മുക്കം ∙ ടൗണിൽ ഗതാഗത പരിഷ്കാരം നിലവിൽ വന്നു. ആരംഭിച്ചു. സൗന്ദര്യവൽക്കരണ പദ്ധതിയെ തുടർന്നു തകിടം മറിഞ്ഞ ക്രമീകരണമാണു പുനഃസ്ഥാപിച്ചത്. ഗതാഗത നിയന്ത്രണ കമ്മിറ്റിയുടെയും പൊലീസിന്റെയും തീരുമാന പ്രകാരമാണു പരിഷ്കരണം നടപ്പാക്കിയത്.നഗരസഭാധ്യക്ഷൻ പി.ടി.ബാബു നോ എൻട്രി ബോർഡ് സ്ഥാപിച്ച് ഉദ്ഘാടനം ചെയ്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുക്കം ∙ ടൗണിൽ ഗതാഗത പരിഷ്കാരം നിലവിൽ വന്നു. ആരംഭിച്ചു. സൗന്ദര്യവൽക്കരണ പദ്ധതിയെ തുടർന്നു തകിടം മറിഞ്ഞ ക്രമീകരണമാണു പുനഃസ്ഥാപിച്ചത്. ഗതാഗത നിയന്ത്രണ കമ്മിറ്റിയുടെയും പൊലീസിന്റെയും തീരുമാന പ്രകാരമാണു പരിഷ്കരണം നടപ്പാക്കിയത്.നഗരസഭാധ്യക്ഷൻ പി.ടി.ബാബു നോ എൻട്രി ബോർഡ് സ്ഥാപിച്ച് ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷ കെ.പി.ചാന്ദിനി ആധ്യക്ഷ്യം വഹിച്ചു. 

സ്ഥിരം സമിതി അധ്യക്ഷരായ പ്രജിത പ്രദീപ്, മജീദ് ബാബു, എ.സത്യനാരായണൻ, കൗൺസിലർമാരായ അശ്വതി സനൂജ്, എം.മധു എന്നിവർ പ്രസംഗിച്ചു. നാളെ മുതൽ 10 വരെ ട്രയൽ നടക്കും. പിന്നീടു നിയമം ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കും. ട്രാഫിക് പരിഷ്കരണങ്ങൾ പ്രാവർത്തികമാക്കാൻ ബോധവൽക്കരണം നടത്താൻ സന്നദ്ധ പ്രവർത്തകരെ ചുമതലപ്പെടുത്തുമെന്നും നഗരസഭാധ്യക്ഷൻ പി.ടി.ബാബു അറിയിച്ചു.

ADVERTISEMENT

പരിഷ്കാരം ഇങ്ങനെ:

∙ ബസ് സ്റ്റാൻഡിലേക്കുള്ള ബസുകൾ അഭിലാഷ് ജംക്‌ഷനിലൂടെ ആലിൻചുവട് വഴി പ്രവേശിക്കണം.
∙ അരീക്കോട്, ചെറുവാടി, കൊടിയത്തൂർ ഭാഗത്തേക്ക് പോകുന്ന ബസുകൾ പുതിയ ബസ് സ്റ്റാൻഡിലും മറ്റ് ബസുകൾ പഴയ സ്റ്റാൻഡിലും പ്രവേശിക്കണം. പഴയ സ്റ്റാൻഡിലേക്കുള്ള പ്രവേശന കവാടത്തിൽ ബസുകൾ നിർത്തി ആളുകളെ ഇറക്കാനും കയറ്റാനും പാടില്ല.
∙ ആലിൻചുവട് മുതൽ വില്ലേജ് ഓഫിസ് റോഡ് വരെയും അഭിലാഷ് ജംക്‌ഷൻ മുതൽ മുക്കം പാലം വരെയുമുള്ള റോഡിൽ ഇടതുവശവും വലതുവശവും മാറി മാറി ഒന്നിടവിട്ട ദിവസങ്ങളിൽ ചെറിയ വാഹനങ്ങൾ പാർക്ക് ചെയ്യാം. പിസി റോഡിൽ ഇടത്, വലത് വശങ്ങളിൽ ഒന്നിടവിട്ട ദിവസങ്ങളിൽ ചെറിയ വാഹനങ്ങളും പാർക്ക് ചെയ്യണം.
∙ വില്ലേജ് റോഡിൽ നിന്നു മാർക്കറ്റ് റോഡിലേക്കുള്ള പ്രവേശനം അനുവദിക്കില്ല. ഈ റോഡ് വൺവേയായി തുടരും.
∙ സംസ്ഥാന പാതയിൽ തെരുവ് കച്ചവടം അനുവദിക്കില്ല.
∙ അഗസ്ത്യൻമൂഴി സിവിൽ സ്റ്റേഷന് മുൻപിലുള്ള ബസ്ബേയിൽ മറ്റു വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല. ബസുകൾ ബസ്ബേയിൽ തന്നെ നിർത്തി ആളുകളെ കയറ്റുകയും ഇറക്കുകയും ചെയ്യണം.