കോഴിക്കോട് ∙ ബജറ്റിനെതിരെ ജില്ലയിൽ വ്യാപക പ്രതിഷേധം. ഇന്ധനവിലയിൽ സെസ് വർധനയ്ക്കെതിരെയും നികുതി വർധനയ്ക്കെതിരെയും വിവിധ രാഷ്ട്രീയപാർട്ടികളും യുവജന സംഘടനകളും പ്രതിഷേധവുമായി തെരുവിലിറങ്ങി. സർക്കാർ ജീവനക്കാരെയും അധ്യാപകരെയും വഞ്ചിച്ചുവെന്നാരോപിച്ച് ഉദ്യോഗസ്ഥ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി. യൂത്ത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ∙ ബജറ്റിനെതിരെ ജില്ലയിൽ വ്യാപക പ്രതിഷേധം. ഇന്ധനവിലയിൽ സെസ് വർധനയ്ക്കെതിരെയും നികുതി വർധനയ്ക്കെതിരെയും വിവിധ രാഷ്ട്രീയപാർട്ടികളും യുവജന സംഘടനകളും പ്രതിഷേധവുമായി തെരുവിലിറങ്ങി. സർക്കാർ ജീവനക്കാരെയും അധ്യാപകരെയും വഞ്ചിച്ചുവെന്നാരോപിച്ച് ഉദ്യോഗസ്ഥ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അടക്കമുള്ളവരെ അറസ്റ്റ് ചെയ്തുനീക്കി

ബജറ്റിലൂടെ സർക്കാർ സാധാരണക്കാരെ കൊള്ളയടിക്കുന്നുവെന്നാരോപിച്ച് യൂത്ത് ലീഗ് പെട്രോൾ പമ്പ് ഉപരോധിച്ചു. പാവമണി റോഡിൽ കമ്മിഷണർ ഓഫിസിനു സമീപത്ത് സിവിൽ സപ്ലൈസിന്റെ പെട്രോൾ പമ്പാണ് ഉപരോധിച്ചത്.

ADVERTISEMENT

 റോഡിലിരുന്നു പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് മിസ്ഹബ് കീഴരിയൂർ, ട്രഷറർ കെ.എം.എ.റഷീദ്, സംസ്ഥാന കമ്മിറ്റി അംഗം എ.ഷിജിത് ഖാൻ, ജില്ലാ വൈസ് പ്രസിഡന്റ് ഷഫീഖ് അരക്കിണർ, മൻസൂർ മാങ്കാവ്, സിറാജ് കിണാശ്ശേരി, സജീർ കൊമ്മേരി, എം.സിറാജ്, ഫസൽ കൊമ്മേരി, ഇർഷാദ് മനു, സമീർ കല്ലായി, കോയമോൻ പുതിയപാലം, നാസർ ചക്കുംകടവ്,  അഫ്‌ലു ബിജു, ഫൗസാൻസ നസീർ ചക്കുംകടവ്, കെ.ഫൗസാൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തു നീക്കിയത്.

ക്ലിഫ് ഹൗസിലെ പശുവിനു നൽകുന്ന നീതി പോലും ബജറ്റിൽ കേരളത്തിലെ സാധാരണക്കാരോടു കാണിക്കാൻ സർക്കാർ തയാറിയില്ലെന്നു ബിജെപി ജില്ലാ പ്രസിഡന്റ് വി.കെ.സജീവൻ പറഞ്ഞു. മലയാളികളുടെ നടുവൊടിക്കുന്ന ബജറ്റിനെതിരെ ബിജെപി ജില്ലാകമ്മിറ്റി പന്തംകൊളുത്തി നടത്തിയ പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അരയിടത്തുപാലത്തുനിന്നാരംഭിച്ച പ്രകടനം കിഡ്സൺ കോർണറിൽ സമാപിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ഹരിദാസ് പൊക്കിണാരി അധ്യക്ഷനായിരുന്നു. ജില്ലാ ട്രഷറർ വി.കെ.ജയൻ, യുവമോർച്ച ജില്ലാ പ്രസിഡന്റ് ജുബിൻ ബാലകൃഷ്ണൻ, കെ.ഷൈബു, സതീഷ് പാറന്നൂർ, പ്രവീൺ തളിയിൽ തുടങ്ങിയവർ പ്രസംഗിച്ചു.

