കൂരാച്ചുണ്ട്∙ മലബാറിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ കക്കയത്ത് ടൂറിസം വികസന പദ്ധതികൾ നടപ്പാക്കുന്നില്ലെന്നു പരാതി ഉയരുന്നു. ദിവസേന നൂറുകണക്കിനു വിനോദ സഞ്ചാരികൾ എത്തുന്ന മേഖലയിൽ മികച്ച അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാകാത്തതാണ് പ്രധാന പ്രശ്നം. 2005ൽ കക്കയം വാലി ടൂറിസം പദ്ധതിക്ക് തുടക്കമിട്ടെങ്കിലും തുടർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൂരാച്ചുണ്ട്∙ മലബാറിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ കക്കയത്ത് ടൂറിസം വികസന പദ്ധതികൾ നടപ്പാക്കുന്നില്ലെന്നു പരാതി ഉയരുന്നു. ദിവസേന നൂറുകണക്കിനു വിനോദ സഞ്ചാരികൾ എത്തുന്ന മേഖലയിൽ മികച്ച അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാകാത്തതാണ് പ്രധാന പ്രശ്നം.2005ൽ കക്കയം വാലി ടൂറിസം പദ്ധതിക്ക് തുടക്കമിട്ടെങ്കിലും തുടർ പ്രവർത്തനം ഉണ്ടായില്ല. ടൂറിസ്റ്റുകളുടെ പ്രധാന ആകർഷണമായ ഉരക്കുഴി വെള്ളച്ചാട്ടം കാണാൻ നിർമിച്ച തൂക്കുപാലം വർഷങ്ങളായി പാെട്ടിപ്പാെളിഞ്ഞ നിലയിലാണ്. ഉരക്കുഴിയിലേക്കുള്ള നടപ്പാതയിലും കാൽനട യാത്ര ദുരിതമാണ്.

സഞ്ചാരികൾക്ക് കാട് കാണുന്നതിനു വനം വകുപ്പ് മുൻപ് ട്രക്കിങ് അനുവദിച്ചിരുന്നെങ്കിലും ഇപ്പോൾ നിർത്തിവച്ചിരിക്കുകയാണ്. കക്കയം വനം സംരക്ഷണ സമിതിയുടെ പ്രവർത്തനവും മുടങ്ങിയതോടെ വികസന പ്രവർത്തനങ്ങളിൽ ജനകീയ ഇടപെടൽ ഉണ്ടാകുന്നില്ല. 2014ൽ ആരംഭിച്ച ഹൈഡൽ ടൂറിസം പദ്ധതിയുടെ ആരംഭത്തിൽ പൂന്തോട്ടം, ഇരിപ്പിടം, കുട്ടികളുടെ പാർക്ക് ഉൾപ്പെടെ ആകർഷകമായിരുന്നു.

ADVERTISEMENT

കെഎസ്ഇബിയും വനം വകുപ്പും തമ്മിലുള്ള ഭൂമി തർക്കമാണ് വികസന പദ്ധതികൾക്ക് പ്രധാന തടസ്സം. അവകാശത്തർക്കം പരിഹരിച്ച് ടൂറിസം വികസന പദ്ധതികൾ നടപ്പാക്കണമെന്ന് കക്കയം ടൂറിസം വികസന സമിതി ആവശ്യപ്പെട്ടു. പ്രസിഡന്റ് ആൻഡ്രൂസ് കട്ടിക്കാന അധ്യക്ഷത വഹിച്ചു. ബേബി തേക്കാനത്ത്, ചാക്കോച്ചൻ വല്ലയിൽ, മാത്യു ചിറപ്പുറത്ത്, ഡാർലി ഏബ്രാഹം, ഷമീർ പിച്ചൻ, സലോമി തോമസ് എന്നിവർ പ്രസംഗിച്ചു.