശ്യമുയർന്നു. ലീഗ് കൗൺസിലർ പി.വി.ഹാഷിമാണ് ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയത്. സ്വന്തമായി ഭൂമിയില്ലാത്തവർ ബുദ്ധിമുട്ടുകയാണെന്നും രണ്ടു ദിവസം മുൻപും ഇവിടെ എത്തിച്ച മൃതദേഹം മടക്കി അയയ്ക്കേണ്ട അവസ്ഥയുണ്ടായെന്നും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വടകര ∙ ശാന്തിവനം വാതക ശ്മശാനത്തിന്റെ ഫർണസ് ഉടൻ അറ്റകുറ്റപ്പണി നടത്തണമെന്നു നഗരസഭ കൗൺസിലിൽ ആവശ്യമുയർന്നു. ലീഗ് കൗൺസിലർ പി.വി.ഹാഷിമാണ് ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയത്. സ്വന്തമായി ഭൂമിയില്ലാത്തവർ ബുദ്ധിമുട്ടുകയാണെന്നും രണ്ടു ദിവസം മുൻപും ഇവിടെ എത്തിച്ച മൃതദേഹം മടക്കി അയയ്ക്കേണ്ട അവസ്ഥയുണ്ടായെന്നും അദ്ദേഹം പറഞ്ഞു.ശ്മശാനത്തിന്റെ നവീകരണ ജോലി കഴിഞ്ഞെന്നും കേടായ ഫർണസ് നന്നാക്കാൻ വാർഷിക കരാറെടുത്ത കമ്പനിക്കാർ വരാത്തതാണ് പ്രശ്നമെന്നും നഗരസഭാധ്യക്ഷ കെ.പി.ബിന്ദു പറഞ്ഞു. 

ഇതു സംബന്ധിച്ചു മലയാള മനോരമയിൽ വന്ന വാർത്ത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും കമ്പനിയുമായി ബന്ധപ്പെട്ടു തിങ്കളാഴ്ച നന്നാക്കാൻ ധാരണയായിട്ടുണ്ടെന്നും അവർ പറഞ്ഞു.പാലോളിപ്പാലത്ത് ഉപ്പുവെള്ളം തടയാനുള്ള ബണ്ട് പ്രശ്നത്തിന് ഉടൻ പരിഹാരം കാണണമെന്നു സി.കെ.കരിം ആവശ്യപ്പെട്ടു. ഇതു മൂലം പ്രദേശത്ത് പച്ചക്കറി കൃഷി ഉൾപ്പെടെ നാശഭീഷണിയിലാണ്. ഹോട്ടൽ ജീവനക്കാർക്കുള്ള ഹെൽത്ത് കാർഡ് വിതരണം ചെയ്യുന്നത് മതിയായ പരിശോധന നടത്താതെയാണെന്നും ഇതിനകം നൽകിയ കാർഡുകളിൽ അന്വേഷണം നടത്തണമെന്നും പി.കെ.സി.അഫ്സൽ ആവശ്യപ്പെട്ടു.