ADVERTISEMENT

സംസ്ഥാന ബജറ്റ് സർവീസ്–അധ്യാപക മേഖലകളെ പൂർണമായി അവഗണിച്ചതായി എൻജിഒ അസോസിയേഷൻ ജില്ലാ സെക്രട്ടറി പ്രേംനാഥ് മംഗലശ്ശേരി പറഞ്ഞു. സംസ്ഥാന ബജറ്റിൽ ജീവനക്കാരെ അവഗണിച്ചതിൽ പ്രതിഷേധിച്ച് എൻജിഒ അസോസിയേഷൻ ജിഎസ്ടി ഭവനു മുന്നിൽ നടത്തിയ പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിറ്റി ബ്രാഞ്ച് പ്രസിഡന്റ് കെ.പി.സുജിത അധ്യക്ഷയായിരുന്നു. ജില്ലാ ജോയിന്റ് സെക്രട്ടറി സന്തോഷ് കുനിയിൽ, യു.ജി.ജ്യോതിസ്, ആർ. രെജി എന്നിവർ പ്രസംഗിച്ചു. പ്രതിഷേധ പ്രകടനത്തിന് രഞ്ജിത്ത് കുന്നത്ത്, വി.പ്രേമൻ, പി. നിസാർ ,വിനേഷ് തലയ്ക്കൽ, വി.കെ.പ്രമേഷ്, ജയഗോപിനാഥ് എന്നിവർ നേതൃത്വം നൽകി.

ജീവനക്കാരെയും അധ്യാപകരെയും വഞ്ചിച്ച കേരള ബജറ്റ് തള്ളിക്കളയണമെന്ന് ആവശ്യപ്പെട്ട് സെറ്റോ പ്രതിഷേധ പ്രകടനം നടത്തി. കെപിഎസ്ടിഎ സംസ്ഥാന വൈസ് പ്രസിഡന്റ്‌ എൻ. ശ്യാംകുമാർ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു. സെറ്റോ ജില്ലാ ചെയർമാൻ എം. ഷിബു, കെജിഒയു വൈസ് പ്രസിഡന്റ്‌ ബീന പൂവ്വത്തിൽ, എം.റിയാസ് ഷാജു.പി.കൃഷ്ണൻ. പ്രേംനാഥ് മംഗലശ്ശേരി, കെ.കെ.പ്രമോദ്, സെബാസ്റ്റ്യൻ ജോൺ, കെ. മൂസക്കോയ, ടി.ടി. ബിനു എന്നിവർ പ്രസംഗിച്ചു.ആർഎൽജെപി ജില്ലാ കമ്മിറ്റിയുടെ പ്രതിഷേധം ഒബിസി സെൽ സംസ്ഥാന വൈസ് പ്രസിഡന്റ് പ്രമോദ് കണ്ണഞ്ചേരി ഉദ്ഘാടനം ചെയ്തു.ജില്ലാപ്രസിഡന്റ് കാളക്കണ്ടി അരുൺകുമാർ അധ്യക്ഷനായിരുന്നു. 

ADVERTISEMENT

 ജില്ലാജനറൽ സെക്രട്ടറി രാജൻ ചൈത്രം, മൈനോറിറ്റി സെൽ ജില്ലാപ്രസിഡന്റ് പി.താജുദീൻ തുടങ്ങിയവർ പ്രസംഗിച്ചു.എൻജിഒ അസോസിയേഷൻ കോഴിക്കോട് സിവിൽ സ്റ്റേഷനിൽ നടത്തിയ പ്രതിഷേധ പ്രകടനം എൻജിഒ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം ബി.എൻ.ബൈജു ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് സജീവൻ പൊറ്റക്കാട് അധ്യക്ഷനായിരുന്നു. ടി. സിജു, മുരളീധരൻ കന്മന , പി.കെ.സന്തോഷ്, കെ.ടി.നിഷാന്ത് എന്നിവർ പ്രസംഗിച്ചു.